
സാമൂഹ്യ, മാധ്യമ, നിയമ ശ്രദ്ധയ്ക്കായി താഴെപ്പറയുന്ന വസ്തുതകളും ആവശ്യങ്ങളും ഫോറം രേഖപ്പെടുത്തുന്നു.
- മുൻ വൈദ്യുതി വാങ്ങൽ കരാർ റദ്ദാക്കലും നിരക്കിലെ വർദ്ധനവും
മുൻ സർക്കാരിൻ്റെ കാലത്ത്, 4.26 രൂപ നിരക്കിൽ പുറം സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ നിലവിലുണ്ടായിരുന്നു. എന്നാൽ, നിലവിലെ റെഗുലേറ്ററി കമ്മീഷൻ ചില അപാകതകൾ ചൂണ്ടിക്കാട്ടി ആ കരാർ റദ്ദാക്കി. പുതിയ തീരുമാന പ്രകാരം, 10.50 മുതൽ 12.00 രൂപ വരെ ഉയർന്ന നിരക്കിലാണ് വൈദ്യുതി വാങ്ങുന്നത്. ഈ മാറ്റം കെ.എസ്.ഇ.ബി.യുടെ യഥാർത്ഥ ആവശ്യകതയാൽ വന്നതാണോ, അല്ലെങ്കിൽ റെഗുലേറ്ററി അതോറിറ്റിയുടെ സ്വാർത്ഥ താൽപര്യത്തിനാണോ എന്നത് വ്യക്തമാക്കാൻ ജുഡീഷ്യൽ ആവശ്യപ്പെടുന്നു. അന്വേഷണം നടത്തണമെന്ന് ഞങ്ങൾ
- പൊതുജനാഭിപ്രായത്തെ അവഗണിച്ച റെഗുലേറ്ററി കമ്മിഷൻ നടപടികൾ
അടുത്തിടെ, റെഗുലേറ്ററി അതോറിറ്റി സംസ്ഥാനത്ത് പബ്ലിക് ഹിയറിംഗ് നടത്തിയപ്പോൾ, ജനാഭിപ്രായം മാനിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, എടുത്ത എല്ലാ തീരുമാനങ്ങളും കെ.എസ്.ഇ.ബി.യ്ക്ക് അനുകൂലമായിരുന്നു. തുടർന്ന്, നേരിട്ടുള്ള പബ്ലിക് ഹിയറിംഗ് അവസാനിപ്പിച്ച്, ഓൺലൈൻ ഹിയറിംഗ് മാത്രം അനുവദിച്ചു. ഇതിനെതിരെ ഞങ്ങളുടെ സംഘടന ഹൈക്കോടതിയെ സമീപിക്കുകയും, സംസ്ഥാനത്തെ പ്രധാനകേന്ദ്രങ്ങളിൽ നേരിട്ട് പബ്ലിക് ഹിയറിംഗ് നടത്തണമെന്ന് നിർദേശിക്കുന്ന വിധി നേടുകയും ചെയ്തു.
- ബാറ്ററി ഇൻസ്റ്റാളേഷൻ നിർബന്ധം
അടുത്ത വർഷത്തേക്കുള്ള കെ.എസ്.ഇ.ബി. നയം പ്രകാരം, 3 കിലോവാട്ടിൽ കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നവർ സ്വയംപര്യാപ്തമായ ബാറ്ററി സംവിധാനം സ്ഥാപിക്കേണ്ടതായി വരും. ഇത് പൊതുഹിതത്തിനല്ല, മറിച്ച് ബാറ്ററി നിർമ്മാണ കമ്പനികളുടെ ലാഭത്തിന് വേണ്ടിയാണെന്ന് വ്യക്തമാണ്. അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള, 1000 മുതൽ 5000 കിലോമീറ്റർ വരെ അകലെയുള്ള ഉൽപാദകരിൽ നിന്ന് വൈദ്യുതി ഗ്രിഡിൽ സ്വീകരിക്കുമ്പോൾ, കേരളത്തിൽ സൗജന്യമായി ലഭ്യമായ സൗരോർജ്ജത്തിൻ്റെ പ്രയോജനം തടയുന്ന ഇത്തരം നടപടികളിൽ നിന്ന് റെഗുലേറ്ററി അതോറിറ്റി പിൻവാങ്ങണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
- കെ.എസ്.ഇ.ബി.യുടെ ഏകാധിപത്യത്തിന് വിരാമം
വിതരണം സംബന്ധിച്ച കേരളത്തിലെ വൈദ്യുതി കെ.എസ്.ഇ.ബി.യുടെ ഏകാധിപത്യം അവസാനിപ്പിച്ച്, മറ്റു കമ്പനികൾക്കും വൈദ്യുതി വിതരണ രംഗത്ത് പ്രവേശനം അനുവദിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഇതിലൂടെ ജനങ്ങൾക്ക് മികച്ച സേവനവും മത്സരാധിഷ്ഠിത നിരക്കും നൽകുന്ന സേവനദാതാക്കളെ തെരഞ്ഞെടുക്കാൻ സാധിക്കും.
- കെ.എസ്.ഇ.ബി.യും റെഗുലേറ്ററി കമ്മിഷനും തമ്മിലുള്ള കൂട്ടുകെട്ട്
കെ.എസ്.ഇ.ബി.യും കേരള വൈദ്യുതി റെഗുലേറ്ററി കമ്മീഷനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇത്തരത്തിലുള്ള ജനവിരുദ്ധ നടപടികൾക്ക് കാരണമാകുന്നത്. ഇവർ പൊതുജനത്തെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ കണക്കുകൾ പ്രചരിപ്പിക്കുന്നു. യഥാർത്ഥ കണക്കുകൾ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിൽ ലഭ്യമാണ്. അവ ഇതോടൊപ്പം നൽകുന്നു.കെ.എസ്.ഇ.ബി.യും റെഗുലേറ്ററി കമ്മീഷനും ചേർന്ന് ആസൂത്രണം ചെയ്യുന്ന ജനദ്രോഹ നടപടികൾ ജനങ്ങൾക്കു മുമ്പിൽ സഹകരണം തുറന്നുകാട്ടുന്നതിനായി മാധ്യമ സുഹൃത്തുക്കളുടെ വിനീതമായി അഭ്യർത്ഥിക്കുന്നു.
