
മാങ്കോട് രാധാകൃഷ്ണനെ സി പി ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ടാഗോർ തീയേറ്ററിൽസമാപിച്ച ജില്ലാ സമ്മേളനമാണ് മാങ്കോട് രാധാകൃഷ്ണനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.ബാല വേദിയിലൂടെ പൊതുരംഗത്തെത്തിയ മാങ്കോട് രാധാകൃഷ്ണൻ വിദ്യാർത്ഥി യുവജന നേതാവായി ദീർഘകാലം പ്രവർത്തിച്ചു. എഐവൈഎഫ് ജില്ലാ പ്രസിഡൻ്റായിരുന്നു.12 വർഷക്കാലം സി പി ഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറി ആയിരുന്നു.1994 മുതൽ സി പി ഐ ജില്ലാ എക്സിക്യൂട്ടീവിൽ അംഗമാണ്.2001 മുതൽ 2011 വരെ നെടുമങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു.
നിയമസഭയുടെ പബ്ലിക് അണ്ടർടേക്കിംഗ് കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചു.ഭാര്യ എസ് പ്രിജി കുമാരി മക്കൾ അഞ്ജന കൃഷ്ണൻ, ഗോപിക കൃഷ്ണൻ 53പൂർണ അംഗങ്ങളും 5കാൻഡിഡേറ്റ് അംഗങ്ങളും ഉൾപ്പടെ 58 അംഗ ജില്ലാ കൗൺസിലിനേയും 57 സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.

‘വയനാലഹരി’ കുഞ്ഞുങ്ങളിൽ നിന്ന് ഏറ്റുവാങ്ങി മന്ത്രി വി ശിവൻകുട്ടി …
പുസ്തകപ്പുരയിലെ കുട്ടികൾ എഴുതിയ ആസ്വാദനക്കുറിപ്പുകളുടെ സമാഹാരമായ ‘വായനാലഹരി’ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്ക് കൈമാറി. കുട്ടികൾ നേരിട്ടാണ് പുസ്തകം മന്ത്രിക്ക് കൈമാറിയത്.
കേരളത്തിന്റെ സാംസ്കാരിക ജീവനാഡിയായിരുന്ന പല വായനശാലകളും 2018-ലെ പ്രളയത്തിന് ശേഷം ശുഷ്കമായപ്പോഴാണ്, ഡോ. എൻ.ആർ. ഗ്രാമപ്രകാശിന്റെ നേതൃത്വത്തിൽ ‘പുസ്തകക്കൂട’ എന്ന പേരിൽ വായനശാലകളിലേക്ക് പുസ്തകങ്ങൾ എത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ തുടർച്ചയായാണ് 2022-ൽ കുട്ടികൾക്ക് സൗജന്യമായി പുസ്തകങ്ങൾ നൽകുന്ന ‘പുസ്തകപ്പുര’ എന്ന പദ്ധതി ആരംഭിച്ചത്.
3 മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് വീട്ടിൽ ഒരു കൊച്ചു വായനശാല ഒരുക്കുന്നതിനായി 50 പുസ്തകങ്ങൾ വീതമാണ് ഈ പദ്ധതിയിലൂടെ നൽകുന്നത്. വായനാശീലമുള്ള കുട്ടികളെ അഭിമുഖം നടത്തിയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്നത്. കൊടുങ്ങല്ലൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടകര, തൃശ്ശൂർ, വടക്കാഞ്ചേരി, ഗുരുവായൂർ, ചെറുതുരുത്തി, ചേലക്കര, തളിക്കുളം എന്നിവിടങ്ങളിലെ കുട്ടികൾക്കാണ് ഇതുവരെ പുസ്തകങ്ങൾ വിതരണം ചെയ്തത്.

