EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



2024ലെ സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പ്രഖ്യാപിച്ചു…

മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി അച്യുതമേനോന്‍ അവാര്‍ഡിന് വയനാട് മീനങ്ങാടി ഗ്രാമപഞ്ചായത്ത് അര്‍ഹമായി. 10 ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം.മികച്ച കൃഷിഭവന് നല്‍കുന്ന വി.വി രാഘവന്‍ സ്മാരക അവാര്‍ഡ് മലപ്പുറം താനാളൂര്‍ കൃഷിഭവന് ലഭിച്ചു. 5 ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം.കാര്‍ഷിക ഗവേഷണത്തിനുള്ള എം.എസ് സ്വാമിനാഥന്‍ അവാര്‍ഡ് കേരള കാര്‍ഷിക സര്‍വകലാശാല കൊക്കോ ഗവേഷണ കേന്ദ്രം പ്രൊഫസറും മേധാവിയുമായ ഡോ. മിനിമോള്‍ ജെ.എസിനാണ്.പത്മശ്രീ കെ. വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ് പാലക്കാട് തുമ്പിടി കരിപ്പായി പാടശേഖര നെല്ലുല്‍പാദക സമിതിക്കാണ്. അബ്ബണ്ണൂര്‍ ഊരും അടിച്ചില്‍ത്തൊട്ടി ഉന്നതിയും ജൈവകൃഷി നടത്തുന്ന ആദിവാസി ഊരിനുള്ള പുരസ്‌കാരങ്ങളില്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടി.സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ് സി.ജെ സ്‌കറിയ പിള്ളയ്ക്കും കേര കേസരി അവാര്‍ഡ് എന്‍ മഹേഷ് കുമാറിനും ലഭിച്ചു. പൈതൃക കൃഷി / വിത്ത് സംരക്ഷണം / വിളകളുടെ സംരക്ഷണ പ്രവര്‍ത്തനം നടത്തുന്ന ആദിവാസി ഊരിനുള്ള പുരസ്‌കാരം വയനാട്ടിലെ അടുമാരി നേടി.

ജൈവ കര്‍ഷകനായി റംലത്ത് അല്‍ഹാദും യുവകര്‍ഷകനായി മോനു വര്‍ഗ്ഗീസ് മാമ്മനും ഹരിതമിത്രമായി ആര്‍. ശിവദാസനും ഹൈടെക് കര്‍ഷകനായി ബി.സി സിസില്‍ ചന്ദ്രനും കര്‍ഷകജ്യോതിയായി മിഥുന്‍ എന്‍.എസും തേനീച്ച കര്‍ഷകനായി ഉമറലി ശിഹാബ് ടി.എയും കര്‍ഷകതിലകമായി വാണി .വിയും ശ്രമശക്തിയായി പ്രശാന്ത് കെ.പിയും തെരഞ്ഞെടുക്കപ്പെട്ടു.കാര്‍ഷിക പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറിനുള്ള അവാര്‍ഡിന് വിനോദിനിയും കാര്‍ഷകമേഖലയിലെ നൂതന ആശയത്തിന് ജോസഫ് പീച്ചനാട്ടിനുമാണ് അവാര്‍ഡ്.കര്‍ഷകഭാരതി അവാര്‍ഡില്‍ അച്ചടി മാധ്യമത്തില്‍ നിന്നും ഇടുക്കി ജനയുഗം ബ്യൂറോചീഫ് ആര്‍ സാംബനും മൃഗസംരക്ഷണ വകുപ്പ് വെറ്റിനറി സര്‍ജന്‍ ഡോ. എം മുഹമ്മദ് ആസിഫും ഒന്നാം സ്ഥാനം പങ്കിട്ടു.ദൂരദര്‍ശന്‍ കേന്ദ്രത്തിലെ കുറിച്ചി രാജശേഖരനാണ് ദൃശ്യമാധ്യമ അവാര്‍ഡ്. നവമാധ്യമ വിഭാഗത്തില്‍ മാതൃഭൂമി കണ്ടന്റ് റൈറ്റര്‍ ട്രെയിനി അനുദേവസ്യയ്ക്കും ശ്രവ്യമാധ്യമ വിഭാഗത്തില്‍ ആകാശവാണി റിട്ട. പ്രോഗ്രാം എക്‌സിക്യൂട്ടീവ് മുരളീധരന്‍ തഴക്കരയ്ക്കുമാണ്.പി.ജെ. തോമസിനാണ് ക്ഷോണിസംരക്ഷണ അവാര്‍ഡ്. മികച്ച കൂണ്‍ കര്‍ഷകനായി രാഹുല്‍ എന്‍ വിയും ചക്ക സംസ്‌കരണത്തിന് തങ്കച്ചന്‍ വൈയും തെരഞ്ഞടുക്കപ്പെട്ടു.ഉല്‍പാദന മേഖലയില്‍ വെള്ളൂര്‍ പച്ചക്കറി കൃഷിക്കൂട്ടത്തെയും സേവനമേഖലയില്‍ വല്ലപ്പുഴ കാര്‍ഷിക കര്‍മ്മസേന കൃഷിക്കൂട്ടത്തെയും മൂല്യവര്‍ദ്ധിത മേഖലയില്‍ ഈസി ആന്‍ഡ് ഫ്രഷ് കൃഷിക്കൂട്ടത്തെയും മികച്ച കൃഷിക്കൂട്ടമായി തെരഞ്ഞെടുത്തു.കര്‍ഷക വിദ്യാര്‍ഥിക്കുള്ള പുരസ്‌കാരത്തിന് സ്‌കൂള്‍ തലത്തില്‍ പാര്‍വതി എസും ഹയര്‍സെക്കന്‍ഡറി തലത്തില്‍ സ്‌റ്റെയിന്‍ പി.എസും കലാലയ തലത്തില്‍ വിഷ്ണു സഞ്ജയും അര്‍ഹരായി. മലബാര്‍ കൈപ്പാട് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിക്കാണ് കാര്‍ഷിക മേഖലയില്‍ കയറ്റുമതി ചെയ്യുന്ന ഗ്രൂപ്പിനുള്ള അവാര്‍ഡ്.

