EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



en24tv

ഡിജിറ്റൽ വിദ്യാഭ്യാസമേഖലയിൽ പുതിയ ചുവടുവെയ്പ്പായി കിനാവ്, ട്രെൻഡ് പദ്ധതികൾ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു…

**വിദ്യാഭ്യാസത്തെ അവസരങ്ങളിലേക്കുള്ള കവാടമാക്കുന്ന പദ്ധതികളെന്ന് മന്ത്രി വി.ശിവൻകുട്ടി ** ഡിജിറ്റൽ വിദ്യാഭ്യാസ യുഗത്തിൽ വിദ്യാർത്ഥികളേയും അധ്യാപകരേയും ഒരു പോലെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ ടെക്നോളജി (എസ്.ഐ.ഇ.ടി) യുടെ പുതിയ ചുവടുവെയ്പ്പ്. ഡിജിറ്റൽ വിദ്യാഭ്യാസമേഖലയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് കിനാവ്, ട്രെൻഡ് പദ്ധതികൾക്ക് സംസ്ഥാനത്ത് തുടക്കമായി. തിരുവനന്തപുരം കട്ടേല ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി …

ഡിജിറ്റൽ വിദ്യാഭ്യാസമേഖലയിൽ പുതിയ ചുവടുവെയ്പ്പായി കിനാവ്, ട്രെൻഡ് പദ്ധതികൾ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു… Read More »

ഗാസയിൽ ആശുപത്രിക്കുനേരെ ഇസ്രയേൽ ആക്രമണം…

ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. വടക്കൻ ​ഗാസയിലെ കമാൽ അ​ദ്വാൻ ​ഹോസ്പിറ്റലിനു നേരെ നടന്ന ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ നാല് മെഡിക്കൽ സ്റ്റാഫുകളും ഉണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഡ്രോൺ ആക്രമണത്തിനു ശേഷമാണ് സൈന്യം ആശുപത്രിയിലേക്ക് ഇരച്ചെത്തിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആശുപത്രിക്ക് സമീപമുള്ള കെട്ടിടങ്ങൾക്ക് ഇസ്രയേലി സൈന്യം ബോംബിടുകയും ചെയ്തു. മുമ്പും ആശുപത്രിക്ക് നേരെ ഇസ്രയേൽ ആക്രമണം അഴിച്ചുവിട്ടിരുന്നു.

കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ ‘ബൃഹത്രയീ രത്‌ന അവാർഡ്-2024’ പുരസ്‌കാരം വൈദ്യന്‍ എം ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക് …

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം പത്താമത് ലോക ആയുര്‍വേദ കോണ്‍ഗ്രസ്സില്‍ വച്ച് പ്രധാനമന്ത്രിയുടെ സാനിദ്ധ്യത്തില്‍ സമ്മാനിക്കും. തിരുവനന്തപുരം: കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയുടെ ബൃഹത്രയീ രത്‌ന അവാർഡ്-2024 വൈദ്യന്‍ എം ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക്. ആര്യ വൈദ്യ ഫാര്‍മസിയുടെ സ്ഥാപകനായ ആര്യവൈദ്യൻ P V രാമ വാര്യരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്. ആയുര്‍വേദ രംഗത്തെ മഹത്തായ സംഭാവനകള്‍ നൽകിയ വ്യക്തികള്‍ക്കാണ് ഈ പുരസ്ക്കാരം നല്‍കി വരുന്നത്. 2024 ഡിസംബർ 12 മുതൽ ഡിസംബർ 15 …

കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ ‘ബൃഹത്രയീ രത്‌ന അവാർഡ്-2024’ പുരസ്‌കാരം വൈദ്യന്‍ എം ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക് … Read More »

പുതുക്കുളങ്ങര ഗവൺമെന്റ് എൽ പി എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു…

വിതുര ചായം ഗവൺമെന്റ് എൽ.പി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം ജി സ്റ്റീഫൻ എം എൽ എ നിർവഹിച്ചു …

