EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



Kerala news

എത്ര സീറ്റുകൾ കിട്ടും…

ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ കെപിസിസി നേതൃയോഗം മെയ് 4ന് രാവിലെ 10.30 ന് ഇന്ദിരാഭാവനില്‍ ചേരും. കെ സുധാകരൻ, വി ഡി സതീശൻ, സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നിവരും ലോക്സഭയിലേക്കു മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതിയംഗങ്ങള്‍, ഡിസിസി പ്രസിഡന്റുമാര്‍ തുടങ്ങിയവരും പങ്കെടുക്കും.അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ …

എത്ര സീറ്റുകൾ കിട്ടും… Read More »

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാ​ഗ്രത വേണമെന്ന് കെഎസ്ഇബി…

കെഎസ്ഇബിയിൽ വിവിധ തസ്തികകളിൽ ജോലി നൽകാമെന്ന് വാഗ്‌ദാനം ചെയ്യുന്ന വ്യാജ സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി. രജിസ്ട്രേഷൻ ഫീസിനത്തിൽ വലിയ തുക വാങ്ങി മുങ്ങുന്നതാണ് ഇവരുടെ തട്ടിപ്പു രീതി.നിരവധിയാളുകൾ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഇത്തരം തട്ടിപ്പു സംഘങ്ങളിൽ വീഴരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കെഎസ്ഇബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെൻ്റ് എക്ചേഞ്ച് വഴിയും. അതുകൊണ്ടു തന്നെ ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും ജാഗരൂകത പുലർത്തണമെന്നും അധികൃതർ പറയുന്നു. പ്രാവച്ചമ്പലം പള്ളിച്ചൽ …

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാ​ഗ്രത വേണമെന്ന് കെഎസ്ഇബി… Read More »

‘പിണറായി വിജയൻ പറഞ്ഞിട്ടാണ് ഇ പി ജയരാജൻ ജാവദേക്കറെ കണ്ടത്’: വിഡി സതീശൻ

ഇപി ജയരാജൻ ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയ വിഷയത്തിൽ പ്രതികരണവുമായി വിഡി സതീശൻ. മുഖ്യമന്ത്രി ജയരാജനെ ഒറ്റുകൊടുത്തു, ജയരാജൻ – ജാവദേക്കർ കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിക്ക് വേണ്ടിയാണ്. എപ്പോൾ കൂട്ടുപ്രതിയെ ഒറ്റുകൊടുക്കുകയാണ് പിണറായി. കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ എന്ന സ്ഥിതിയാണെന്നും സതീശൻ പറഞ്ഞു.ഇപി ജയരാജൻ – ജാവദേക്കർ കൂടിക്കാഴ്ച്ച നടത്തിയത് എന്തിന്? മുഖ്യമന്ത്രി എന്താണ് പ്രകാശ് ജാവദേക്കറുമായി സംസാരിച്ചത് ? സി.പി.എം നേതൃത്വമാണ് മറുപടി പറയേണ്ടതെന്നും പിണറായിക്ക് എല്ലാം അറിയാമെന്നും സതീശൻ …

‘പിണറായി വിജയൻ പറഞ്ഞിട്ടാണ് ഇ പി ജയരാജൻ ജാവദേക്കറെ കണ്ടത്’: വിഡി സതീശൻ Read More »

അരവിന്ദ് കെജ് രിവാളിന്റെയും ബിആര്‍എസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി…

ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ ഇഡി അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെയും ബിആര്‍എസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി. ഇരുവരെയും മേയ് ഏഴിന് വീണ്ടും കോടതിയില്‍ ഹാജരാക്കും.മാര്‍ച്ച് 21മാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. വിചാരണ കോടതി അദ്ദേഹത്തെ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. പിന്നീട് ഇത് ഏപ്രില്‍ 23 വരെയും നീട്ടി. നിലവില്‍ തിഹാര്‍ …

അരവിന്ദ് കെജ് രിവാളിന്റെയും ബിആര്‍എസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി… Read More »

ഇറാനുമായി ഏറ്റുമുട്ടാനില്ല…

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്ക പങ്കാളിയാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. സീനിയര്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എന്‍.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേലിനെതിരായ ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് നെതന്യാഹു ബൈഡനെ ഫോണില്‍ വിളിച്ചിരുന്നു. ഇതിനിടയിലാണ് ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് ബൈഡന്‍ വ്യക്തമാക്കിയത്. ഇസ്രായേല്‍ ഇറാനെ വീണ്ടും ആക്രമിച്ചല്‍ അമേരിക്ക അതിനെ പിന്തുണക്കില്ല. ഇറാന്റെ ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും തകര്‍ക്കാന്‍ സാധിച്ചതിനാല്‍ ശനിയാഴ്ച രാത്രിയിലെ സംഭവം ഇസ്രായേല്‍ വിജയമായി കണക്കാക്കണമെന്നും ജോ …

