
‘സിഎമ്മേ ഒരു ചോദ്യം’; പ്രസംഗത്തിനി ടെകേൾവിക്കാരൻ വീട്ടിൽ പോയി ചോദിക്കെന്ന് മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോട്, “അത് വീട്ടിൽ പോയി ചോദിച്ചാൽ മതി എന്ന് മുഖ്യമന്ത്രി. ‘സിഎമ്മേ ഒരു ചോദ്യം…’ എന്ന് പറഞ്ഞ ആളോടാണ് മുഖ്യമന്ത്രിയുടെ ഈ വിധത്തിലുള്ള പ്രതികരണം. കോന്നി തിരഞ്ഞെടുപ്പ് കൺവെൻഷനാണ് വേദി. അടിസ്ഥാന സൗകര്യവികസനങ്ങളെക്കുറിച്ചായിരുന്ന മുഖ്യമന്ത്രി പ്രസംഗിച്ചു കൊണ്ടിരുന്നത്. തിരഞ്ഞെടുപ്പ് വേളയിൽ തുടർച്ചയായി രണ്ടാം തവണയാണ് മുഖ്യമന്ത്രി വാവിട്ട് സംസാരിക്കുന്നത്. നേരത്തെ അമ്പലപ്പുഴയിലെ സ്വതന്ത്രസ്ഥാനാർഥി ജി. സുധാകരന്റെ നിലപാടിനെ ചെറ്റത്തരം എന്നും വിശേഷിപ്പിച്ചിരുന്നു. മനോരമ ന്യൂസ്, ന്യൂസ് ഡയറക്‌ടർ ജോണി ലൂക്കോസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജി. സുധാകരനെ മുഖ്യമന്ത്രി കടന്നാക്രമിച്ചത്. ജി.സുധാകരൻ കാണിച്ച വഞ്ചനയ്ക്ക് ഇതിൽ പരം വേറൊരു വിശേഷണമില്ലെന്നുറപ്പിച്ച് മുഖ്യമന്ത്രി നിലപാടു പറഞ്ഞു. പഴയ പരനാറി പ്രയോഗമുണ്ടാക്കിയ പൊല്ലാപ്പുകൾ ചൂണ്ടിക്കാണിച്ചപ്പോൾ ജി.സുധാകരൻ ചെയ്തതിനെക്കുറിച്ച് പറയാൻ എന്റെ നിഘണ്ടുവിൽ വേറെ വാക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതിനിടെ ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു. വെളുത്തു സുമുഖനും നല്ല പാർലമെന്റേറിനുമായ പ്രേമചന്ദ്രനെ പരനാറി എന്നു വിളിച്ചു. അയാൾക്ക് വല്ല നാറ്റമുണ്ടോ. മാന്യമായി കുളിച്ച് വസ്ത്രധാരണം നടത്തി ജീവിക്കുന്ന പ്രഗൽഭനാണ് അദ്ദേഹം. ഞങ്ങൾ ഒന്നിച്ച് മന്ത്രിസഭയിൽ ഉണ്ടായിരുന്നതാണ്. ഇങ്ങനെയാക്കെ സംസാരിക്കാൻ ആരാണ് അദ്ദേഹത്തിന് അധികാരം നൽകിയത്? ഇങ്ങനെയുള്ള ആളുകൾ അധികാരത്തിൽ ഇരുന്നാൽ നമ്മുടെ സ്ഥിതിയെന്താണ്?. എത്ര പേരെയാണ് പാർട്ടിക്ക് എതിരാക്കുന്നത്?. – ജി. സുധാകരൻ ചോദിച്ചു .
