EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



Kerala news

വില്‍സണ്‍ ഇപ്പോഴും കാണാമറയത്ത്; ആമസോണ്‍ കാട്ടില്‍ തിരച്ചില്‍ തുടര്‍ന്ന് ദൗത്യസംഘം…

ആമസോണ്‍ കാട്ടില്‍ കുടുങ്ങിയ നാലു കുട്ടികളെ രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന വില്‍സണ്‍ എന്ന ബെല്‍ജിയം ഷെപ്പേര്‍ഡ് നായ ഇപ്പോഴും കാണാമറയത്ത് തന്നെ. വിമാനം തകര്‍ന്ന് കാട്ടിലകപ്പെട്ട കുട്ടികളെ 40 ദിവസങ്ങള്‍ക്കു ശേഷം കണ്ടെത്തിയെങ്കിലും വില്‍സനെ കാണാതാവുകയായിരുന്നു. തിരച്ചിലിനിടെ രണ്ടാഴ്ച മുമ്പാണ് നായയെ കാണാതായത്. കുട്ടികളെ ആദ്യം കണ്ടെത്തിയത് വില്‍സണായിരുന്നു. കുട്ടികള്‍ ഉപേക്ഷിച്ച പാല്‍ക്കുപ്പി കണ്ടെത്തിയതും വില്‍സണ്‍ തന്നെ. കുറച്ചു ദിവസങ്ങള്‍ തങ്ങള്‍ക്കൊപ്പം ഒരു നായ ഉണ്ടായിരുന്നതായി കുട്ടികളും വെളിപ്പെടുത്തിയിരുന്നു. ഇടക്ക് അവശനായ വില്‍സണും സൈനികരും മുഖാമുഖം കണ്ടെങ്കിലും വിചിത്രമായ …

വില്‍സണ്‍ ഇപ്പോഴും കാണാമറയത്ത്; ആമസോണ്‍ കാട്ടില്‍ തിരച്ചില്‍ തുടര്‍ന്ന് ദൗത്യസംഘം… Read More »

മോഡൽ ഫിനിഷിങ് സ്കൂൾ…

മോഡൽ ഫിനിഷിങ് സ്കൂൾഅഡ്വക്കേറ്റ് വി.കെ. പ്രശാന്ത്‌ MLA യുടെ ആസ്തി വികസനഫണ്ട്‌ ഉപയോഗിച്ച് നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെയും വട്ടിയൂർകാവ് മണ്ഡലത്തിലെ ഡിജിറ്റൽ ലിട്ടറസി ക്ലാസ്സിന്റെയും ഉത്ഘാടനം.

മോൻസൺ മാവുങ്കലിനു ജീവപര്യന്തം തടവ്…

പോക്സോ കേസിൽ പുരാവസ്‌തു തട്ടിപ്പുകേസിലെ ഒന്നാംപ്രതി മോൻസൺ മാവുങ്കലിനു ജീവപര്യന്തം തടവ്. എറണാകുളം ജില്ലാ പോക്സോ കോടതിയുടേതാണ് വിധി. കേസിൽ പ്രതി കുറ്റക്കാരനെന്നു രാവിലെ കോടതി കണ്ടെത്തിയിരുന്നു. ഉച്ച കഴിഞ്ഞാണു വിധി പ്രസ്താവം വന്നത്. ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. 2019ലാണ് കേസിനാസ്പ‌ദമായ സംഭവം. തുടർവിദ്യാഭ്യാസം പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. മറ്റു കേസുകളിൽ ജാമ്യം ലഭിച്ചെങ്കിലും ഈ പോക്സോ കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട് വിയ്യൂർ ജയിലിലാണ് മോൻസൺ കഴിയുന്നത്. ജയിലിൽ …

മോൻസൺ മാവുങ്കലിനു ജീവപര്യന്തം തടവ്… Read More »

മണിപ്പൂരില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു; പോലിസിന്റെ ആയുധക്യാംപിനും ബിജെപി ഓഫിസിനും നേരെ ആക്രമണം…

ഒന്നര മാസത്തോളമാി തുടരുന്ന സംഘര്‍ഷം മണിപ്പൂരില്‍ മൂര്‍ച്ഛിക്കുന്നു. പലിയടത്തും വെടിവയ്പും തുടരുകയാണ്. പോലിസിന്റെ ആയുധക്യാംപിനും സൈന്യത്തിനും നേരെ ആക്രമണമുണ്ടായി. ബിജെപി ഓഫിസിനും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്റെ വീടിനും നേരെ ആക്രമണശ്രമമുണ്ടായി. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ആര്‍കെ രഞ്ജന്‍ സിങ്ങിന്റെ വീടിന് പെട്രോള്‍ ബോംബെറിഞ്ഞ് തീയിട്ടതിനു പിന്നാലെയാണ് ആക്രമണം വ്യാപിച്ചത്. രാഷ്ട്രീയ നേതാക്കളുടെ സ്വത്തുക്കള്‍ ലക്ഷ്യമിട്ടാണ് പുതിയ ആക്രമണങ്ങളെന്നും റിപോര്‍ട്ടുകളുണ്ട്. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ഇറിംഗ്ബാം പോലിസ് സ്‌റ്റേഷന്റെ ആയുധപ്പുരയ്ക്കു നേരെയാണ് ആക്രമണ നടത്തിയത്. 400ഓളം പേര്‍ രാത്രി …

മണിപ്പൂരില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു; പോലിസിന്റെ ആയുധക്യാംപിനും ബിജെപി ഓഫിസിനും നേരെ ആക്രമണം… Read More »

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്: കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു…

