അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍…
അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍. 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. സമീപകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. ബാങ്കോക്കില്‍ നിന്നെത്തിയ വിമാനത്തിലാണ് യുവാവും യുവതിയും ഉണ്ടായിരുന്നത്. പരിശോധനയില്‍ ബാഗില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
നിശാഗന്ധിയെ ആവേശത്തിലാഴ്‌ത്തി ശ്രുതിലയ സന്ധ്യ…
ജീവൻ ടി.വി മാനേജിംഗ് ഡയറക്ടർ ശ്രീ. ബേബി മാത്യു മേയർ ആര്യ രാജേന്ദ്രനു ഉപഹാരം കൈമാറുന്നു. എന്റെ കേരളം പ്രദർശന മേളയുടെ അഞ്ചാം ദിനത്തിൽ ശ്രീലക്ഷ്മി ശങ്കർദേവ് നയിച്ച എസ് എസ് ലൈവിൻ്റെ ബാൻഡ് പെർഫോമൻസും പിന്നണി ഗായകർ അണിചേർന്ന ശ്രുതിലയ സന്ധ്യയും പ്രേക്ഷകർക്ക് ആവേശം പകർന്നു.നാടൻ പാട്ടുകളും സിനിമാ ഗാനങ്ങളും കവർ വേർഷനിൽ പാടിയാണ് എസ് എസ് ലൈവ് പ്രേക്ഷക പ്രീതി നേടിയെടുത്തത്. “കണ്ണോട് കാൺപതെല്ലാം”,”അപ്പോഴും പറഞ്ഞില്ലേ” എന്നീ പാട്ടുകളുടെ കവർ വ്യത്യസ്ത അനുഭവങ്ങളായി.കൂടാതെ ബാലഗോപാൽ …
സന്ദർശക തിരക്കേറി പ്രദർശന വിപണന മേള…
മേള കാണാനെത്തിയവരുടെ വൻ തിരക്കാണ് അവധി ദിനമായ ഞായറാഴ്ചയും കനകക്കുന്നിൽ അനുഭവപ്പെട്ടത്.അരുമ മൃഗങ്ങളുടെ പ്രദർശനം ഒരുക്കുന്ന മൃഗസംരക്ഷണ വകുപ്പിൻ്റെ സ്റ്റാൾ, ഇരട്ട കഴുമരം ചിത്രീകരിക്കുന്ന ജയിൽ വകുപ്പ് സ്റ്റാൾ, സാഹസികത ഒരുക്കുന്ന ഫയർ ആന്റ് റസ്ക്യൂ, എ.ഐ ടീച്ചറുള്ള സ്‌റ്റാർട്ടപ്പ് മിഷൻ, കായിക പരിശീലനം ഒരുക്കുന്ന സ്പോർട്സ് കൗൺസിൽ തുടങ്ങിയവയെല്ലാം മേളയിലെ സവിശേഷതകളാണ്.രുചിയുടെ കലവറ ഒരുക്കുന്ന കുടുംബശ്രീ ഫുഡ് കോർട്ടിൽ ദിവസവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൺസ്യൂമർഫെഡിന്റെ സ്കൂൾ വിപണിയിൽ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരും ഏറെയാണ്.ഭിന്നശേഷി …
ഇരുനേതാക്കളുമില്ലാതെ ചർച്ച; 1000 യുദ്ധ തടവുകാരെ കൈമാറാൻ തീരുമാനം,വെടി നിർത്തൽ കരാർ
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ്. വെടി നിർത്തൽ കരാറിൽ നിർണായക തീരുമാനം എടുക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇന്നലെ ഇസ്താംബൂളിൽ നടന്ന ചർച്ച ഫലം കണ്ടില്ല. മറിച്ച് 1,000 യുദ്ധ തടവുകാരെ വീതം കൈമാറാൻ തീരുമാനമായി. രണ്ട് മണിക്കൂറിൽ താഴെ മാത്രം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ ആയിരുന്നു നിർണായക തീരുമാനം. ചർച്ചയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും, യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാഡിമർ സെലന്‍സ്‌കിയും പങ്കെടുത്തിരുന്നില്ല.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും യൂറോപ്യൻ നേതാക്കളുടെയും സമർദ്ദം കാരണമായിരുന്നു ഇരു നേതാക്കളും നേരിട്ടുളള ചർച്ചയ്ക്ക് …
ഇരുനേതാക്കളുമില്ലാതെ ചർച്ച; 1000 യുദ്ധ തടവുകാരെ കൈമാറാൻ തീരുമാനം,വെടി നിർത്തൽ കരാർ Read More »
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികം: അവലോകന യോഗം ചേർന്നു…
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 17 മുതൽ 23 വരെ കനകക്കുന്ന് പാലസിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് സബ് കമ്മിറ്റികളുടെ അവലോകന യോഗം ചേർന്നു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ 13 കമ്മിറ്റികളിലെ അംഗങ്ങൾ പങ്കെടുത്തു.സ്റ്റാളുകളുടെ വർക്കുകൾ 80 ശതമാനം പൂർത്തിയായതായും 14ന് രാവിലെ തന്നെ സ്റ്റാളുകൾ കൈമാറാൻ സാധിക്കുന്നുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി …
