
ആഘോഷ ദിവസങ്ങളില്‍ യൂണിഫോം വേണ്ട
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതായും മന്ത്രി അറിയിച്ചു.
ഓണം, ക്രിസ്തുമസ്, റംസാന്‍ തുടങ്ങിയ ആഘോഷങ്ങള്‍ക്ക് യൂണിഫോമില്‍ ഇളവ് നല്‍കണമെന്ന് നിരവധി വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് ന്യായമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്നും ശിവന്‍കുട്ടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ വാതക ചോർച്ച; 4 മരണം
പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ വാതക ചോർച്ചയിൽ നാല് പേർ മരിച്ചു. ആറ് ജീവനക്കാരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താരാപൂർ-ബോയ്സർ വ്യാവസായിക മേഖലയിലെ മെഡ്‌ലി ഫാർമയിലാണ് അപകടമുണ്ടായത്.
ഭവന നിര്‍മാണത്തിന് ആറു ലക്ഷം രൂപയും ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഗ്യാപ് ഫണ്ടായി രണ്ടു ലക്ഷം രൂപയും നല്‍കും. സ്ഥലം വാങ്ങി വീട് വെക്കുന്നതിന് അംഗീകൃത ധനകാര്യ സ്ഥാപനത്തില്‍നിന്ന് 15 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുമെന്നും പലിശവിഹിതം സര്‍ക്കാര്‍ അടക്കുമെന്നും മന്ത്രി ആർ. ബിന്ദു അറിയിച്ചു.
സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി നിൽക്കെ ഒരു നേതാവ് കേൾക്കുന്ന ഏറ്റവും വലിയ ആരോപണങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനു മേലെ ഉയരുന്നത്. എംഎൽഎ പദവി തൽക്കാലം സംരക്ഷിക്കാമെങ്കിലും കോൺഗ്രസിന്റെ തുറുപ്പുചീട്ടായിരുന്ന യുവ നേതാവിന് അഗ്നിശുദ്ധി വരുത്തേണ്ടി വരും.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുൽ മാങ്കൂട്ടത്തിലിനു എതിരെ കൂടുതല്‍ ആരോപണങ്ങൾ. രാഹുൽ ലൈംഗിക വൈകൃതമുള്ള ആളാണെന്നും തന്നെ ബലാത്സംഗം ചെയ്യുന്നതു പോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നു പറഞ്ഞെന്നും ആരോപിച്ച് ട്രാൻസ് വുമനും ബിജെപി നേതാവുമായ അവന്തിക രംഗത്തെത്തി.

രാജ്യത്ത് ഇനി മുതല്‍ പുതിയ ജിഎസ്ടി നിരക്കുകള്‍. പുതിയ നിരക്കുകള്‍ക്ക് കേന്ദ്രമന്ത്രിതല സമിതി അംഗീകാരം നല്‍കി. 12, 28 ശതമാനം സ്ലാബുകള്‍ ഒഴിവാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ചു. ഇനി മുതല്‍ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകള്‍ മാത്രമായിരിക്കും ജിഎസ്ടിക്ക് ഉണ്ടാകുക. ഇതിന് ജിഎസ്ടി കൗണ്‍സിലില്‍ ഇനി അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഈ മാറ്റത്തിലൂടെ, 12% നികുതിയുണ്ടായിരുന്ന ഏകദേശം 99% ഉത്പന്നങ്ങളും 5% സ്ലാബിലേക്ക് മാറും. അതുപോലെ, 28% സ്ലാബിലുള്ള 90% ഉത്പന്നങ്ങള്‍ 18% സ്ലാബിലേക്ക് മാറും. അതേസമയം, പുകയില ഉത്പന്നങ്ങള്‍, ആഡംബര വസ്തുക്കള്‍ എന്നിവക്ക് 40% ഉയര്‍ന്ന നികുതി ജിഎസ്ടിയിലെ 12, 28 ശതമാനം സ്ലാബുകള്‍ ഒഴിവാക്കിയ നടപടിയില്‍ പ്രതികരിച്ച് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. നികുതി കുറയ്ക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കാതെ, കമ്പനികള്‍ ലാഭം കൊയ്യുമെന്നും ഇത് സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും കേന്ദ്ര സര്‍ക്കാരിന് മറ്റ് വരുമാന മാര്‍ഗങ്ങളുണ്ടെങ്കിലും സംസ്ഥാനങ്ങളുടെ നഷ്ടം നികത്തുന്നത് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ബാലഗോപാല്‍ വ്യക്തമാക്കി