EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



രണ്ടാം വയസ്സിൽ ഹോണററി ഡോക്ടറേറ്റ്…

രണ്ടാം വയസ്സിൽ ഹോണററി ഡോക്ടറേറ്റ്’ .
കേശവദാസപുരം മാന്നാക്കുഴിയിൽ മാസ്റ്റർ ഐസക് ജോൺ ജോസഫ്(2),ഏഷ്യൻ ഇൻറർനാഷണൽ യൂണിവേഴ്സിറ്റിയും ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റും സംയുക്തമായി നടത്തിയ ചടങ്ങിൽ ,അസാധാരണമായ നേട്ടങ്ങളെയും ഓർമ്മശക്തിയെയും മുൻനിർത്തി നൽകിയ ഹോണററി ഡോക്ടറേറ്റ് ലഭിച്ചു. ഹൈദരാബാദ് FTCCI-ൽ വെച്ച് അഫ്ഗാനിസ്ഥാൻ കോൺസുലേറ്റ് ജനറൽ മുജീബുർ റഹ്മാൻ അഫ്താബിൽ നിന്നും ഡോക്ടറേറ്റ് സ്വീകരിച്ചു.ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഹോണററി ഡോക്ടറേറ്റ് ജേതാക്കളിൽ ഒരാളാവും രണ്ടു വയസുകാരൻ ഐസക്ക്.അമേരിക്കൻ ബുക്ക് ഓഫ് റെക്കോർഡ്, യൂറോപ്പ്യൻ ബുക്ക് ഓഫ് റെക്കോർഡ്, അറേബ്യൻ വേൾഡ് റെക്കോർഡ്, ഇന്ത്യ ബുക്ക് ബുക്ക് ഓഫ് റെക്കോർഡ്, ടൈം വേൾഡ് റെക്കോർഡ്, ക്യാമൽ ഇൻറർനാഷണൽ അവാർഡ്, ഉത്തം ഭാരത് പുരസ്കാർ തുടങ്ങി 37-ൽ പരം ദേശീയ അന്തർദേശീയ അവാർഡുകളും റെക്കോർഡുകളും രണ്ട് വയസ്സിന് മുമ്പ് തന്നെ ഈ മിടുക്കൻ നേടി. 114 ദേശീയ പതാകകൾ, 100 കാർ ലോഗോസ്, 25 സംഗീത ഉപകരണങ്ങൾ ഒരു മിനിറ്റിൽ താഴെ സമയത്തിൽ കണ്ടു പറയാൻ മിടുക്കനാണ്,സ്പേസ് ഒബ്ജക്ടുകൾ, സ്പോർട്സ് ലോഗോസ്,ഇന്ത്യൻ പ്രസിഡണ്ടുമാർ, പ്രധാനമന്ത്രിമാർ, ആൽഫബെറ്റ്സ് തുടങ്ങി ഒട്ടനേകം വിഷയങ്ങൾ ഐസക്കിന് കാണാപാഠം .ഡോക്ടർ റോഷൻ ജോസഫ് ജോണിന്റെയും (പീഡിയാട്രീഷൻ, ക്രിസ്തുരാജ് ഹോസ്പിറ്റൽ, കൂത്തുപറമ്പ് ) ട്രീസാ സേവ്യറിന്റെയും(ബയോമെഡിക്കൽ എൻജിനീയർ, പവ്വത്തിൽ കാനറി കാവുങ്കൽ, ചങ്ങനാശ്ശേരി) മകനാണ്. സഹോദരി നന്മ ആൻ ജോസഫ് (രണ്ടാം ക്ലാസ് വിദ്യാർത്ഥിനി).

Leave a Comment

Your email address will not be published. Required fields are marked *