EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



en24tv

പ്രധാനമന്ത്രി ഈ മാസം ചൈന സന്ദർശിക്കും…

താരിഫിൻ്റെ പേരിൽ അമേരിക്കയുമായുള്ള ബന്ധം ഉലയുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തുന്നു. 31, സെപ്റ്റംബർ 1 തീയതികളിൽ ചൈനയിൽ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഗൽവാൻ സംഘർഷത്തിനു ശേഷം മോദിയുടെ ആദ്യ ചൈന സന്ദർശനമാകുമിത്. കഴിഞ്ഞ വർഷം ജി20 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും ഷി ജിൻപിങും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടു രാജ്യങ്ങളും അതിർത്തിയിൽ സേന പിൻമാറ്റത്തിന് അടക്കം ധാരണയുമുണ്ടാക്കിയിരുന്നു. ബ്രിക്സ് രാജ്യങ്ങളോട് ഡോണൾഡ് ട്രംപ് നിലപാട് കടുപ്പിക്കുമ്പോഴാണ് ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ …

പ്രധാനമന്ത്രി ഈ മാസം ചൈന സന്ദർശിക്കും… Read More »

അങ്കണവാടി ബിരിയാണി സൂപ്പര്‍: രുചിച്ച് നോക്കി മന്ത്രിയും പാചക വിദഗ്ധരും….

തിരുവനന്തപുരം: അങ്കണവാടിയില്‍ ബിരിയാണിയും പുലാവും ഉള്‍പ്പെടെയുള്ള പുതുക്കിയ മാതൃകാ ഭക്ഷണ മെനു പ്രകാരമുള്ള ത്രിദിന സംസ്ഥാനതല പരിശീലന പരിപാടി തിരുവനന്തപുരം കോവളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജില്‍ (ഐഎച്ച്എം സിടി) നടന്നു. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഐഎച്ച്എംസിടി ഷെഫുമാരുള്‍പ്പെടെയുള്ള ടീമും ആരോഗ്യ വിദഗ്ധരും ചേര്‍ന്നാണ് പരിശീലനം നല്‍കിയത്. മുട്ട ബിരിയാണി & ഫ്രൂട്ട് കപ്പ്, ന്യൂട്രി ലഡു, വെജിറ്റബിള്‍ പുലാവ് & സാലഡ്, ബ്രോക്കണ്‍ വീറ്റ് പുലാവ്, ഇല അട തുടങ്ങിയ …

അങ്കണവാടി ബിരിയാണി സൂപ്പര്‍: രുചിച്ച് നോക്കി മന്ത്രിയും പാചക വിദഗ്ധരും…. Read More »

വഴുതക്കാട് ഫ്ലാറ്റിൽ താഴത്തേ ഹാളിൽ പൊതുദർശനം.ആ സമയം മുതൽ മയ്യത്ത് കാണാം.

ഷാനവാസിൻ്റെ മയ്യത്ത് വഴുതക്കാട് ആകാശവാണിക്കു മുന്നിലുള്ള ഫ്ലാറ്റിൽ ,ഇന്ന് വൈകുന്നേരം 5 മണിക്ക് പാളയം ജുമാമസ്ജിദിൽ ഖബറടക്കം. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ …

വഴുതക്കാട് ഫ്ലാറ്റിൽ താഴത്തേ ഹാളിൽ പൊതുദർശനം.ആ സമയം മുതൽ മയ്യത്ത് കാണാം. Read More »