മുക്കുഴി, സത്രം കാനന പാതയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം…

ശബരിമല: അതിശക്തമായ മഴ തുടരുന്നതിനാൽ കുമളിയിൽ നിന്നു മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീർഥാടകരുടെ യാത്ര നിരോധിച്ച് ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവിട്ടു. കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം. തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് താൽക്കാലിക നിരോധനം. തുടർ നടപടി സ്വീകരിക്കാൻ പൊലീസിനും വനം വകുപ്പിനും നിർദ്ദേശം നൽകി. അതിശക്തമായ മഴ:ശബരിമല തീർഥാടകർക്ക് നദികളിലിറങ്ങുന്നതിനും കുളിക്കടവുകൾ ഉപയോഗിക്കുന്നതിനും നിരോധനം… പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ സുരക്ഷയെ മുൻനിർത്തി ശബരിമല തീർഥാടകർ …

മുക്കുഴി, സത്രം കാനന പാതയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം… Read More »

പി ടി പി നഗർ വാർഡ് നിലനിർത്തുക എന്ന ആവശ്യവുമായി അഡ്വക്കറ്റ് VJ ഗിരികുമാർ ഉപവസിച്ചു.

നാടിനെ നശിപ്പിക്കുന്ന രാഷ്ട്രീയം തിരിച്ചറിയുക തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡ് വിഭജനം നാടാകെ വികസനം അട്ടിമറി ക്കുന്നതും രാഷ്ട്രീയ നേട്ടങ്ങൾ മാത്രം മുന്നിൽ കണ്ടുമാണ് നടപ്പിലാക്കുവാൻ ശ്രമിക്കുന്നത്. നിലവിൽ 100 വാർഡുകൾ ഉണ്ടായിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ ഒരു വാർഡു കൂട്ടി 101 വാർഡ് ആക്കുമ്പോൾ കേവലം ഒരു വാർഡ് കൂട്ടുന്നതിനായി 100 വാർഡുകളും പൊളിച്ചെഴുതുകയാണ്. ഇത്തരത്തിൽ 100 വാർഡുകൾ 101 വാർഡ് ആയപ്പോൾ എന്ത് സാമൂഹിക സാമ്പത്തിക ഉന്നമനമാണ് ഉണ്ടാകാൻ പോകുന്നത്? പിന്നോക്കക്ഷേമത്തിനായി നിശ്ചയിച്ചിരുന്ന എസ്.സി. സംവരണ വാർഡുകൾ …

പി ടി പി നഗർ വാർഡ് നിലനിർത്തുക എന്ന ആവശ്യവുമായി അഡ്വക്കറ്റ് VJ ഗിരികുമാർ ഉപവസിച്ചു. Read More »

ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ – വാക്കത്തോൺ ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു.

ജില്ലാ വനിതാ ശിശു വികസന ഓഫീസ്, തിരുവനന്തപുരം ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എമ്പവർമെന്റ് ഓഫ് വുമണിന്റെ നേതൃത്വത്തിൽ ഓറഞ്ച് ദ വേൾഡ് ക്യാമ്പയി‍ന്റെ ഭാഗമായി പാളയം രക്തസാക്ഷി മണ്ഡപം മുതൽ കനകക്കുന്ന് വരെ വാക്കത്തോൺ സംഘടിപ്പിച്ചു. ഈ വാക്കത്തോണോടെ ജില്ലയിലെ ക്യാമ്പയിനു തുടക്കമായി. സ്കൂൾ കൗൺസിലേഴ്‌സ്, മഹിളാ മന്ദിരത്തിലെ കുട്ടികൾ എന്നിവരുടെ ഫ്ലാഷ് മൊബോടെ തുടങ്ങിയ വാക്കത്തോൺ ജില്ലാ കളക്ടർ അനു കുമാരി ഫ്ലാഗ് ഓഫ് ചെയ്തു.സബ് കളക്ടർ ആൽഫ്രഡ് ഒ വി സ്ത്രീധന നിരോധന …

ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ – വാക്കത്തോൺ ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു. Read More »

വലിയ പദ്ധതികൾ തുടങ്ങാൻ നേരിടേണ്ടി വരുന്നത് നിരവധി കടമ്പകൾ : മന്ത്രി ജി. ആർ അനിൽ…

**പോത്തൻകോട് -മംഗലപുരം റോഡിന്റെ സംഘാടക സമിതി രൂപീകരിച്ചു **റോഡ് നിർമ്മാണോദ്ഘാടനം ഡിസംബർ 5ന് വലിയ പദ്ധതികൾ തുടങ്ങാൻ നിരവധി കടമ്പകൾ നേരിടേണ്ടി വരുന്നുവെന്നും വികസനത്തിന്‌ തടസ്സം നിൽക്കുന്ന കുപ്രചരണങ്ങളും അനാവശ്യ സമരങ്ങളും ഇല്ലാതാക്കണമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. പോത്തൻകോട് -മംഗലപുരം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പോത്തൻകോട് പഞ്ചായത്ത് ഓഫീസിൽ നടന്ന സംഘടക സമിതി രൂപീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡിന്റെ നിർമ്മാണം 5 മാസം കൊണ്ട് പൂർത്തായാക്കാനാണ് ഉദ്ദേശിക്കുന്നത്. മുഴുവൻ പ്രവൃത്തികളും …