കോണ്‍ഗ്രസിലെ യുവനേതാക്കള്‍ വളരെ കഴിവുള്ളവരാണെന്നും എന്നാല്‍ കുടുംബവാഴ്ച കാരണം അവര്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം പാര്‍ലമെന്റിന്റെ സമാപിച്ച സമ്മേളനം പ്രധാനപ്പെട്ട ബില്ലുകള്‍ പാസാക്കിയത് കാരണം വളരെ മികച്ചതായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ പാസാക്കിയതിനെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. വലിയ നിയമനിര്‍മ്മാണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നതിന് അദ്ദേഹം പ്രതിപക്ഷത്തെ വിമര്‍ശിച്ചു.
ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത സംസ്ഥാനമെന്ന പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. 105 വയസുള്ള അബ്ദുള്ള മൗലവിയുമായി മുഖ്യമന്ത്രി വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന അവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റലൈസ് ചെയ്ത് ഡിജിലോക്കറുമായി ബന്ധിപ്പിക്കുമെന്നടക്കം മുഖ്യമന്ത്രി വ്യക്തമാക്കി. ഡിജിറ്റല്‍ സാക്ഷരത നേടിയവര്‍ക്ക് സൈബര്‍ ക്രൈമുകള്‍ തടയുന്നതിനുള്ള പരിശീലനം നല്‍കുമെന്നും പിണറായി വിജയന്‍ വിവരിച്ചു.

ആരോപണവിധേയന്‍ ജനപ്രതിനിധി എങ്കില്‍ ആ സ്ഥാനം രാജിവെയ്ക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പേരു വെളിപ്പെടുത്താതെ ഒന്നിലധികം സ്ത്രീകള്‍ ഒരു യുവജന നേതാവിനെതിരെ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. ഈ വനിതകള്‍ക്ക് പേര് വെളിപ്പെടുത്താന്‍ ഏതെങ്കിലും തരത്തിലുള്ള ഭീതി ഉണ്ടെങ്കില്‍ അവര്‍ ഭയപ്പെടേണ്ടതില്ലെന്നും പൂര്‍ണ്ണ പിന്തുണയും സംരക്ഷണവും നല്‍കി സര്‍ക്കാര്‍ അവര്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പേര് വെളിപ്പെടുത്താതെ പൊലീസില്‍ പരാതി നല്‍കാന്‍ കഴിയുമെന്നും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്യുമെന്നും ഇരകളുടെ സ്വകാര്യത പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി രാഷ്ട്രീയ യുവജന സംഘടനകള്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളും സിപിഎം നേതാക്കളും യുവജന സംഘടന നേതാക്കളും രംഗത്തെത്തി. വിവിധയിടങ്ങളില്‍ രാഷ്ട്രീയ യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചും റാലിയും നടത്തി. രാഹുലിന്റെ പാലക്കാടുള്ള എംഎല്‍എ ഓഫീസിലേക്ക് കോഴികളെയും കൊണ്ടാണ് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ സമരം നടത്തിയത്.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹൂല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതോടെ പറവട്ടാനി മുതല്‍ തൃശ്ശൂര്‍ വരെ നടത്താനിരുന്ന യൂത്ത് കോണ്‍ഗ്രസിന്റെ ലോങ് മാര്‍ച്ച് മാറ്റി വെച്ചു. വോട്ട് കൊള്ളക്ക് ചൂട്ടു പിടിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്നായിരുന്നു ലോങ് മാര്‍ച്ച് നടക്കേണ്ടിയിരുന്നത്. മാര്‍ച്ച് മാറ്റിവെച്ചതിന്റെ കാരണം തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വിശദീകരിക്കുന്നില്ല.എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി. എറണാകുളം സ്വദേശിയും സിപിഎം അനുഭാവിയുമായ അഭിഭാഷകന്‍ ഷിന്റോ സെബാസ്റ്റ്യന്‍ ആണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചത് ഷാഫി പറമ്പിലെന്ന് പരാതി. പാലക്കാട്ടെ ഒരു വിഭാഗം കോണ്‍ഗ്രസ്, യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരിക്കുന്നത്. രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും പരാതികളറിയിച്ചിട്ടും ഷാഫി പ്രതികരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. അതേസമയം വിവാദങ്ങള്‍ക്കിടെ ഫ്ലാറ്റിനു മുന്നില്‍ കാത്തു നിന്ന മാധ്യമങ്ങളെ കാണാതെ ഷാഫി പറമ്പില്‍ എം.പി വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുക്കാനായി ബിഹാറിലേക്ക് പോയെന്നാണ് വിവരം : വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തിന് അപമാനകരമെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്ത്രീ സുരക്ഷ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. പീഡനത്തിന് വിധേയരായവര്‍ ഇത്തരം പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കോണ്‍ഗ്രസ് നേതൃത്വം എന്തുകൊണ്ട് നേരത്തെ നടപടിയെടുത്തില്ലെന്നും പാലക്കാട്ടെ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും കോണ്‍ഗ്രസിന്റേത് ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടാണെന്നും വി.മുരളീധരന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എം എല്‍ എ സ്ഥാനവും രാജിവയ്ക്കണമെന്ന് ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് വ്യക്തമാക്കിയ സുരേന്ദ്രന്‍, രാഹുലിന്റെ മെന്റര്‍ എന്ന നിലയില്‍ സതീശനും ഈ വിഷയത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവെക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നടപടി ജനാധിപത്യ സമൂഹത്തിന് അപമാനകരമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. പീഡനത്തിന് വിധേയരായവര്‍ കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പെടുത്തിയിട്ടും ഇടപെടാതെ മാറി നിന്ന കോണ്‍ഗ്രസിന്റെ നേതൃത്വവും പ്രതിക്കൂട്ടിലാണെന്നും രക്ഷിതാവ് എന്ന നിലയില്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് പരാതിക്കാരോട് പറഞ്ഞ പ്രതിപക്ഷ നേതാവും ആ സ്ഥാനത്തിന് യോജിച്ച നിലപാടല്ല സ്വീകരിച്ചതെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍. ഹു കെയേഴ്സ് എന്ന ചോദ്യത്തിന് പീപ്പിള്‍ കെയേഴ്സ് എന്നാണ് ഉത്തരമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയിട്ടുള്ള എല്ലാ അശ്ലീല കൊള്ളരുതായ്മയുടെയും പിതൃത്വം വി ഡി സതീശനാണെന്നും ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു.പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് രാഹുല്‍ വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കത്ത് നല്‍കി. രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിനാലും പ്രതിഷേധം കണക്കിലെടുത്തുമാണ് നഗരസഭയുടെ തീരുമാനം. നഗരസഭയുടെ ഇന്നത്തെ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.കോണ്‍ഗ്രസ് നേതൃത്വം കേരളത്തിലെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നവ്യാ ഹരിദാസ്. സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ഒരു നിമിഷം ആ പദവിയിലിരിക്കാന്‍ അര്‍ഹനല്ലെന്നും നവ്യ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തെ അപമാനിച്ച എം എല്‍ എ രാജിവെക്കണമെന്നും മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.