പത്ത് പുസ്തകങ്ങൾ വീതം മൂന്ന് ഘട്ടങ്ങളിലായി 5,000-ത്തോളം പുസ്തകങ്ങളാണ് ഇതിനകം വിതരണം ചെയ്തത്. വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ കുട്ടികൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തരത്തിൽ ലഭിച്ച 258 കുറിപ്പുകളിൽ നിന്ന് തിരഞ്ഞെടുത്തവയാണ് ‘വായനാലഹരി’ എന്ന ഈ സമാഹാരത്തിലുള്ളത്. ഡോ. ബീന.കെ.ആർ ആണ് ഈ പുസ്തകത്തിന്റെ സമാഹരണം നിർവഹിച്ചത്. ചടങ്ങിൽ പുസ്തകപ്പുര ചെയർമാൻ ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അധ്യക്ഷനായിരുന്നു

ഓപ്പറേഷന്‍ ഡി -ഹണ്ട്: 146 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ആഗസ്റ്റ് എട്ട്) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1964 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 136 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 146 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.045641 കി.ഗ്രാം), കഞ്ചാവ് (13.45974 കി.ഗ്രാം), കഞ്ചാവ് ബീഡി (72 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ആഗസ്റ്റ് എട്ടിന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

എൽ.ബി.എസ് സ്കിൽ സെൻ്റർ കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സ്കിൽ സെൻ്റർ, നെയ്യാറ്റിൻകര പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ( ഡി.സി.എ) , ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ & നെറ്റ് വർക്കിംഗ് കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്. എൽ.സി. യാ ണ് യോഗ്യത. കോഴ്സ് ആഗസ്റ്റ് 13 ന് ആരംഭിക്കും.
ബസ് സ്റ്റാൻഡിന് സമീപം കോൺവെൻ്റ് റോഡിലാണ് നെയ്യാറ്റിൻകരയിലെ എൽ.ബി. എസ്. സ്കിൽ സെൻ്റർ .
വിശദവിവരങ്ങൾക്ക്
ഫോൺ: 8606599194
പോക്സോ കേസിൽ പ്രതി അറസ്റ്റിൽ …

മ്യൂസിയം 16 വയസായ പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പിടിച്ച പ്രതിയെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.മുടവൻ മുഗൾ വാർഡിൽ ബിനു വിലാസം വീട്ടിൽ നിന്നും ശാസ്ത മംഗലം വില്ലേജിൽ കവടിയാർ വാർഡിൽ ഭഗവതി നഗർ സ്ട്രീറ്റ് സി lane ഇൽ BNRA 35 ആം നമ്പർ വീട്ടിൽ വാടകക്ക് താമസം ഭുവനേദ്രൻ മകൻ പ്രവീൺ കുമാർ age 42acp സ്റ്റുവെർട്ട് കീലർ ന്റെ നേതൃത്വത്തിൽ , ci വിമൽ, si മാരായ വിപിൻ,സൂരജ്, cpo മാരായ ഷൈൻ, ദീപു,ഷീല,ഉദയൻ,അനൂപ് സാജൻ,മനോജ്,അരുൺ,dixon, വൈശാഗ് എനിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