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികം: അവലോകന യോഗം ചേർന്നു… Read More »
എണ്ണിയെണ്ണിപ്പറഞ്ഞ് കെ സുധാകരൻ…
തിരഞ്ഞെടുപ്പുകളിൽ തിളക്കമാർന്ന ജയം നേടാൻ സാധിച്ചുവെന്നും ഭൂരിപക്ഷ കണക്കുകളിലും കോൺഗ്രസിന് തന്റെ കാലയളവിൽ മികച്ച നേട്ടങ്ങൾ ഉണ്ടായെന്നും കെ സുധാകരൻ പറഞ്ഞു.ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് വേദിയിൽ നിൽക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് സുധാകരൻ പ്രസംഗം തുടങ്ങിയത്. ചേലക്കരയിൽ പരാജയപ്പെട്ടെങ്കിലും സിപിഎഐഎമ്മിന്റെ ഭൂരിപക്ഷം 13,000 ആക്കി കുറയ്ക്കാൻ തന്റെ കാലയളവിൽ സാധിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടാണ് കോൺഗ്രസിന് 20 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടാകുന്നത്. അത് തന്റെ കാലയളവിലാണ് എന്നും സുധാകരൻ പറഞ്ഞു.താൻ പാർട്ടിയെ ജനകീയമാക്കി. തന്റെ കാലത്ത് നേട്ടം മാത്രമേയുള്ളു, …
ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടവരില്‍ 5 കൊടുംഭീകരരും…
അതിര്‍ത്തിയില്‍ പാകിസ്താന്‍ നിരന്തരം പ്രകോപനം തുടരുന്നുവെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി. 26 ഇടങ്ങളില്‍ ആക്രമണശ്രമം ഉണ്ടായി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് നിയന്ത്രണ രേഖയില്‍ പ്രകോപനമുണ്ടായത്. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ആക്രമണമുണ്ടായെന്നും പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങളുടെ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.പഞ്ചാബ് എര്‍ബേസില്‍ ഉപയോഗിച്ചത് അതിവേഗ മിസൈലാണ്. അന്താരാഷ്ട്രവ്യോമപാത പാത പാകിസ്താന്‍ ദുരുപയോഗം ചെയ്‌തെന്നും വാര്‍ത്താസമ്മേളനത്തില്‍ മേധാവിമാര്‍ വ്യക്തമാക്കി. കേണല്‍ സോഫിയാ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമികാ സിങും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചേര്‍ന്നാണ് വാര്‍ത്താസമ്മേളനം …
ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടവരില്‍ 5 കൊടുംഭീകരരും… Read More »
ഓപ്പറേഷന്‍ സിന്ദൂരിലൂടെ സൈന്യം ചരിത്രം സൃഷ്ടിച്ചെന്ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്…
ഓപ്പറേഷന്‍ സിന്ദൂരിലൂടെ സൈന്യം ചരിത്രം സൃഷ്ടിച്ചെന്ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണ് ഓപ്പറേഷന്‍ നടന്നതെന്നും രാജ്‌നാഥ് സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യം രാജ്യത്തിന് അഭിമാനമാണെന്ന് സേനയെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി വ്യക്തമാക്കി.’പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മറുപടി നല്‍കി. നിരപരാധികളെ വേട്ടയാടിയവര്‍ക്കുള്ള ചുട്ട മറുപടിയാണിത്. നിഷ്‌കളങ്കരായ മനുഷ്യരെ വേട്ടയാടിയവര്‍ക്ക് മാത്രമാണ് മറുപടി നല്‍കിയത്. ജനവാസ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടമുണ്ടാക്കിയിട്ടില്ല. ഭീകര കേന്ദ്രങ്ങള്‍ മാത്രമാണ് തകര്‍ത്തത്. ഇന്ത്യന്‍ സൈന്യം കൃത്യതയോടെയും ജാഗ്രതയോടെയും …