ഖരമാലിന്യ സംസ്കരണ പ്ലാൻ്റുകൾ അഞ്ച് മാസത്തിനകം : മന്ത്രി എംബി രാജേഷ്…

സംസ്ഥാനത്ത് ഡയപ്പർ, സാനിറ്ററി നാപ്കിൻ ഉൾപ്പെടെയുള്ള മുഴുവൻ ഖരമാലിന്യങ്ങളും സംസ്കരിക്കാനുള്ള പ്ലാന്റുകൾ അഞ്ചുമാസത്തിനകം ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഷൊർണൂർ നഗരസഭയുടെ മലിന ജല ശുദ്ധീകരണ പ്ലാൻ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദ്രവമാലിന്യം, കക്കൂസ് മാലിന്യം എന്നിവ സംസ്കരിക്കാനുള്ള പ്ലാന്റുകൾ സ്ഥാപിക്കുകയാണ് സർക്കാരിൻ്റെ അടുത്ത ലക്ഷ്യം. ഇത്തരം പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിന് ജനങ്ങൾ അനുകൂല നിലപാട് സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.മാലിന്യം വലിച്ചെറിയുന്ന കാര്യത്തിൽ ജനങ്ങളുടെ മനോഭാവം ഇനിയും …

ഖരമാലിന്യ സംസ്കരണ പ്ലാൻ്റുകൾ അഞ്ച് മാസത്തിനകം : മന്ത്രി എംബി രാജേഷ്… Read More »

കള്ളക്കടൽ പ്രതിഭാസം: ജാഗ്രതാ നിർദേശം…

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെ തീരത്ത് ഇന്ന് (ആഗസ്റ്റ് 3ന് ) വൈകുന്നേരം 05.30 മുതൽ 4ന് രാത്രി 08.30 വരെ 1.5 മുതൽ 1.8 മീറ്റർ വരെയും കന്യകുമാരി തീരത്ത് ഇന്ന് (ആഗസ്റ്റ് 3) പകൽ 11.30 മുതൽ നാലിന് 11.30 വരെ 1.6 മുതൽ 1.9 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത …

കള്ളക്കടൽ പ്രതിഭാസം: ജാഗ്രതാ നിർദേശം… Read More »

ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചു…

കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ഛത്തീസ്ഗഢിലെ ജയിലിന് മുന്നിൽ മധുരം വിതരണം ‍ചെയ്ത് ഇടത് എംപിമാർ.സത്യം ജയിച്ചു, എല്ലാവർക്കും നന്ദി; ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെയും സിസ്റ്റർ പ്രീതി മേരിയുടെയും കുടുംബങ്ങൾ. മലയാള സിനിമ  മണ്ണിലുറച്ചു നിന്നു : മുഖ്യമന്ത്രി സാമൂഹിക പ്രതിബദ്ധയോടെ മണ്ണിലുറച്ച് നിന്ന് പുരോഗമന സ്വഭാവം പുലർത്തിയ ചരിത്രവും വർത്തമാനവുമാണ് …

ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചു… Read More »

‘ഗ്രീൻ ചാമ്പ്സ്: ഇങ്ക് ഷിഫ്റ്റ് പദ്ധതി‘ പദ്ധതി ഉദ്ഘാടനം…

തിരുവനന്തപുരം ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ‘ഗ്രീൻ ചാമ്പ്സ്: ഇങ്ക് ഷിഫ്റ്റ് പദ്ധതി‘ പദ്ധതി ഉദ്ഘാടനം തൈക്കാട് മോഡൽ ബോയ്സ് ഹൈസ്കൂളിൽ ജില്ലാ കളക്ടർ അനു കുമാരി നിർവ്വഹിച്ചു. പരിസ്ഥിതി സൗഹൃദ വിദ്യാലയ സംസ്കാരം വികസിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ‘ഗ്രീൻ ചാമ്പ്സ്: ഇങ്ക് ഷിഫ്റ്റ് പദ്ധതി‘ (Greenchamps: Ink Shift) പദ്ധതി ജില്ലയിലെ വിദ്യാലയങ്ങളിൽ ആരംഭിച്ചു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം തൈക്കാട് മോഡൽ ബോയ്സ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അനു കുമാരി …

‘ഗ്രീൻ ചാമ്പ്സ്: ഇങ്ക് ഷിഫ്റ്റ് പദ്ധതി‘ പദ്ധതി ഉദ്ഘാടനം… Read More »