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. സുധാകരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് നടപടി. കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ. ഈ മാസം 14ന് ചോദ്യം ചെയ്യലിന് കളമശ്ശേരി ഓഫീസിൽ ഹാജരാകാൻ നിർദേശിച്ച് സുധാകരന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അന്ന് ഹാജരാകാൻ സാധിക്കില്ലെന്ന് സുധാകരൻ അറിയിക്കുകയായിരുന്നു. പിന്നാലെ ഈ മാസം 23ന് ഹാജരാകാൻ നിർദേശിച്ച് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി. തുടർന്നാണ് അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് സുധാകരൻ ഹൈക്കോടതിയെ …

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്: കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു… Read More »

കേരളത്തിൽ മാധ്യമവേട്ട ഏറ്റവും ഭീതിതമായ രീതിയിലെന്ന് വി ഡി സതീശൻ…

മാധ്യമവേട്ട ഏറ്റവും ഭീതിതമായ രീതിയിൽ കേരളത്തിൽ നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. നേരത്തേ ദേശീയ തലത്തിൽ സംഘപരിവാർ ചെയ്തിരുന്നത് ഇതാണ്. വാർത്ത റിപ്പോർട്ട് ചെയ്തതിൽ എന്താണ് ക്രൈം. അതൊരു ജോലിയല്ല എന്ന് അദ്ദേഹം ചോദിച്ചു.പരീക്ഷ എഴുതാതെ പാസായത് ഞെട്ടിക്കുന്ന വാർത്തയാണ്. കൂടാതെ, കൊല്ലത്ത് കെഎംഎംഎല്ലിൽ പിൻവാതിൽ നിയമനം നടന്നു എന്ന വാർത്ത നൽകിയതിനും കേസ് എടുത്തു. വാർത്ത പുറത്ത് പോയത് അന്വേഷിക്കാൻ പൊലീസ് രംഗത്ത്. ഇതാണോ പൊലീസിൻ്റെ ജോലിയൊന്നും അദ്ദേഹം ചോദ്യമുയർത്തി. തുടർച്ചയായി പൊലീസിനെ …

കേരളത്തിൽ മാധ്യമവേട്ട ഏറ്റവും ഭീതിതമായ രീതിയിലെന്ന് വി ഡി സതീശൻ… Read More »

അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ഹർജി തള്ളി…

അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശി റെബേക്ക ജോസഫ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നിലവിൽ അരിക്കൊമ്പനുള്ള സ്ഥലത്തുനിന്നു മാറ്റേണ്ട സാഹചര്യമില്ലെന്നു വ്യക്തമാക്കിയാണ് മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ച് ഹർജി തള്ളിയത്. നേരത്തെ മധുര ബെഞ്ചും ഹർജി തള്ളിയിരുന്നു. ഇതിനുശേഷമാണ് ഫോറസ്റ്റ് ബെഞ്ചിനു ഹർജി കൈമാറിയത്.അരിക്കൊമ്പനു തീറ്റയും വെള്ളവും ഇല്ലാത്ത സാഹചര്യമില്ലെന്നും കാലാവസ്ഥയുമായി ആന ഇണങ്ങിയതായും കോടതി പറഞ്ഞു. അതുകൊണ്ടു തന്നെ തിരുനെൽവേലി അംബാസമുദ്രത്തിലെ കളക്കാട് – മുണ്ടൻതുറെ കടുവസങ്കേതത്തിനുള്ളിലെ അപ്പർ കോതയാർ വനമേഖലയിൽ തുറന്നുവിട്ട തമിഴ്നാട് …

അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ഹർജി തള്ളി… Read More »

തലസ്ഥാനത്ത് എ.ബി.വി.പി മാർച്ചിൽ സംഘർഷം.

സർവ്വകലാശാലകളെ പാർട്ടി ഓഫീസുകളാക്കുന്ന ഇടതുപക്ഷ സ്വജനപക്ഷപാതത്തിനെതിരെ ഭരണകൂടത്തിന് വിടുപണി ചെയ്യുന്ന പോലീസ് നിഷ്ക്രിയത്വത്തിനെതിരെയാണ് എ.ബി.വി.പി മാർച്ച് നടത്തിയത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് 2വർഷം വിദ്യാർത്ഥികളെ മഹാരാജാസ് കോളേജിൽ പഠനം നടത്തിയ കെ.വിദ്യയുടെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം പ്രതിഷേധത്തിൽ ഉയർന്നിരുന്നു.

‘ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ താങ്ങില്ല’;ബി.ജെ.പിയെ വെല്ലുവിളിച്ച്- എംകെ സ്റ്റാലിന്‍…

മന്ത്രി വി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത നടപടിയില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു സ്റ്റാലിന്റെ വിമര്‍ശനം. ധൈര്യം ഉണ്ടെങ്കില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടണം. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് താങ്ങാനാവില്ല. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിക്കണം. അത് അറിയില്ലെങ്കില്‍ ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കളോട് ചോദിക്കണം. ഇത് ഭീഷണി അല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിന്‍ പറഞ്ഞു.ഒരു തീവ്രവാദിയെ അറസ്റ്റ് ചെയ്യുന്നതുപോലെയാണ് മന്ത്രി സെന്തില്‍ ബാലാജിയെ പിടികൂടിയത്. അദ്ദേഹത്തെ മാനസികമായി ഇഡി പീഡിപ്പിക്കുകയാണ്. …

‘ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ താങ്ങില്ല’;ബി.ജെ.പിയെ വെല്ലുവിളിച്ച്- എംകെ സ്റ്റാലിന്‍… Read More »