
കറാച്ചി നഗരത്തിനു പുറത്തുള്ള ഒരു ഒരു ചെറിയ പ്രദേശം. അവിടെ ഉള്ള ഒരു ഫർണിച്ചർ ഷോപ്പിന്റെ പേരാണ് ക്രെസെന്റ് ഫർണിച്ചർ. അതിന്റെ ഉടമയുടെ പേര് സയീദ് അഖുണ്ട്. 2022 ഫെബ്രുവരി മാസത്തിലെ ഒരു ദിവസം. ഉച്ച കഴിഞ്ഞു കടയുടെ പുറത്തേക്ക് എന്തിനോ ഇറങ്ങിയ സയീദിന്റെ അരികിലേക്ക് ഒരു പഴയ മോട്ടർ സൈക്കിളിൽ രണ്ട് പേര് എത്തി. വഴി ചോദിക്കാൻ ആവും എന്ന് കരുതി സയീദ് ഒതുങ്ങി നിന്നു. അവരിൽ ഒരാൾ ചോദിച്ചു. “സഹൂർ മിസ്ത്രി ? നിങ്ങൾ സാഹൂർ ഇബ്രാഹിം മിസ്ത്രി അല്ലെ? ” കണ്ണിൽ പെട്ടെന്ന് ഭയം നിറഞ്ഞത് മറച്ചു വക്കാൻ ശ്രമിച്ചു കൊണ്ട് അയാൾ ചോദിച്ചു. “ആരാ. ആരാണ് സഹൂർ മിസ്ത്രി. ഞാൻ അറിയില്ല” എന്ന് പറഞ്ഞു നടന്നകലാൻ ശ്രമിച്ച അയാളുടെ തോളിൽ ബൈക്ക്കാരൻ കൈ വച്ചു. അപ്പോഴേക്കും പിന്നിൽ ഇരുന്ന ആൾ സയീദിന്റെ നെഞ്ചിലേക്ക് വെടി വച്ചു. വെടി കൊണ്ട് നിലത്ത് വീണ സയീദ് മരണവെപ്രാളത്തിൽ പുളയാൻ തുടങ്ങി. വെടി ശബ്ദം കേട്ട് അടുത്തള്ളവർ ഓടി കൂടാൻ തുടങ്ങി. പക്ഷെ ബൈക്കിൽ ഉള്ളവർ വണ്ടി എടുത്ത് രക്ഷപെടാൻ ശ്രമിക്കാതെ വണ്ടിയിൽ നിന്ന് ഇറങ്ങി തോക്ക് ഒരിക്കൽ കൂടി ലോഡ്ചെയ്തു. മരണ വേദന കൊണ്ട് പിടക്കുന്ന മിസ്ത്രിയുടെ അടുത്തേക്ക് വന്നിട്ട് അയാൾ ഒരിക്കൽ ഒരിക്കൽ കൂടി തോക്ക്
ചൂണ്ടിയിട്ട് അല്പം ഉറക്കെ അയാൾ പറഞ്ഞു. “ഇത് രൂപൻ കാത്യാലിന് വേണ്ടി “ ഒന്ന് കൂടി തോക്ക് വെടിച്ചു. കൊലയാളികൾ വന്ന വണ്ടി ചോർ ബാസാറിൽ നിന്ന് അന്ന് രാവിലെ വാങ്ങിയത് ആയിരുന്നു എന്നു അന്വേഷണത്തിൽ കണ്ടെത്തി. ശേഷം അന്ന് തന്നെ അവിടെ അത് വിൽക്കുകയും ചെയ്തിട്ടുണ്ട്. വെടി വച്ചവരെ പിന്നീട് ആരും കണ്ടെത്തിയില്ല. മരിച്ച ആളുടെ പേര് സഹൂർ മിസ്ത്രി എന്നാണ് എങ്കിലും അയാൾ അവിടെ അറിയിപ്പെട്ടിരുന്നത് സയീദ് അഖുണ്ട് എന്നായിരുന്നു. അയാളുടെ മറ്റൊരു പേരായിരുന്നു സഫറുള്ള ജമാലി. IC 814 എന്ന ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്‌ത പ്രതികളിൽ ഈ ചിത്രത്തിൽ കാണുന്ന ആൾ തന്നെയാണ് പുറത്തു വന്ന വാർത്ത പ്രകാരം അജ്ഞാതരുടെ വെടി വയ്പ്പിൽ കറാച്ചിയിലെ സ്വന്തം സ്ഥാപനത്തിൽ വച്ചു കൊല്ലപ്പെട്ടത്. ഈ ജിഹാദിയുടെ പേരാണ് സഹൂർ മിസ്ത്രി. IC 814 എന്ന ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്ത ഹർകത്തുൾ മുജാഹിദീൻ എന്ന സംഘടനയിൽ പെട്ട 5 പ്രതികളിൽ ഒരാളുടെ പേരും സഫറുള്ള ജമാലി എന്നോ സയീദ് അഖുണ്ട് എന്നോ ഇല്ല. അന്ന് ക്ളീൻ ഷേവ് ആയിരുന്ന സഹൂർ മിസ്ത്രി പിന്നീട് ഈ രൂപത്തിൽ ആയത് ആണ്…
