EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



പി.ഭാസ്ക്കരൻ ജന്മശതാബ്ദി ആഘോഷവും പുരസ്ക്കാര പ്രഖ്യാപനവും.

പി ഭാസ്കരൻ ജന്മശതാബ്ധി പുരസ്കാരം നടൻ രാഘവന്.

പി ഭാസ്കരൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പി ഭാസ്കരൻ ജന്മശതാബ്ധി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ജന്മശതാബ്ധി പുരസ്ക്കാരം നടൻ രാഘവന് . 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്. ശതാബ്ധി ആഘോഷങ്ങളുടെ ഉദ്ഘാടനദിവസമായ ഏപ്രിൽ 21-ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ വെച്ച് വിശ്വചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ സമർപ്പിക്കുന്നതാണ്. ഏപ്രിൽ 21 ന് തുടങ്ങി 2025 ഫെബ്രുവരി 25-ന് അവസാനിക്കുന്ന തരത്തിൽ വിവിധ കലാ- സാംസ്കാരിക പരിപാടികളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.
ചെയർമാൻ സിവി പ്രേംകുമാർ, ജനറൽ സെക്രട്ടറി എം ആർ മനോജ്, സെക്രട്ടറി ഷൈനി, ട്രഷറർ വിനോദ്കുമാർ കെ, അജയ് തുണ്ടത്തിൽ, ബിജു ഗോൾഡൻവോയ്സ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *