
ജില്ലയിൽ വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് ഗതാഗത വകുപ്പും പോലീസും ചുമത്തിയ പിഴ അതിവേഗത്തിൽ സർക്കാരിലേക്ക്. പോലീസ് ക്ലബ്ബിൽ ഇരു വകുപ്പുകളും ചേർന്ന് ഇ- ചെലാൻ അദാലത്ത് സംഘടിപ്പിച്ചാണ് പിഴ ത്തുക സമാഹരിച്ചത്. ആകെ 781250 രൂപയാണ് പിഴ തുകയായി ലഭിച്ചത്. ആർ ടി ഓ (493500), പോലീസ് (287750) രൂപ വീതമാണ് സർക്കാരിലേക്ക് പിഴയിനത്തിൽ അടച്ചത് എന്ന് ആർടിഒ കെ. അജിത്ത് കുമാർ അറിയിച്ചു.

കേരളത്തിൻ്റെ കാർഷികമേഖല വളർച്ചയുടെ പാതയിൽ: മുഖ്യമന്ത്രി പിണറായി വിജയൻ …
കേരളത്തിൻ്റെ കാർഷികമേഖല വളർച്ചയുടെ പാതയിലാണെന്നും ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം വളർച്ച കേരളം കൈവരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർഷക ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന കർഷക അവാർഡ് വിതരണവും ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സാമ്പത്തിക വർഷം കാർഷിക മേഖല ദേശീയതലത്തിൽ 2.1 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ, സംസ്ഥാനത്ത് കേരളം 4.65 ശതമാനം വളർച്ച നേടി. കർഷകൻ്റെ വരുമാനത്തിൽ 50 ശതമാനം വരുമാനം വർദ്ധിപ്പിക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ കൃഷിവകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കി. മിഷൻ 2026 എന്ന പേരിൽ ആവിഷ്കരിച്ച ഹ്രസ്വകാല കാർഷിക പദ്ധതിയും ദീർഘകാല പദ്ധതിയായ മിഷൻ 2033-ഉം ഇതിന് ഏറെ സഹായകരമായി. സമഗ്ര കാർഷിക വിള ഇൻഷ്വറൻസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാൻ സാധിച്ചു. നെല്ലിൻ്റെ ഉത്പാദനക്ഷമത ഹെക്ടറിന് 3108 കിലോ ആയി വർദ്ധിപ്പിക്കാനും കേരഗ്രാമം പദ്ധതിയിലൂടെ നാളികേര കൃഷിയിൽ 54 ശതമാനം വളർച്ച കൈവരിക്കാനും ഈ സർക്കാരിന്റെ കാലയളവിൽ സാധിച്ചു. പച്ചത്തേങ്ങ സംഭരണം 6.28 ലക്ഷംടണ്ണിൽ നിന്നും 17.20 ലക്ഷം ടണ്ണായി വർദ്ധിച്ചതായുംമുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും വിപണി അനിശ്ചിതത്വവും വന്യമൃഗ ആക്രമണങ്ങളും കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും മൂല്യവർദ്ധിത ഉൽപാദനരംഗത്ത് മാറ്റം കൊണ്ടുവരുന്നതിനുമായി ലോകബാങ്കിൻ്റെ സഹകരണത്തോടെ2365 കോടി രൂപയുടെ കേര പദ്ധതി നടപ്പിലാക്കുകയാണ്. നാല് ലക്ഷം കർഷകർക്ക് നേരിട്ടും പത്ത് ലക്ഷം കർഷകർക്ക് പരോക്ഷമായും കേര പദ്ധതിയുടെ പ്രയോജനം ലഭിക്കും. 40 വർഷങ്ങൾക്ക് ശേഷമാണ് ലോകബാങ്കിൻ്റെ ബൃഹദ് പദ്ധതി കാർഷികമേഖലയ്ക്ക് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണപ്പരീക്ഷ നാളെ മുതല്‍; ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖയുമായി വിദ്യാഭ്യാസ വകുപ്പ്.
സംസ്ഥാന സ്‌കൂളുകളില്‍ ഓണപ്പരീക്ഷ തിങ്കളാഴ്ച ആരംഭിക്കും. യുപി, ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് തിങ്കളാഴ്ച പരീക്ഷ ആരംഭിക്കുന്നത്.
എല്‍പി വിഭാഗത്തിന് ബുധനാഴ്ച മുതലാണ് പരീക്ഷ. ഒന്നുമുതല്‍ 10വരെയുള്ള ക്ലാസുകളിലെ പരീക്ഷ 26ന് സമാപിക്കും. പ്ലസ് ടു പരീക്ഷ 27നും. പരീക്ഷ സമയങ്ങളില്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്നത്തെ പരീക്ഷ 29ന് നടക്കും. ഒന്ന്, രണ്ട് ക്ലാസുകളില്‍ പരീക്ഷയ്ക്ക് സമയ ദൈര്‍ഘ്യം ഉണ്ടാകില്ല. കുട്ടികള്‍ എഴുതിത്തീരുന്ന മുറയ്ക്ക് അവസാനിപ്പിക്കാം. മറ്റ് ക്ലാസുകളില്‍ രണ്ടുമണിക്കൂറാണ് പരീക്ഷ.

