ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ ഇഡി അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെയും ബിആര്‍എസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി. ഇരുവരെയും മേയ് ഏഴിന് വീണ്ടും കോടതിയില്‍ ഹാജരാക്കും.മാര്‍ച്ച് 21മാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. വിചാരണ കോടതി അദ്ദേഹത്തെ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. പിന്നീട് ഇത് ഏപ്രില്‍ 23 വരെയും നീട്ടി. നിലവില്‍ തിഹാര്‍ ജയിലിലാണ് കെജ്‌രിവാള്‍.നേരത്തെ, തന്റെ അറസ്റ്റ് ശരിവെച്ച ഡല്‍ഹി ഹൈകോടതി ഉത്തരവിനെതിരെ കെജ് രിവാള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഉത്തരവ് സ്‌റ്റേ ചെയ്യാനോ ഹരജി അടിയന്തരമായി കേള്‍ക്കാനോ രണ്ടംഗ സുപ്രിംകോടതി ബെഞ്ച് തയാറായിരുന്നില്ല. രണ്ടാഴ്ചക്കുശേഷം മാത്രമാണ് കേസില്‍ വാദം കേള്‍ക്കുക. അതേസമയം, പ്രമേഹ രോഗിയായ അരവിന്ദ് കെജ്‌രിവാളിന് തിഹാര്‍ അധികൃതര്‍ ഇന്‍സുലിന്‍ നിഷേധിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) ആരോപിച്ചു. ജയിലില്‍ വെച്ച് അരവിന്ദ് കെജ് രിവാളിനെ കൊലപ്പെടുത്തുന്നതിനായി ഗൂഡാലോചന നടക്കുന്നുവെന്ന് ഭാര്യ സുനിത കെജ് രിവാളും ആരോപിച്ചിരുന്നു.
പ്രാവച്ചമ്പലം പള്ളിച്ചൽ പകലൂരിൽ 5 സെന്റ് വീതമുള്ള നാല് ഫ്ലോട്ടുകൾ വിൽപ്പനയ്ക്ക്…