
പുക കണ്ട് ബസ് ദേശീയ പാതയിൽ മുനിസിപ്പൽ ബസ് സ്റ്റാൻ്റിന് സമീപത്ത് നിർത്തിയ ശേഷം യാത്രക്കാരെ പുറത്ത് ഇറക്കുന്നതിനിടെ യാത്രക്കാരുടെ ബാഗുകളിലേയ്ക്കും തീ പടർന്നു. തീയും പുകയും കണ്ട് സമീപത്തെ വ്യാപാര സ്ഥാപനത്തിനുളളിലെ അഗ്നി നിയന്ത്രണ സംവിധാനം എത്തിച്ച് ജീവനക്കാർ തീ കെടുത്തുകയായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നരയോടെ യാണ് സംഭവം. തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സിയുടെ ബസ് ആറ്റിങ്ങൽ മുനിസിപ്പൽ പ്രൈവറ്റ് സ്റ്റാൻഡി്ന് സമീപം എത്തിയപ്പോഴാണ് തീയും പുകയും ഉയരുന്നത് കണ്ടെത്തിയത്.

ബസ്സിന്റെ ഉൾവശത്തെ ചാർജിങ് സോക്കറ്റ് സമീപത്തു നിന്നാണ് തീയും പുകയുയർന്നത്. ഇതിനോട് ചേർന്ന് വച്ചിരുന്ന ബാഗുകളിലും തീ പടർന്നു. തീയും പുകയും കണ്ട് ഉടൻ ബസ് റോഡ് അരികിലേക്ക് ഒതുക്കുകയും യാത്രക്കാരെ ബസ് ജീവനക്കാർ സുരക്ഷിതരായി പുറത്തിറക്കുകയായിരുന്നു. 50 ഓളം യാത്രക്കാരുമായി പോവുകയായിരുന്ന ബസ്സിലാണ് തീപിടുത്തം ഉണ്ടായത്.

സഞ്ജു സാംസൺ ഏഷ്യാകപ്പ് ടീമിൽ …

ന്യൂഡൽഹി:ഏഷ്യാ കപ്പ് ട്വന്‍റി 20 ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.
സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. ടെസ്റ്റ് ടീം നായകൻ ശുഭ്മാന് ഗിൽ വൈസ് ക്യാപ്റ്റനായി ട്വന്റി 20 ടീമിൽ തിരിച്ചെത്തി.മലയാളി താരം സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പറാകും.ജസ്പ്രീത് ബുമ്രയും മടങ്ങി എത്തിയപ്പോൾ ശ്രേയസ് അയ്യർക്ക് ടീമിൽ ഇടം നേടാനായില്ല.ജിതേഷ് ശര്‍മയും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. 15 അംഗ ടീമിനെയാണ് അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.
ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, റിങ്കു സിങ്

കെഎസ്ആർടിസിയും കേരള മോട്ടോർ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘TRANSPO 2025’ ഓഗസ്റ്റ് 22, 23, 24 തീയതികളിൽ തിരുവനന്തപുരം കനകക്കുന്നിൽ…
TRANSPO 2025′ യിൽ കെഎസ്ആർടിസി പുതുതായി നിരത്തിലിറക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ബസുകളുടെ മെഗാ ലോഞ്ചിംഗിനൊപ്പം വിവിധ ട്രാൻസ്പോർട്ട്, ഓട്ടോമൊബൈൽ, ഇ-മൊബിലിറ്റി, ടൂറിസം, ടെക്‌നോളജി, സേവന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഉൾപ്പെടുത്തിയ മോട്ടോ എക്സ്പോയും കലാസാംസ്കാരിക പരിപാടികൾ കുട്ടികൾക്കായുള്ള വിനോദ വിജ്ഞാന പരിപാടികൾ എന്നിവയും ഉണ്ടാകും.

കുമ്പിച്ചൽക്കടവ് പാലം യാഥാർത്ഥ്യമാകുന്നു; അമ്പൂരി ജനതയുടെ അരനൂറ്റാണ്ട് കാലത്തെ സ്വപ്നം ….
സംസ്ഥാനത്ത് ഒരു നദിക്കു കുറുകേ നിർമ്മിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലം

അമ്പൂരി നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമായ കുമ്പിച്ചൽക്കടവ് പാലം യാഥാർത്ഥ്യമാവുകയാണ്. പണി പൂർത്തിയായ പാലത്തിന്റെ ഉദ്ഘാടനം താമസിയാതെ നടക്കും. അമ്പൂരിയിൽ ഒറ്റപ്പെട്ടുപോയ ആദിവാസി മേഖലയിലെ അടിസ്ഥാന ജനവിഭാഗങ്ങളെ ജീവിതത്തിൻ്റെ മുഖ്യധാരയിലേക്ക് അടുപ്പിക്കുന്നതാണ് കുമ്പിച്ചൽക്കടവ് പാലം. ഇരുകരകളെ മാത്രമല്ല മനുഷ്യമനസുകളെ കൂടി ഒന്നാക്കുന്നതാണ് ഈ പാലം.
സംസ്ഥാനത്ത് ഒരു നദിക്കു കുറുകേ നിർമ്മിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലമാണിത്. കിഫ്ബി ഫണ്ടിൽ നിന്ന് 24 കോടി 71 ലക്ഷം രുപ ചെലവിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.