വലിയ പദ്ധതികൾ തുടങ്ങാൻ നേരിടേണ്ടി വരുന്നത് നിരവധി കടമ്പകൾ : മന്ത്രി ജി. ആർ അനിൽ… Read More »

തൃശ്ശൂർ നാട്ടികയിൽ ഉറങ്ങി കിടന്നവർക്കു മേൽ ലോറി പാഞ്ഞു കയറി…..

ചിതറി കിടക്കുന്ന പാത്രങ്ങളും മറ്റും അരവയർ നിറയ്‌ക്കാൻ   നാടാകെ ഓടുകയാണ്‌.  പാലക്കാട്‌ മുതലമടയിൽ പുറമ്പോക്ക്‌ ഭൂമിയിലാണ്‌ താമസിച്ചിരുന്നത്‌. പാലക്കാട്ട്‌  പണിയില്ല. അതിനാലാണ്‌  നാടാകെ ഓടുന്നത്‌. അതിനിടെ കൂട്ടത്തിൽ അഞ്ചെണ്ണം പോയി.  ഇതാണ്‌ ജീവിതം’  തൃപ്രയാറിൽ അപകടത്തിൽപ്പെട്ട നാടോടികളുടെ ബന്ധു ഈശ്വരി നെഞ്ചുപൊട്ടി കരഞ്ഞ്‌  പറഞ്ഞു.എറണാകുളത്തുനിന്ന്‌ തൃപ്രയാറിൽ  എത്തിയിട്ട്‌  രണ്ടുമാസമേ ആയിട്ടുള്ളൂ.  പെണ്ണുങ്ങൾ കൂടുതലായും ആക്രിക്കച്ചവടം നടത്തും.  ആണുങ്ങൾ  സെപ്‌റ്റിക്‌ ടാങ്ക്‌ ക്ലീനിങ്ങിനുൾപ്പെടെ എല്ലാ കൂലിപ്പണിക്കും പോവും.  ഇപ്പോൾ കുറച്ചുദിവസമായി പണിക്കിറങ്ങാൻ പറ്റുന്നില്ല. കുറുവാസംഘം  ഇറങ്ങിയതിനാൽ,  തങ്ങളേയും  ആ …

തൃശ്ശൂർ നാട്ടികയിൽ ഉറങ്ങി കിടന്നവർക്കു മേൽ ലോറി പാഞ്ഞു കയറി….. Read More »

ശബരിമലയിൽ അന്നദാന മണ്ഡപത്തിൽ തിരക്കേറുന്നു…

ശബരിമലയിൽ എത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും ഭക്ഷണം നൽകുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോവുകയാണ് ദേവസ്വം ബോർഡ്. സന്നിധാനത്തെ അന്നദാന മണ്ഡപത്തിന്റെ പ്രവർത്തനങ്ങൾ രാവിലെ ആറുമണി മുതൽ ആരംഭിക്കുന്നു. 11 വരെ പ്രഭാത ഭക്ഷണം ലഭിക്കും.ഉച്ചയ്ക്ക് 12 മുതൽ 3:30 വരെയാണ് ഉച്ചഭക്ഷണം. പുലാവും കറികളുമാണ് ഉച്ചഭക്ഷണം.രാത്രി 6:30 മുതൽ ഭക്തരുടെ തിരക്ക് അവസാനിക്കുന്നത് വരെ അത്താഴവും നൽകുന്നുണ്ട്. ഒരേ സമയം 1000 പേർക്ക് ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് ഊട്ടുപുര ഒരുക്കിയിട്ടുള്ളത്. ഭക്തജനതിരക്ക് കൂടുന്നതനുസരിച്ച് 2500 പേരെ ഉൾക്കൊള്ളാവുന്ന …

ശബരിമലയിൽ അന്നദാന മണ്ഡപത്തിൽ തിരക്കേറുന്നു… Read More »