EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിയുതിർത്ത നിലയിൽ, എഡിജിപിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി…

ചണ്ഡിഗഡ് : ഹരിയാനയിൽ എഡിജിപിയെ മരിച്ച നിലയിൽ കണ്ടെത്തി. എഡിജിപി പുരൻ കുമാറിനെ സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിയുതിർത്ത നിലയിൽ വീട്ടിലാണ് കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.പുനീതിന്‍റെ ഭാര്യ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ അമ്നീത് പി കുമാർ ഔദ്യോഗിക സന്ദർശത്തിന്‍റെ ഭാഗമായി ജപ്പാനിലാണ്. അവർ സ്ഥലത്തില്ലാത്തപ്പോഴാണ് സംഭവം നടന്നത്. മകളാണ് വീടിന്‍റെ ബേസ്മെന്‍റിൽ മൃതദേഹം കണ്ടെത്തിയത്.ചണ്ഡീഗഡിലെ സെക്ടർ 11 ലെ 116-ാം നമ്പർ വീട്ടിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് വിവരം ലഭിച്ചത്. ഹരിയാന കേഡറിലെ 2001 ബാച്ച് ഉദ്യോഗസ്ഥനാണ്. പൊലീസ് സംഘം സ്ഥലത്തുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്”- ചണ്ഡിഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് കൻവർദീപ് കൗർ പറഞ്ഞു.

പുസ്തക പ്രകാശനം
“എം ടി വാസുദേവൻ നായർ – അഭിമുഖം, സ്മരണ, നിരൂപണം, പ്രഭാഷണം”

ലോകമെമ്പാടുമുള്ള സാഹിത്യാസ്വാദകരെ വായനാനുഭൂതിയിലേക്ക് നയിച്ച വിശ്വസഹിത്യകാരനായിരുന്ന, അനശ്വരനായ എം ടി വാസുദേവൻ നായരെ കുറിച്ച് കർഷക തൊഴിലാളി മാസികയുടെ എഡിറ്റർ പ്രീജിത് രാജ് എഴുതി, കൈരളി ബുക്സ് കണ്ണൂർ പ്രസിദ്ധീകരിച്ച “എം ടി വാസുദേവൻ നായർ – അഭിമുഖം, സ്മരണ, നിരൂപണം, പ്രഭാഷണം” എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിച്ചു.കർഷക തൊഴിലാളി മാസികയുടെ ചീഫ് എഡിറ്ററും അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദൻ മാസ്റ്റർ, കെ എസ് കെ ടി യു സംസ്ഥാന പ്രസിഡന്റും മാസികയുടെ മാനേജറുമായ ആനാവൂർ നാഗപ്പനും, കെ എസ് കെ ടി യു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രനും പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്. കർഷക തൊഴിലാളി മാസികയുടെ പത്രാധിപ സമിതി അംഗങ്ങളായ ബി പി മുരളി, എസ് കെ സജീഷ് എന്നിവർ ആശംസകൾ നേർന്നു.

Leave a Comment

Your email address will not be published. Required fields are marked *