നവകേരള സദസ്സ് – വട്ടിയൂർക്കാവിൽ ആശുപത്രി…

വട്ടിയൂർക്കാവ് : നവകേരള സദസ്സ് സമാപനത്തിന്റെ അനുബന്ധപരിപാടികളുടെ ഭാഗമായി വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ ആശുപത്രി ശുചീകരണ പരിപാടി ആരംഭിച്ചു.നാഷണൽ സർവ്വീസ് സ്കീമും വട്ടിയൂർക്കാവ് യൂത്ത്ബ്രിഗേഡും (വൈബ്) സംയുക്തമായാണ് ശുചീകരണ പരിപാടി സംഘടിപ്പിക്കുന്നത്. പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെപ്രശാന്ത് ആശുപത്രി ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.പേരൂർക്കട ലാ അക്കാദമി ലാ കോളേജ്, വട്ടിയൂർക്കാവ്സെൻട്രൽ പോളിടെക്നിക് എന്നിവിടങ്ങളിലെ എൻ.എസ്.എസ്വോളണ്ടിയർമാരാണ് ശുചീകരണ പരിപാടിയിൽ പങ്കെടുത്തത്.പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം ആർ.എം.ഒ ഡോ. ടിങ്കു,സി.പി.റ്റി പ്രോഗ്രാം ഓഫീസർ ഉണ്ണികൃഷ്ണൻ, വൈബ്പ്രസിഡന്റ് സൂരജ് സുരേന്ദ്രൻ, ഒ.എസ് വിനോദ് കുമാർ,
എൻ.എസ്.എസ് കോ-ഓർഡിനേറ്റർമാരായ അരുൺ, രേഷ്മ എന്നിവർ നേതൃത്വം നൽകി.

നാളെ (14/12/2023) ഗവ. ജനറൽ ആശുപത്രി ശുചീകരിക്കും.മാർ ഇവാനിയോസ്, മാർ തിയോഫിലസ് ട്രയിനിംഗ് കോളേജ്, ഗവ.ലാ കോളേജ് എന്നിവിടങ്ങളിലെ എൻ.എസ്.എസിന്റെ നേതൃത്വത്തിലായിരിക്കും ശുചീകരണം നടക്കുക. 15/12/2023 ന്പേരൂർക്കട ജില്ലാ മാതൃക ആശുപത്രിയിലെ ശുചീകരണം യു.ഐ.റ്റി കുറവൻകോണം, ലാ അക്കാദമി ലാ കോളേജ് എന്നിവിടങ്ങളിലെ എൻ.എസ്.എസ് വോളണ്ടിയർമാർ നിർവ്വഹിക്കും.

Leave a Comment

Your email address will not be published. Required fields are marked *