ICICI ബാങ്ക് മിനിമം ബാലൻസ് 50,000 രൂപയായി ഉയർത്തി; കുറഞ്ഞാല്‍ പിഴ! ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ
മിനിമം ബാലൻസ് കുത്തനെ ഉയർത്തി ഐസിഐസിഐ ബാങ്ക്.ആഗസ്റ്റ് 1 മുതല്‍ എല്ലാ ഉപഭോക്തൃ വിഭാഗങ്ങള്‍ക്കുമുള്ള പ്രതിമാസ മിനിമം ശരാശരി ബാലന്‍സ് ആവശ്യകത വര്‍ധിപ്പിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന നിബന്ധന ബാധകമാവുക ഓഗസ്റ്റ് ഒന്നിനോ അതിനുശേഷമോ സേവിങ്സ് അക്കൗണ്ടുകൾ എടുത്ത ഉപയോക്താക്കൾക്കാണ്.
മെട്രോ, നഗര പ്രദേശങ്ങളിൽ മിനിമം ബാലൻസ് 50,000 രൂപയും അർധ നഗരപ്രദേശങ്ങളിൽ 25,000 രൂപയും ഗ്രാമപ്രദേശങ്ങളിൽ 10,000 രൂപയുമാണ് നിലനിർത്തേണ്ട മിനിമം ബാലൻസ്. അഞ്ചിരട്ടി വർധനയാണ് പുതുക്കിയ ഘടന പ്രകാരം നിലവിൽ വന്നിരിക്കുന്നത്. പുതിയ വർധനയോടെ ഇന്ത്യൻ ബാങ്കുകളിൽ എറ്റവും കൂടുതൽ മിനിമം ബാലൻസ് നിലനിർത്തേണ്ടത് ഐസിഐസിഐ ബാങ്കിനാണ്.
ആദ്യം മെട്രോ, നഗര പ്രദേശങ്ങളിലെ സേവിങ്സ് അക്കൗണ്ട് ഉടമകളുടെ മിനിമം ബാലൻസ് 10,000 രൂപയായിരുന്നു. സെമി അർബൻ ബ്രാഞ്ച് ഉപഭോക്താക്കളുടേത് 5,000 രൂപയും ഗ്രാമീണ ശാഖകൾക്ക് 2,500 രൂപയുമായിരുന്നു മിനിമം അക്കൗണ്ട് ബാലൻസ്. ഓഗസ്റ്റ് ഒന്നു മുതൽ പുതുക്കിയ മിനിമം ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെടുന്ന ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് പുതുക്കിയ ഫീസ് ഷെഡ്യൂൾ അനുസരിച്ച് പിഴ ചുമത്തും.മിനിമം ശരാശരി ബാലന്‍സ് നിലനിര്‍ത്താത്ത ഉപഭോക്താക്കള്‍ക്ക് കുറവിന്റെ 6 ശതമാനം അല്ലെങ്കില്‍ 500 രൂപ, ഏതാണോ കുറവ് അത് പിഴയായി ചുമത്തും. ചാർജുകൾ ഒഴിവാക്കാൻ അക്കൗണ്ട് ഉടമകൾ അവരുടെ ബാലൻസ് പരിശോധിച്ച് മിനിമം ബാലൻസ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ബാങ്ക് നിർദേശിച്ചു.

തൃശൂരിൽ വോട്ടർ പട്ടികയിൽ ബിജെപി ക്രമക്കേട് നടത്തി…
തൃശൂരിൽ വോട്ടർ പട്ടികയിൽ ബിജെപി ക്രമക്കേട് നടത്തിയെന്ന ഗുരുതര ആരോപണവുമായി തൃശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്. സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശ്ശേരിയിലെ വീട്ടിൽ 11 വോട്ടുകൾ ചേർത്തുവെന്നും സുരേഷ് ഗോപിയുടെയും ബന്ധുക്കളുടെയും വോട്ടുകളാണ് ചേർത്തതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. വാർത്താസമ്മേളനം നടത്തിയാണ് ബിജെപിക്കെതിരെ ഡിസിസി അധ്യക്ഷൻ്റെ ആരോപണം.
സുരേഷ് ഗോപി താമസിച്ചിരുന്ന വീട്ടിലിപ്പോൾ വോട്ടർപട്ടികയിലുള്ള താമസക്കാരില്ല. തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടുകൊണ്ട് സുരേഷ് ഗോപിയും കുടുംബവും ഇവിടെ വന്ന് വോട്ട് ചേർക്കുകയായിരുന്നുവെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. രണ്ട് ലോകസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി മത്സരിക്കുന്ന സമയത്ത് താമസിച്ചിരുന്ന വീടായിരുന്നു നെട്ടിശ്ശേരിയിലേത്. വാർഡ് നമ്പർ 30 ൽ വോട്ട് ചേർത്തത് അവസാനഘട്ടത്തിലാണ്. 45 പേരുടെ വോട്ടുകളിൽ പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ പരാതി നൽകിയിരുന്നു. വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് വോട്ട് ചെയ്യാം എന്ന നിലപാടാണ് അന്ന് കളക്ടർ സ്വീകരിച്ചത്. ഇക്കാര്യത്തിൽ സ്വതന്ത്രമായി അന്വേഷണം വേണം. ബിജെപി തന്നെ അന്ന് അവകാശപ്പെട്ടത് 65,000 ത്തോളം വോട്ടുകൾ ചേർത്തു എന്നാണ്. 10 ഫ്ലാറ്റുകളിലായി അമ്പതോളം പരാതികൾ അന്ന് നൽകിയിരുന്നുവെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നൽകിയ പത്രക്കുറിപ്പ് വസ്തുതാവിരുദ്ധമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അത്തരമൊരു നീക്കം. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിജെപി വ്യാപകമായി വോട്ടർ പട്ടികയിൽ അട്ടിമറി നടത്തിയെന്ന ആരോപണം ഉന്നയിച്ചത്. നിരവധി വോട്ടർമാരെ മറ്റ് മണ്ഡലങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും ബിജെപി നിരവധി ബൂത്തുകളിൽ ചേർത്തിട്ടുണ്ട്. ഫോറം 6 പ്രകാരമല്ല പുതിയ വോട്ടർമാരെ ചേർത്തിരിക്കുന്നത്. പുതിയ വോട്ടർമാരിൽ ഭൂരിഭാഗവും 45 മുതൽ 70 വയസ്സ് വരെയുള്ളവരാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

ട്രംപിന്റെ താരിഫ് നയങ്ങൾക്കെതിരെ അമേരിക്കയിൽ നിന്ന് തന്നെ എതിർപ്പ്, അവർ ‘മൂന്ന് പേർ’ ഒരുമിക്കുമെന്ന് മുൻ ഉന്നത ഉദ്യോഗസ്ഥൻ…
ഇന്ത്യയ്ക്ക് മേൽ കനത്ത താരിഫ് ചുമത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ. ഇന്ത്യക്കെതിരെയുള്ള താരിഫുകൾ യുഎസിന് മോശം ഫലമായിരിക്കും ഉണ്ടാകുകയെന്ന് ജോൺ ബോൾട്ടൺ മുന്നറിയ്പ്പ് നൽകി.താരിഫ് നീക്കം തിരിച്ചടിച്ചെന്നും ചൈനയെ ഒഴിവാക്കുന്നതിനൊപ്പം ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയെന്നും യുഎസ് ലക്ഷ്യങ്ങളെ ദുർബലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യക്ക് മേൽ കനത്ത തീരുവ ചുമത്തിയ വഴി ട്രംപ് ഇന്ത്യയെക്കാൾ ചൈനയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബോൾട്ടൺ ആരോപിക്കുന്നത്.

ഏപ്രിലിൽ ചൈനയുമായി ഒരു ചെറിയ വ്യാപാര യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന ട്രംപ് പിന്നീട് ഒരു കരാർ ഉണ്ടാകുന്നതുവരെ സംഘർഷം ഒഴിവാക്കി. അതേസമയം യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധത്തിന് ധനസഹായം നൽകുന്നുവെന്ന് അവകാശപ്പെട്ടതിന് 25 ശതമാനം ഇരട്ട ചുങ്കം ഉൾപ്പെടെ 50 ശതമാനത്തിലധികം തീരുവകൾ ഇന്ത്യയ്ക്ക് മേൽ ചുമത്തുകയും ആയിരുന്നു.റഷ്യയെ ദോഷകരമായി ബാധിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഇരട്ട ചുങ്കം ഇന്ത്യയെ റഷ്യയുമായും ചൈനയുമായും കൂടുതൽ അടുപ്പിക്കുമെന്നും ഒരുപക്ഷേ അവരെ യുഎസിനെതിരെ ഒരുമിച്ച് ചർച്ചകൾ നടത്താൻ പ്രേരിപ്പിക്കുമെന്നും സിഎൻഎന്നിനോട് സംസാരിക്കവെ ബോൾട്ടൺ വ്യക്തമാക്കി.ചൈനയോടുള്ള ട്രംപിന്റെ ദയയും ഇന്ത്യയ്ക്കുമേലുള്ള കനത്ത തീരുവകളും റഷ്യയിൽ നിന്നും ചൈനയിൽ നിന്നും ഇന്ത്യയെ അകറ്റാനുള്ള പതിറ്റാണ്ടുകളായുള്ള അമേരിക്കൻ ശ്രമങ്ങളെ അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിൽ ചൈനയോടുള്ള ട്രംപിന്റെ സൗമ്യമായ നിലപാട് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള ഒരു കരാറിനു വേണ്ടിയുള്ള ആവേശം അമേരിക്കയുടെ തന്ത്രപരമായ താൽപ്പര്യങ്ങളെ ബലികഴിക്കുന്നതായി കാണാമെന്നും ബോൾട്ടൺ വ്യക്തമാക്കി. ഇന്ത്യക്ക് ഏർപ്പെടുത്തിയതിനേക്കാൾ കൂടുതൽ ഇളവ് താരിഫ് നിരക്കുകളിലും മറ്റും യുഎസ് ചൈനയോട് കാണിച്ചാൽ അത് വലിയൊരു തെറ്റായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കളിവള്ളം തുഴയുന്ന കാക്കത്തമ്പുരാട്ടി 71-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം
മന്ത്രി വീണാ ജോർജ്ജും സിനിമാതാരം കാളിദാസ് ജയറാമും ചേർന്നു പ്രകാശനം ചെയ്തു
ആഗസ്റ്റ് 30-ന് പുന്നമടക്കായലിൽ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആരോഗ്യ, വനിത ശിശുക്ഷേമ മന്ത്രി വീണ ജോർജും സിനിമാതാരം കാളിദാസ് ജയറാമും ചേർന്നു പ്രകാശനം ചെയ്തു. ആലപ്പുഴ പ്രൊവിഡൻസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. തോമസ് കെ. തോമസ് എംഎൽഎ മുഖ്യാതിഥിയായി.വള്ളം തുഴഞ്ഞ് നീങ്ങുന്ന കാക്കത്തമ്പുരാട്ടിയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം.ആലപ്പുഴ വട്ടയാൽ സ്വദേശി കാക്കരിയിൽ എസ് അനുപമയാണ് ഭാഗ്യചിഹ്നം തയ്യാറാക്കിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച 166 എൻട്രികളിൽ നിന്നാണ് അനുപമ തയ്യാറാക്കിയ കാക്കത്തമ്പുരാട്ടിയെ തിരഞ്ഞെടുത്തത്.

ബി എഡ് ബിരുദധാരിയായ എസ് അനുപമ ഗ്രാഫിക് ഡിസൈനർ കൂടിയാണ്. 2024 ൽ ഫാസ്റ്റസ്റ്റ് ത്രീഡി പെയിൻറിങ്ങിൽ ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്‌സ് ലഭിച്ചിട്ടുള്ള അനുപമ സ്‌കൂൾതല ദേശീയ പെയിൻറിങ് ജേതാവ് കൂടിയാണ്. 2021 ൽ കളർപെൻസിലിൽ കഥകളി പോട്രേറ്റ് ചെയ്തതിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സ് എന്നിവയും അനുപമക്ക് ലഭിച്ചിട്ടുണ്ട്. കലാകാരനായ എം സാജൻ, ലിസി ദമ്പതിമാരുടെ മകളാണ്.
ചടങ്ങിൽ മന്ത്രി വീണാ ജോർജ് ഭാഗ്യചിഹ്നം തയ്യാറാക്കിയ എസ് അനുപമയെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ എഡിഎം ആശ സി എബ്രഹാം, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നസീർ പുന്നയ്ക്കൽ, കൗൺസിലർ സിമി ഷാഫി ഖാൻ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സന്തോഷ്‌ലാൽ, പബ്ലിസിറ്റി കമ്മിറ്റി കൺവീനറായ ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ കെ. നാസർ, എബി തോമസ്, സുഭാഷ് ബാബു, പി.കെ.ബൈജു, രമേശൻ ചെമ്മാപറമ്പിൽ, അസിസ്റ്റന്റ് എഡിറ്റർ ടി എ യാസിർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പി എസ് സജിമോൻ തുടങ്ങിയവർ പങ്കെടുത്തു.
മാവേലിക്കര രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്‌സ് അധ്യാപകരായ വി ഡി ബിനോയ്, കെ എ ഷാക്കിർ, ആർട്ടിസ്റ്റ് സതീഷ് വാഴവേലിൽ എന്നിവർ അടങ്ങുന്ന പാനലാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്. എൻ ടി ബി ആർ കമ്മിറ്റി നൽകുന്ന 10001 രൂപ കാഷ് പ്രൈസും പ്രശസ്തി പത്രവും അനുപമക്ക് ലഭിക്കും.