ചുങ്കത്തറ സര്‍വീസ് സഹകരണ ബാങ്ക് പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കുള്ള അവാര്‍ഡും തട്ടേക്കാട് അഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ലിമിറ്റഡ് എഫ്.പി.ഒ യ്ക്കുള്ള അവാര്‍ഡും നേടി.ഇടച്ചേരി റസിഡന്‍സ് അസോസിയേഷനാണ് മികച്ച റെസിഡന്‍സ് അസോസിയേഷന്‍. സെന്റ് മേരീസ് യു.പി സ്‌കൂള്‍ പയ്യന്നൂരും എ.എം.എം.എല്‍.പി സ്‌കൂള്‍ പുളിക്കലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്ന്, രണ്ട് സ്ഥാനങ്ങളും എമ്മാവൂസ് വില്ല റെസിഡന്‍ഷ്യല്‍ സ്‌കൂളും സെന്റ് ഡൊമനിക് സ്‌കൂളും സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ഒന്ന്, രണ്ട് സ്ഥാനങ്ങളും നേടി.പോഷകത്തോട്ടത്തിനുള്ള അവാര്‍ഡ് എന്‍ ഹരികേശന്‍ നായറും പച്ചക്കറി ക്ലസ്റ്ററിനുള്ള അവാര്‍ഡ് ചത്തിയറ എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററും നേടി. കൃഷി വകുപ്പ് ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ കോട്ടൂര്‍ നെട്ടുകാല്‍ത്തേരി ഓപ്പണ്‍പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമും നീണ്ടകര ഹാര്‍ബര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് സെക്ഷന്‍ നം. 2 അസിസ്റ്റന്റ് എന്‍ജിനീയര്‍ ഓഫീസും വൈക്കം സര്‍ക്കാര്‍ അതിഥി മന്ദിരവും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ഇരിങ്ങാലക്കുട െ്രെകസ്റ്റ് കോളേജിനാണ് സ്വകാര്യ സ്ഥാപനത്തിനുള്ള അവാര്‍ഡ്.വെള്ളാങ്ങല്ലൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സ്മിത എം.കെയും പെരുമ്പടപ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വിനയന്‍ എം.വിയും കായംകുളം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സുമറാണി .പിയും മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്കുള്ള അവാര്‍ഡുകളില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.