വയനാട് ഉരുൾപൊട്ടൽ:സംസ്ഥാനത്തെ സ്കൂളുകളിൽ മൗനാചരണം നടന്നു…

വയനാട് ജില്ലയിലെ ചൂരൽമല-മുണ്ടകൈയിൽ 2024 ജൂലൈ 30-ന് ഉണ്ടായ ദാരുണമായ ഉരുൾപൊട്ടലിൽ 52 വിദ്യാർത്ഥികൾ മരണമടഞ്ഞ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും ബുധനാഴ്ച രാവിലെ 10:00 മണിക്ക് ഒരു മിനിറ്റ് മൗനാചരണം നടന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സ്മരണിക പരിപാടി സംഘടിപ്പിച്ചത്.നഷ്ടപ്പെട്ട യുവജീവിതങ്ങളെ ആദരിക്കുന്നതിനും സുരക്ഷ, സഹാനുഭൂതി, ഐക്യദാർഢ്യം എന്നിവയ്ക്കുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനും ഈ മൗനാചരണം സഹായകമായി. തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ നടന്ന മൗനാചരണത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് …

വയനാട് ഉരുൾപൊട്ടൽ:സംസ്ഥാനത്തെ സ്കൂളുകളിൽ മൗനാചരണം നടന്നു… Read More »

എസ്.വൈ.എഫ് സ്റ്റേറ്റ് ലീഡേഴ്‌സ് കാബിനറ്റ് ഇന്ന് തിരുവനന്തപുരം വിഴിഞ്ഞത്ത്…

കേരള സംസ്ഥാന സുന്നീ യുവജന ഫെഡറേഷൻ ഫെഡറേ (എസ്.വൈ.എഫ്) സ്റ്റേറ്റ് ലീഡേഴ്‌സ് കാബിനറ്റ് ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ തിരുവനന്തപുരം വിഴിഞ്ഞം എസ്.ഐ.എം ഓഡിറ്റോറിയത്തിൽ നടക്കും.താജുൽ ഉലമാ ശൈഖുനാ കെ.കെ സദഖത്തുല്ലാ മൗലവിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമായെന്ന പണ്ഡിത സഭയുടെ കീഴ്‌ഘടകമായി 1977 മുതൽ കേരളത്തിൽ പ്രവർത്തിച്ചു വരുന്ന യുവജന സംഘമാണ് എസ്‌.വൈ.എഫ്‌. ഇസ്‌ലാമിൻ്റെ പാരമ്പര്യ സരണിയിൽ യുവതലമുറയെ ഉറപ്പിച്ചു നിർത്തുന്നതോടൊപ്പം മത-ധാർമ്മിക -വൈജ്ഞാനിക-സാമൂഹിക- സാംസ്‌കാരിക രംഗത്ത് നേരായ …

എസ്.വൈ.എഫ് സ്റ്റേറ്റ് ലീഡേഴ്‌സ് കാബിനറ്റ് ഇന്ന് തിരുവനന്തപുരം വിഴിഞ്ഞത്ത്… Read More »

നിരവധി കേസുകളിലെ പ്രതിളെ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ പിടികൂടി…

തമ്പാനൂർ ps പരിധിയിലെ സംഗീത കോളേജിന് സമീപത്തുള്ള KKM ഹോട്ടലിലെ ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഓട്ടോ ഡ്രൈവമാരായ സജു, മജു, ഹരിശങ്കർ എന്നിവരും സജുവിന്റെ സഹോദരൻ വിഷ്ണുവും ചേർന്ന് ബാറിൽ നാശനഷ്ടം ഉണ്ടാക്കുകയും തുടർന്ന് ടി വിവരം അറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് ടി ആളുകളെ പിടികൂടി കോടതി റിമാൻഡ് ചെയ്തിട്ടുള്ളതാകുന്നു തമ്പാനൂരിലെ ഓട്ടോ ഡ്രൈവമാരായ സജു, മജു, വിഷ്ണു എന്നിവർ നിരവധി കേസുകളിലെ പ്രതികളും മുൻപ് തമ്പാനൂർ പോലീസ് സ്റ്റേഷനിൽ …

നിരവധി കേസുകളിലെ പ്രതിളെ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ പിടികൂടി… Read More »