അതിനിടെ ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ വിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് മാത്രമേ ചോദ്യക്കടലാസ് അടങ്ങുന്ന പാക്കറ്റുകള്‍ പൊട്ടിക്കാന്‍ പാടുള്ളൂ എന്ന് സ്‌കൂളുകളിലെ പ്രധാനാധ്യാപകരെ അറിയിച്ചു.
ചോദ്യക്കടലാസ് കൈകാര്യം ചെയ്യുന്നതിനായി ഓരോ ജില്ലകളിലും പ്രത്യേകം മൂന്നംഗ പരീക്ഷാസെല്ലും സജ്ജമാക്കിയിട്ടുണ്ട്. ബിആര്‍സികളില്‍ ചോദ്യക്കടലാസ് വിതരണം ചെയ്യുമ്പോള്‍ ഇഷ്യൂ രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കണമെന്നും മുഴുവന്‍ സ്‌കൂളുകളും ചോദ്യക്കടലാസ് കൈപ്പറ്റുന്നത് വരെ മുറിയും അലമാരയും മുദ്രവച്ച് സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. വിതരണ മേല്‍നോട്ടവും ബിആര്‍സി തല ഏകോപനവും നിരീക്ഷണവും ജില്ലാ ഓഫീസ് നിര്‍വ്വഹിക്കും.

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് തുടക്കമായി. ബിഹാറിലെ സസാറമില്‍ നിന്നും തുടങ്ങിയ യാത്ര സെപ്റ്റംബര്‍ ഒന്നിന് പാറ്റ്നയില്‍ സമാപിക്കും. ഇന്ത്യ സഖ്യം നേതാക്കളും യാത്രയില്‍ അണിനിരക്കും. ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണിതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു കോടി പുതിയ വോട്ടര്‍മാരെ മഹാരാഷ്രയില്‍ ചേര്‍ത്തുവെന്നും ഉന്നയിച്ച സംശയങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കുന്നില്ലെന്നും കള്ള വോട്ടുകള്‍കൊണ്ടാണ് ബി ജെ പി ജയിക്കുന്നതെന്നും സിസിടിവി ദൃശ്യങ്ങങ്ങളോ മറ്റ് ഡിജിറ്റല്‍ തെളിവുകളോ കമ്മീഷന്‍ നല്‍കുന്നില്ലെന്നും വോട്ടര്‍ അധികാര്‍ യാത്രക്ക് തുടക്കം കുറിച്ചു കൊണ്ട് രാഹുല്‍ പറഞ്ഞു.

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുണ്ടായ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളില്‍ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്ട്രേഷന്‍ വഴിയാണ് നിലനില്ക്കുന്നതെന്നും കമ്മീഷന്‍ എങ്ങനെ ആ രാഷ്ട്രീയ പാര്‍ട്ടികളോട് വിവേചനം കാണിക്കുമെന്നും കമ്മീഷന് പക്ഷമില്ല എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി. വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനമാണെന്നും വോട്ടറുടെ സ്വകാര്യത സംരക്ഷിക്കണം എന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി സ്വകാര്യത ലംഘിച്ചു എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിമര്‍ശിച്ചു. ഇത്ര നാളുകള്‍ക്കു ശേഷം പരാതി ഉന്നയിക്കുന്നവരുടെ ഉദ്ദേശം എന്താണ് എന്നും കമ്മീഷന്‍ ചോദിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിന് പ്രതികരണവുമായി രാഹുല്‍ ഗാന്ധി. താന്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ ഒന്നിനുപോലും മറുപടിയില്ലെന്നും വോട്ട് മോഷണം ഇനി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പാവപ്പെട്ടവന്റെ കൈയില്‍ വോട്ട് മാത്രമായിരുന്നു മിച്ചം ഉണ്ടായിരുന്നതെന്നും അതും ഇപ്പോള്‍ തട്ടിയെടുത്തിരിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. മോദിയും അമിത്ഷായും നിര്‍ദേശിച്ചത് പ്രകാരമാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് വ്യാപകമായി കമ്മീഷന്‍ പേരുകള്‍ നീക്കം ചെയ്തതെന്നും ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാമെന്ന നിയമ നിര്‍മ്മാണം ആര്‍ക്കുവേണ്ടിയാണ് നടത്തിയതെന്നും ഒരു കേസ് പോലും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നല്‍കാന്‍ കഴിയാത്ത വിധം കാര്യങ്ങള്‍ അട്ടിമറിച്ചുവെന്നും എന്തൊക്കെ സംഭവിച്ചാലും ഒരടി പോലും പിന്നോട്ട് പോകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വിരോധാഭാസത്തിന്റെയും വിചിത്ര ന്യായീകരണങ്ങളുടെയും ഘോഷയാത്രയായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനമെന്നും വോട്ടര്‍പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ അതില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങളാണ് കമ്മിഷന്‍ നടത്തുന്നതെന്നും കെ.സി. വേണുഗോപാല്‍ എംപി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുണ്ടായ ക്രമക്കേട് പുറത്തായതിലെ അസ്വസ്ഥതയും വെപ്രാളവുമാണ് വാര്‍ത്താസമ്മേളനത്തിലുടനീളം രാജ്യം കണ്ടതെന്നും ബിജെപി കാര്യാലയത്തില്‍നിന്ന് എഴുതിത്തയ്യാറാക്കി നല്‍കിയ വെല്ലുവിളികളും ഭീഷണിയും മാത്രമാണ് കമ്മിഷന്റെ വാര്‍ത്താസമ്മളനത്തില്‍ പ്രതിഫലിച്ചതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