നെയ്യാർ ഡാമിൻ്റെ ജലസംഭരണി നിർമ്മാണത്തെ തുടർന്ന് അഗസ്ത്യമലയുടെ താഴ്‌വരയിൽ കരിപ്പയാറിന് നടുവിൽ തുരുത്തായി മാറിയതാണ് തൊടുമല ഗ്രാമം. കഴിഞ്ഞ അരനൂറ്റാണ്ടിലേറെ ഈ തുരുത്തിൽ ഒറ്റപ്പെട്ടുപോയ പതിനൊന്നു ആദിവാസി ഊരുകൾക്കും പുറംലോകത്തേക്കെത്താൻ പഞ്ചായത്ത് ഏർപ്പാടാക്കിയ കടത്ത് വള്ളം മാത്രമായിരുന്നു ഏക ആശ്രയം. നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു വാഹന ഗതാഗതയോഗ്യമായ ഒരു പാലം എന്നത്. പാലം നിർമ്മാണത്തിനായി പലതവണ തറക്കല്ലിട്ടെങ്കിലും ഒന്നും നിർമ്മാണത്തിലേക്കെത്തിയിരുന്നില്ല.കാരിക്കുഴി, ചാക്കപ്പാറ, ശങ്കുംകോണം, കയ്പൻപ്ലാവിള, തൊടുമല, തെന്മല, കുന്നത്തുമല, തുടങ്ങി പതിനൊന്നോളം ആദിവാസി ഊരുകളിൽ താമസിക്കുന്ന ആയിരത്തിലധികം കുടുംബങ്ങളുടെയും അമ്പൂരി നിവാസികളുടെയും ഏറെ നാളത്തെ സ്വപ്നമാണ് കുമ്പിച്ചൽക്കടവ് പാലം യാഥാർത്ഥ്യമാകുന്നതോടെ സഫലമാകുന്നത്.

സ്കൂൾ കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള പ്രദേശവാസികൾ കടത്തു വള്ളത്തിനെ ആശ്രയിച്ചായിരുന്നു ജീവിതം മുന്നോട്ട് നയിച്ചിരുന്നത്. എന്നാൽ മഴക്കാലമായാല്‍ കടത്തുവള്ളത്തിലെ യാത്ര ദുഃസ്സഹമാകും. മെഡിക്കൽ അടിയന്തര സാഹചര്യങ്ങൾക്ക് പോലും വള്ളത്തിനായി കാത്തിരിക്കേണ്ടി വരുന്ന കുടുംബങ്ങളുടെ അവസ്ഥ പരിഗണിച്ചാണ് കുമ്പിച്ചൽക്കടവിൽ പാലം നിർമ്മിക്കാൻ തീരുമാനിച്ചത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് ഭരണാനുമതി ലഭിച്ച പദ്ധതി നിരവധി തടസ്സങ്ങൾക്കൊടുവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.253.4 മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 36.2 മീറ്റർ വീതം അകലത്തിലുള്ള ഏഴ് സ്പാനുകളുള്ള പാലത്തിൻ്റെ രണ്ട് സ്പാനുകൾ കരയിലും ബാക്കിയുള്ളവ ജലസംഭരണിയിലുമാണ്. 11 മീറ്റർ വീതിയുള്ള പാലത്തിൽ 8 മീറ്റർ റോഡും രണ്ട് വശത്തും നടപ്പാതയുമുണ്ട്.അമ്പൂരി പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ മുൻനിർത്തി ഭൂനിരപ്പിൽ നിന്നും 12.5 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന പാലത്തിനടിയിലൂടെ നെയ്യാർഡാമിൽ നിന്നും വിനോദസഞ്ചാരികളുമായി വരുന്ന ബോട്ടിന് കടന്നുപോകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

യുവനായകൻ സിജു വിൽസനെ നായകനാക്കി നവാഗതനായ അഭിലാഷ് ‘ആർ. നായർ .തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡോസ്.
എസിനിമാറ്റിക് ഫിലിംസിൻ്റെ ബാനറിൽ ഷാൻ്റോ തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് പത്തൊമ്പത് ചൊവ്വാഴ്ച്ച റാന്നി വടശ്ശേരിക്കര ശി അയ്യപ്പമെഡിക്കൽ കോളജിൽ ആരംഭിച്ചു.

