നരഭോജി കടുവ കൂട്ടിലായി…

വയനാടിനെ വിറപ്പിച്ച നരഭോജി കടുവ ഒടുവിൽ കൂട്ടിലായി. കൂ​ട​ല്ലൂരി​ൽ യു​വാ​വി​നെ കൊ​ന്ന കടുവയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. പത്ത് ദിവസം നീണ്ട തിരച്ചിലിന് ഒടുവിലാണ് കടുവയെ തളയ്ക്കാനായത്. കൂടല്ലൂര്‍ കോളനി കവലയിലെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. പൂതാടി മൂടക്കൊല്ലിയില്‍ യുവാവിനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപമാണ് കെണി ഒരുക്കിയിരുന്നത്.വനംവകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള WWL 45 എന്ന ആൺ കടുവയാണ് പിടിയിലായത്. 6 ക്യാമറകളുമായി 80 പേ​ര​ട​ങ്ങു​ന്ന വനംവകുപ്പ് സംഘമാണ് കടുവയ്ക്കായി തിരിച്ചിൽ നടത്തിയിരുന്നത്.

തിരുവനന്തപുരം രാജ്ഭവനിൽ DYFI നടത്തിയ മാർച്ച്…

Leave a Comment

Your email address will not be published. Required fields are marked *