EN24TV

വി ഡി സതീശന്റെ പത്രിക സ്വീകരിച്ചു; സത്യവാങ്മൂലത്തില്‍ സ്വത്ത് കുറച്ചു കാണിച്ചെന്ന പരാതി തള്ളി

പ്രതിപക്ഷനേതാവ് വിഡി സതീശന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതി തള്ളി. തന്റെ ഔദ്യോഗിക വാഹനത്തിന് പിഴ കുടിശിക ഇല്ലെന്ന് വിഡി സതീശന്‍ മറുപടി നല്‍കി. അഭിഭാഷക ജോലി ചെയ്യാത്തതിനാല്‍ വരുമാനം ഇല്ലെന്നുമാണ് വി ഡി സതീശന്റെ വിശദീകരണം. ചലാനില്‍ കാണിച്ചിരിക്കുന്ന ഫോട്ടോയും വണ്ടിയുടെ സ്റ്റേറ്റ് നമ്പറും മറ്റേതോ മന്ത്രി ഉപയോഗിച്ചിട്ടുള്ളത് ആവാം. കൂടാതെ പ്രതിപക്ഷ നേതാവിന്റെ വാഹനത്തില്‍ കൊടി ഉപയോഗിക്കാന്‍ പാടില്ല. ചലാനില്‍ കാണിച്ച വാഹനത്തിന് മന്ത്രിമാര്‍ ഉപയോഗിക്കുന്ന കൊടിയുണ്ടെന്നും മറുപടി നല്‍കി. ഫൈന്‍ അടച്ചതില്‍ വെരിഫിക്കേഷന്‍ നടന്നിട്ടില്ലെന്ന് വി.ഡി. സതീശനെതിരെ പരാതിക്കാരനായ അഭിഭാഷകന്‍ അയൂബ് ഖാന്‍ പറഞ്ഞു. നുണകള്‍ മാത്രം എഴുതിയ സത്യവാങ് മൂലമാണ് നല്‍കിയത്. തിരഞ്ഞെടുപ്പിന് ശേഷം കോടതിയെ സമീപിക്കും. റിട്ടേണിംഗ് ഓഫീസന്‍ പക്ഷപാതപരമായി തീരുമാനം എടുത്തു – അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *