സിപിഐഎം അമരത്ത് എംഎ ബേബി…
സിപിഐഎം ജനറൽ സെക്രട്ടറിയായി24 -ാം പാർട്ടി കോൺഗ്രസ് എംഎ ബേബിയെ തെരഞ്ഞെടുത്തപ്പോൾ മറ്റൊരു ചരിത്ര മുഹൂർത്തത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇ എം എസിന് ശേഷം കേരള ഘടകത്തെ പ്രതിനിധീകരിക്കുന്ന ആദ്യ ജനറൽ സെക്രട്ടറിയായി മാറിയിരിക്കുകയാണ് എം എ ബേബി. ഇടയ്ക്ക് മലയാളി വേരുകൾ ഉള്ള പ്രകാശ് കാരാട്ട് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നെങ്കിലും അദ്ദേഹം പാർട്ടി സെൻററിൽ നിന്നായിരുന്നു സെക്രട്ടറിയായത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതം ആരംഭിച്ച എംഎ ബേബി തന്റെ എഴുപത്തി ഒന്നാം വയസിലാണ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി …