റോഡ്‌ഷോ നടത്തി മോദി…
അയോധ്യ രാമക്ഷേത്ര ഉദ്‌ഘാടനം കൊഴുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുതായി നിർമിച്ച ‘മഹർഷി വാൽമീകി രാജ്യാന്തര വിമാനത്താവള’വും നവീകരിച്ച ‘അയോധ്യ ധാം റെയിൽവേ സ്റ്റേഷ’നും ഉദ്‌ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി എത്തിയതെങ്കിലും രാമക്ഷേത്രത്തിന്റെ പേരിലുള്ള രാഷ്‌ട്രീയ പ്രചാരണമാണ് കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണം കണക്കെ റോഡ് ഷോ നടത്തിയാണ് മോദി മടങ്ങിയത്.ക്ഷേത്രനിർമാണത്തിന്റെ ഖ്യാതിയാകെ മോദിയിൽ ചാർത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാവിലെ എക്‌സിൽ പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവച്ചു. നൂറ്റാണ്ടുകളായി രാമഭക്തർ ക്ഷമയോടെയും സംയമനത്തോടെയും കാത്തിരുന്നതിന് ഫലമുണ്ടായെന്നും …