വടശ്ശേരിക്കര പഞ്ചായത്തു പ്രസിഡൻ്റ് ശ്രീമതി ലതാ മോഹൻ ആദ്യ ഭദ്രദീപം തെളിയിക്കുകയും തുടർന്ന് അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്നു പൂർത്തീകരിക്കുകയും ചെയ്തുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
നടൻ ജഗദീഷ്, സ്വിച്ചോൺ കർമ്മവും, അശ്വിൻ.കെ. lകുമാർ ഫസ്റ്റ് ക്ലാപ്പും നൽകി.
ജഗദീഷ്, അശ്വിൻ.കെ. കുമാർ എന്നിവരും നിരവധി ജുനിയർ കലാകാരന്മാരും പങ്കെടുത്ത രംഗമായിരുന്നു ആദ്യം പകർത്തിയത്.
ഏഷ്യാനെറ്റ് ചാലലിലെ പ്രോഗ്രാം ‘പ്രൊഡ്യൂസർആയി പ്രവർത്തിച്ചു പോന്ന അഭിലാഷ് ആൻ്റാഗോ നിഷ്ട് തിരുവ് എന്നി ഷോർട്ട് ഫിലിമുകളും ഒരുക്കി സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടി.
ദൂരെ എന്ന മ്യൂസിക്ക് ആൽബവും ഒരുക്കിക്കൊണ്ടാണ് അഭിലാഷ് ആർ. നായർ. തിരക്കഥ രചിച്ച് മെയിൻ സ്ട്രീം സിനിമയുടെ അമരക്കാരനാകുന്നത്.
ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈ മുകളിൽ നിന്നും കണ്ടെത്തിയ സംഭവങ്ങളിൽ നിന്നും അടർത്തിയെടുത്ത കണ്ടൻ്റെ ക്രോഡികരിച്ചാണ് ഡോസ് എന്ന തൻ്റെ മെഡിക്കൽ ക്രൈം ത്രില്ലറിനു ചലച്ചിത്രാവിഷ്ക്കാരം നടത്തുന്നത്.
പേരു സൂചിപ്പിക്കുന്ന ഡോസ് – ഒരു ഹൈഡോസ് ജോണറിൽ ക്രൈം ത്രില്ലറായി അവതരിപ്പിക്കു
വാനുള്ള ശ്രമത്തിലാണ്
സംവിധായകൻ.
അങ്കിത് ത്രിവേദി , കുര്യൻ മാത്യു, ജോജോണി ചിറമ്മൽ, (വണ്ടർ മൂവി പ്രൊഡക്ഷൻസ്, മസ്ക്കറ്റ് മൂവി മേക്കേഴ്സ് , സിനിമ നെറ്റ്വർക്ക്, വിൽസൺ പിക്ചേഴ്സ് ) എന്നിവരാണ് കോ – പ്രൊഡ്യൂസേഴ്സ്
. ദൃശ്യാ
രഘുനാഥ്, കൃഷാക്കുറുപ്പ്, റിതാ ഫാത്തിമ, എന്നിവരും പ്രധാന താരങ്ങളാണ്.

ഡോ. രജനീഷ് കുമാർ R ആർ.സി.സി ഡയറക്ടറായി ചുമതലയേറ്റു
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ അഞ്ചാമത് ഡയറക്ടറായി ഡോ. രജനീഷ് കുമാർ R ചുമതലയേറ്റു. ആർസിസിയിലെ ഹെഡ് ആൻഡ് നെക്ക് വിഭാഗം അഡീഷണൽ പ്രൊഫസറാണ്. മാംഗ്ലൂർ കസ്തൂർബ മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസും , മണിപ്പാൽ കെഎംസിയിൽ നിന്നും എംഡിയും നേടിയിട്ടുണ്ട്. 2001 മുതൽ ആർസിസിയിൽ റേഡിയേഷൻ ഓങ്കോളജിസ്റ്റായി പ്രവർത്തിക്കുകയാണ്. അധ്യാപനത്തിലും ക്ലിനിക്കൽ വിഭാഗത്തിലുമായി 25 വർഷത്തിലധികം സേവന പരിചയമുണ്ട്. നിരവധി ദേശീയ അന്തർദേശീയ ജേർണലുകളിൽ നൂറിലധികം മെഡിക്കൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം വെള്ളയമ്പലം സ്വദേശിയാണ്. തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പലും, ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുമായിരുന്ന ഡോ. രവി കുമാറിന്റെയും മീനാക്ഷിയുടെയും മകനാണ്. ഭാര്യ വൃന്ദ പി നായർ. ഏകമകൾ നന്ദിനി കോട്ടയം മെഡിക്കൽ കോളേജിൽ പി.ജി വിദ്യാർത്ഥിനിയാണ്. സഹോദരൻ ഡോ. രഞ്ജിത് കുമാർ.

