EN24TV

ജനങ്ങൾക്ക് മുമ്പിൽ മുഖം തിരിഞ്ഞു നടക്കുന്ന സമീപനമല്ല സർക്കാരിന്റേത് : മന്ത്രി ജി ആർ അനിൽ…

ജനങ്ങൾക്ക് മുമ്പിൽ മുഖം തിരിഞ്ഞു നടക്കുന്ന സമീപനമല്ല സർക്കാരിനുള്ളതെന്നും ഓരോ പ്രദേശത്തെയും ആവശ്യങ്ങളറിഞ്ഞും കേട്ടുമാണ് സർക്കാർ പരിഹാരം കാണുന്നതെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ. ബിഎം&ബിസി നിലവാരത്തിൽ നിർമിച്ച വാവറഅമ്പലം – ശ്രീനാരായണപുരം റോഡിന്റെ ഉദ്ഘാടനവും കണിയാപുരം -നേതാജിപുരം, ശ്രീനാരായണപുരം -പോത്തൻകോട്, മെഡിക്കൽ കോളേജ് -തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള ബസ് സർവീസിന്റെ ഫ്ലാഗ് ഓഫും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

അവഗണിക്കപ്പെട്ടു കിടന്നിരുന്ന നിരവധി പദ്ധതികളും ആവശ്യങ്ങളുമാണ് പത്ത് വർഷം കൊണ്ട് സർക്കാർ യാഥാർത്ഥ്യമാക്കിയത്. നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ എല്ലാ റോഡുകളും അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ചു.വാവറഅമ്പലം – ശ്രീനാരായണപുരം റോഡ് 3.34 കോടി രൂപ വിനിയോഗിച്ചാണ് നിർമിച്ചിട്ടുള്ളത്.
നെടുമങ്ങാട് – വഴയില നാലുവരിപ്പാതയുടെ നിർമാണത്തിനായി 1300 കോടി രൂപ ചെലവഴിച്ചു. വസ്തു ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനായി 850 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.വി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കാർത്തിക, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വർണ്ണ ലതീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിബു എസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *