
വ്യാജ വോട്ടര്‍ പട്ടിക വിഷയം പത്ത് കൊല്ലം ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ ഇലക്ഷന് വരുമ്പോള്‍ ശ്രദ്ധ തിരിക്കാന്‍ നടത്തുന്ന ശ്രമമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി കൊടുക്കുകയാണ് വേണ്ടത്. 70,000 വോട്ടിനു വിജയിച്ച സുരേഷ് ഗോപിയുടെ വിഷയത്തില്‍ ഇന്ന് എന്തിനാണ് ഒരു വിവാദം. നുണ പറഞ്ഞു ജനങ്ങളെ വിഡ്ഢി ആക്കാനാണ് ശ്രമം. അതിന്റെ മെറിറ്റിലേക്ക് താന്‍ കടക്കുന്നില്ല. അതില്‍ ഒരു ക്രമവിരുദ്ധതയും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി 2014 മുതല്‍ നിരവധി ആരോപണങ്ങള്‍ മുന്നോട്ട് വച്ചതാണ്. എല്ലാം പൊളിഞ്ഞില്ലേ. ഇലക്ഷന്‍ കമ്മീഷന്‍ സര്‍ക്കാരിന്റെ പോക്കറ്റില്‍ ആണെന്ന് നിങ്ങള്‍ പറയുന്നു. അത് അറിയിക്കാന്‍ കോടതി ഇല്ലേ. തെളിവുണ്ടെങ്കില്‍ കോടതിയില്‍ പോവുക. എന്ത്‌കൊണ്ട് പ്രതികരിക്കുന്നില്ല എന്നത് സുരേഷ് ഗോപിയോട് ചോദിക്കണം. തെരഞ്ഞെടുപ്പ് നടന്നു ഒന്നരവര്‍ഷം കഴിഞ്ഞുവെന്നും അപ്പോഴൊന്നും പറഞ്ഞില്ലല്ലോ. രാഷ്ട്രീയപരമായി ഇതില്‍ ഉത്തരം പറയേണ്ട ആവശ്യം ഇല്ല. പറയുന്നത് എല്ലാം നുണയാണ്. ഇന്നല്ലെങ്കില്‍ നാളെ ഇതും പൊളിയുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

NOWCAST – അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)
പുറപ്പെടുവിച്ച സമയവും തീയതിയും 13/08/2025
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍
മുഖ്യമന്ത്രിയുടെ ഓഫീസ്
13/08/2025
———————–
സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനം വർദ്ധിപ്പിക്കും
ജില്ലാ ഗവൺമെൻ്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ & അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ, പ്ലീഡർ ടു ഡു ഗവൺമെന്റ്റ് വർക്ക് എന്നിവരുടെ പ്രതിമാസ വേതനം വർദ്ധിപ്പിക്കും. യഥാക്രമം 87,500 രൂപയിൽ നിന്നും 1,10,000 രൂപയായും 75,000 രൂപയിൽ നിന്നും 95,000 രൂപയായും 20,000 രൂപയിൽ നിന്നും 25,000 രൂപയുമായാണ് വർദ്ധിപ്പിക്കുക. 01.01.2022 മുതല്‍ പ്രാബല്യം ഉണ്ടാകും.
ടിറ്റോ തോമസിന് 17 ലക്ഷം രൂപ ധനസഹായം
2023 ല്‍ നിപ്പ എൻസെഫലൈറ്റിസ് രോഗബാധയേറ്റ് ഒന്നര വർഷത്തോളമായി അബോധാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ആരോഗ്യപ്രവർത്തകന്‍ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 17 ലക്ഷം രൂപ ധനസഹായം നല്‍കും.
വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക സ്റ്റേഡിയം തലശ്ശേരി നഗരസഭയ്ക്ക് പാട്ടത്തിന് അനുവദിക്കും
തലശ്ശേരി താലൂക്കിലെ വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക സ്റ്റേഡിയം തലശ്ശേരി നഗരസഭയ്ക്ക് നിബന്ധനകളോടെ 10 വർഷത്തേക്ക് പാട്ടത്തിന് അനുവദിക്കും. സര്‍ക്കാര്‍ അനുമതിയോടു കൂടി മാത്രമെ വാണിജ്യ സ്ഥാപനങ്ങള്‍ വരാന്‍ പാടുള്ളു. ഭൂമി കായിക ക്ഷേമവുമായി ബന്ധപ്പെട്ട ആവശ്യത്തിന് മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളു. മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ അധ്യക്ഷനായും കായിക വകുപ്പിന്‍റെയും റവന്യു വകുപ്പിന്‍റെയും പ്രതിനിധികളെ അംഗങ്ങളായും ഉള്‍പ്പെടുത്തി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണം. കായിക വകുപ്പിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഭൂമി സൗജന്യ നിരക്കിൽ ലഭ്യമാക്കണം. മറ്റ് വകുപ്പുകൾ/ സംഘടനകൾ കായിക ആവശ്യങ്ങൾക്കായി സമീപിക്കുന്ന സാഹചര്യത്തിൽ ഉചിതമായ നിരക്കിൽ സ്റ്റേഡിയം വിട്ടുനൽകുന്നതിനുള്ള തീരുമാനം സ്റ്റേഡിയം മാനേജെന്റ്റ് കമ്മിറ്റി സംയുക്തമായി എടുക്കേണ്ടതാണ്.

