ഇപി ജയരാജൻ ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയ വിഷയത്തിൽ പ്രതികരണവുമായി വിഡി സതീശൻ. മുഖ്യമന്ത്രി ജയരാജനെ ഒറ്റുകൊടുത്തു, ജയരാജൻ – ജാവദേക്കർ കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിക്ക് വേണ്ടിയാണ്. എപ്പോൾ കൂട്ടുപ്രതിയെ ഒറ്റുകൊടുക്കുകയാണ് പിണറായി. കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ എന്ന സ്ഥിതിയാണെന്നും സതീശൻ പറഞ്ഞു.ഇപി ജയരാജൻ – ജാവദേക്കർ കൂടിക്കാഴ്ച്ച നടത്തിയത് എന്തിന്? മുഖ്യമന്ത്രി എന്താണ് പ്രകാശ് ജാവദേക്കറുമായി സംസാരിച്ചത് ? സി.പി.എം നേതൃത്വമാണ് മറുപടി പറയേണ്ടതെന്നും പിണറായിക്ക് എല്ലാം അറിയാമെന്നും സതീശൻ പറഞ്ഞു. ഇത്ര മോശമായ ഒരു തെരഞ്ഞെടുപ്പ് സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ല. പലയിടത്തും വോട്ടിംഗ് മെഷീൻ വ്യാപകമായി കേടായി. സർക്കാരിന്റെ നിരുത്തരവാദിത്ത പരമായ പെരുമാറ്റം മൂലമാണ് ഇത് സംഭവിച്ചത്. യുഡിഎഫിന് 20 സീറ്റും ഉറപ്പാണെന്നും വി ഡി സതീശൻ പറഞ്ഞു.
പ്രാവച്ചമ്പലം പള്ളിച്ചൽ പകലൂരിൽ 5 സെന്റ് വീതമുള്ള നാല് ഫ്ലോട്ടുകൾ വിൽപ്പനയ്ക്ക്…