ഇറാനുമായി ഏറ്റുമുട്ടാനില്ല… Read More »

എം.ഡി.എം.എ യും ഗഞ്ചാവുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി…

വേനൽ മഴ … കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് … കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. തെക്കൻ കേരളത്തിൽ വേനൽമഴ കനക്കുമെന്ന് മുന്നറിയിപ്പ് വന്നതിന് പിന്നാലെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് നി‍ർദ്ദേശം. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും …

എം.ഡി.എം.എ യും ഗഞ്ചാവുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി… Read More »

പി.ഭാസ്ക്കരൻ ജന്മശതാബ്ദി ആഘോഷവും പുരസ്ക്കാര പ്രഖ്യാപനവും.

പി ഭാസ്കരൻ ജന്മശതാബ്ധി പുരസ്കാരം നടൻ രാഘവന്. പി ഭാസ്കരൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പി ഭാസ്കരൻ ജന്മശതാബ്ധി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ജന്മശതാബ്ധി പുരസ്ക്കാരം നടൻ രാഘവന് . 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്. ശതാബ്ധി ആഘോഷങ്ങളുടെ ഉദ്ഘാടനദിവസമായ ഏപ്രിൽ 21-ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ വെച്ച് വിശ്വചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ സമർപ്പിക്കുന്നതാണ്. ഏപ്രിൽ 21 ന് തുടങ്ങി 2025 ഫെബ്രുവരി 25-ന് അവസാനിക്കുന്ന തരത്തിൽ വിവിധ കലാ- സാംസ്കാരിക …

പി.ഭാസ്ക്കരൻ ജന്മശതാബ്ദി ആഘോഷവും പുരസ്ക്കാര പ്രഖ്യാപനവും. Read More »

ഏറ്റവും കുറവ് ദരിദ്രരുള്ള നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ജനാധിപത്യം അപകടത്തില്‍ ആണെങ്കില്‍ ജനങ്ങള്‍ അത് സംരക്ഷിക്കണം. അമിതാധികാരത്തിനാണ് രാജ്യം ഇതുവരെ സാക്ഷ്യം വഹിച്ചത്. ജനങ്ങള്‍ക്കെതിരെയാണ് ബിജെപി ഗവണ്‍മെന്റ് എന്ത് കാര്യങ്ങളും ചെയ്യുന്നത്. 2025 – നവംബര്‍ ഒന്നോടെ ഒരു കുടുംബവും ദരിദ്രാവസ്ഥയില്‍ അല്ലാത്ത നാടായി നമ്മുടെ കേരളം മാറും. അതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി, ഇവിടെകേരളം നമ്പര്‍ വണ്‍ എന്ന ഒറ്റ സ്റ്റോറിയേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കടുത്ത വേനലിന് തയ്യാറെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നിരേന്ദ്രമോദി… കടുത്ത വേനലിന് തയ്യാറെടുക്കാന്‍ …

ഏറ്റവും കുറവ് ദരിദ്രരുള്ള നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. Read More »

നടിയെ ആക്രമിച്ച കേസിലെ മെമ്മറികാര്‍ഡ് പരിശോധിച്ചത് മജിസ്‌ട്രേറ്റും ജീവനക്കാരും…

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതിലെ റിപോര്‍ട്ട് പുറത്ത്. മെമ്മറി കാര്‍ഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് ജില്ലാ ജഡ്ജിയുടെ റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അങ്കമാലി മജിസ്ട്രേറ്റും ജില്ലാ ജഡ്ജിയുടെ ഓഫിസിലെ സ്റ്റാഫും മെമ്മറി കാര്‍ഡ് പരിശോധിച്ചു. അതേസമയം, ജില്ലാ ജഡ്ജിയുടെ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് അതിജീവിത രംഗത്തെത്തി. ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്.ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ …

നടിയെ ആക്രമിച്ച കേസിലെ മെമ്മറികാര്‍ഡ് പരിശോധിച്ചത് മജിസ്‌ട്രേറ്റും ജീവനക്കാരും… Read More »