ഫാം ഓഫീസര്‍ക്കുള്ള അവാര്‍ഡുകളില്‍ ഒന്നാം സ്ഥാനം ഗാളിമുഖ കാഷ്യു പ്രോജനി ഓര്‍ച്ചാര്‍ഡ് കൃഷി ഓഫീസര്‍ എന്‍. സൂരജിനാണ്. രണ്ടാം സ്ഥാനം പെരിങ്ങമല ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ട് റീജ അര്‍.എസും മൂന്നാം സ്ഥാനം പേരാമ്പ്ര സ്‌റ്റേറ്റ് സീഡ് ഫാം സീനിയര്‍ കൃഷി ഓഫീസര്‍ പി. പ്രകാശും നേടി.മികച്ച കൃഷി ഓഫീസര്‍ വിഭാഗത്തില്‍ വല്ലപ്പുഴ കൃഷി ഭവന്‍ കൃഷി ഓഫീസര്‍ ദീപ യു. വി ക്കാണ് ഒന്നാം സ്ഥാനം. ഉപ്പുതറ കൃഷിഭവന്‍ കൃഷി ഓഫീസര്‍ ധന്യ ജോണ്‍സണ്‍ രണ്ടാം സ്ഥാനവും മീനങ്ങാടി കൃഷിഭവന്‍ കൃഷി ഓഫീസര്‍ ജ്യോതി സി ജോര്‍ജ്ജ് മൂന്നാം സ്ഥാനവും നേടി.മികച്ച അസിസ്റ്റന്റ് കൃഷി ഓഫീസര്‍/ കൃഷി അസിസ്റ്റന്റിനുള്ള അവാര്‍ഡുകളില്‍ പേരാമ്പ്ര കൃഷി ഭവന്‍ കൃഷി അസിസ്റ്റന്റ് ഡോ. അഹല്‍ജിത്ത് ആര്‍ ഒന്നാം സ്ഥാനവും വാഴയൂര്‍ കൃഷിഭവന്‍ കൃഷി അസിസ്റ്റന്റ് ജാഫര്‍ കെ കെ രണ്ടാം സ്ഥാനവും ചെറുപുഴ കൃഷിഭവന്‍ കൃഷി അസിസ്റ്റന്റ് സുരേശന്‍ എം.കെ മൂന്നാം സ്ഥാനവും നേടി.കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അബ്ദുള്‍ മജീദ് ടി പി മികച്ച കൃഷി ജോയിന്റ് ഡയറക്ടര്‍ക്കുള്ള അവാര്‍ഡിനും മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (ക്രെഡിറ്റ്) ശ്രീലേഖ പി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ക്കുള്ള അവാര്‍ഡിനും വയനാട് കൃഷി അസിസ്റ്റന്റ് എന്‍ജിനീയര്‍ രാജേഷ് പി ഡി എന്‍ജിനീയര്‍ക്കുള്ള അവാര്‍ഡിനും അര്‍ഹരായി.വര്‍ഗ്ഗീസ് തോമസിനെ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച കര്‍ഷകനായും ഫ്യൂസ്‌ലേജ് ഇന്നോവേഷന്‍ െ്രെപവറ്റ് ലിമിറ്റഡിന് മികച്ച കാര്‍ഷിക സ്റ്റാര്‍ട്ടപ്പായും തെരഞ്ഞെടുത്തു. അതാത് വര്‍ഷങ്ങളില്‍ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികള്‍ മികവോടെ നടപ്പിലാക്കിയ കൃഷിഭവന് നല്‍കുന്ന അവാര്‍ഡിന് കണ്ണൂര്‍ മാങ്ങാട്ടിടം കൃഷിഭവനെ തെരഞ്ഞെടുത്തു.പുരസ്‌കാരങ്ങള്‍ ആഗസ്റ്റ് 17 തൃശൂര്‍ തേക്കിന്‍കാട് മൈതനത്ത് രാവിലെ 11ന് നടക്കുന്ന കര്‍ഷകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷനാകുന്ന പരിപാടിയില്‍ റവന്യു മന്ത്രി കെ രാജനന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *