കേരള ഹൈക്കോടതി മുൻ ജഡ്ജിയും മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗവുമായ കുമാരി ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി അന്തരിച്ചു.
കായിക്കര വീട്ടിൽ ശ്രീമാൻ കുഞ്ഞുണ്ണി ആശാന്റെയും ശ്രീമതി അമ്മുക്കുട്ടിയുടെയും 7 മക്കളിൽ 3മത്തെ മകളായി 1944 ൽ ജനിച്ച കുമാരി. ജസ്റ്റിസ് ലക്ഷ്മിക്കുട്ടി നീണ്ട 17 വർഷത്തെ അഭിഭാഷക പ്രവർത്തി നടന്നു വരവേ 1987 ൽ നേരിട്ട് ജില്ലാജഡ്ജി ആയി കൊല്ലത്തു നിയമിതയായി. തുടർന്നു മാവേലിക്കര, പത്തനംതിട്ട, തൊടുപുഴ, ആലപ്പുഴ എന്നിവിടങ്ങളിൽ ജില്ലാ ജഡ്ജിയായി സേവനം അനുഷ്ഠിച്ചു വരവെ കേരള ഹൈകോർട്ട് ജഡ്ജി ആയി 2000 ആണ്ടു നിയമിതയായി. തുടർന്നു 2004 ൽ കേരള ഹൈകോർട്ട് ൽ …