വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെപ്രശാന്തിന്റെ നേതൃത്വത്തിൽ സരസ്വതി വിദ്യാലയത്തിൽസംഘടിപ്പിച്ച മെഗാ ജോബ് ഫെയറിൽ വൻ പങ്കാളിത്തം…
വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്തിന്റെ നേതൃത്വത്തിൽ സരസ്വതി വിദ്യാലയത്തിൽസംഘടിപ്പിച്ച മെഗാ ജോബ് ഫെയറിൽ വൻ പങ്കാളിത്തം.സരസ്വതി കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിന്റെുയുംട്രിവാൻഡ്രം ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്മാനേജ്മെന്റിന്റെയും (TIIM) സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെഭാഗമായാണ് മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചത്. തിരുവനന്തപുരം നഗരസഭ മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. 122 കമ്പനികൾ ജോബ് ഫെയറിൽ പങ്കെടുത്തു. 2480 ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിൽ പങ്കെടുത്തതിൽ നിന്നും 238പേർക്ക് നിയമന ശുപാർശ നൽകി. 1026 പേരെ ഷോർട്ട് ലിസ്റ്റ്ചെയ്തിട്ടുണ്ട്. …