ബിജെപിയിൽ സമവായം; ഭജന്‍ലാല്‍ ശര്‍മ രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും…

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ട മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ തർക്കം തുടർന്ന രാജസ്ഥാനിൽ ഒടുവിൽ സമവായമായി ഭജൻലാൽ ശർമ രാജസ്ഥാൻ മുഖ്യമന്ത്രിയാകും. സാങ്കനേറിലിൽ നിന്നുള്ള എംഎൽഎയാണ് അദ്ദേഹം. ബിജെപിയുടെ രാജസ്‌ഥാനിലെ സംസ്ഥാന ജനറൽ സെക്രട്ടറിയും കോർ കമ്മിറ്റി അംഗമായിരുന്നു. ഭജൻലാൽ ശർമയെ സ്ഥാനാർഥിയാക്കുന്നതിനെ വസുന്ധര രാജെ പക്ഷം രംഗത്തെതിയിരുന്നു.

കെഎസ്എഫ്ഡിസിയില്‍ നിന്ന് രാജിവച്ച് സംവിധായകന്‍ ഡോ.ബിജു

ബോര്‍ഡ് മെമ്പര്‍ സ്ഥാനമാണ് ഒഴിഞ്ഞത്. തൊഴില്‍പരമായ തര്‍ക്കങ്ങളാണ് രാജിക്ക് കാരണം.ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുള്ള പ്രശ്നമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. ബിജുവിന്റെ ‘അദൃശ്യജാലകങ്ങള്‍’ സിനിമയ്ക്ക് തിയറ്ററില്‍ ആളു കയറുന്നില്ലെന്നും സ്വന്തം പ്രസക്തി എന്തെന്ന് ആലോചിക്കണമെന്നും രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് തിരികൊളുത്തിയത്. ബിജുവിന്റെ ‘അദൃശ്യജാലകങ്ങള്‍’ സിനിമ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് ഐഎഫ്എഫ്‌കെ തീരുമാനം എടുത്തിരുന്നു. രാജ്യാന്തര ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയതോടെയാണ് അദൃശ്യജാലകങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. രഞ്ജിത്തിന്റെ പരാമര്‍ശത്തിന് ബിജു കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു.

കേരളത്തിനും ഗോവയ്ക്കും അപ്പുറം ഒരു ചലച്ചിത്രമേളയില്‍ പോലും പങ്കെടുത്തിട്ടില്ലാത്ത ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനോടു രാജ്യാന്തര ചലച്ചിത്രമേളകളെപ്പറ്റി സംസാരിക്കുന്നതു വ്യര്‍ഥമെന്നു സംവിധായകന്‍ ഡോ.ബിജു. തിയറ്ററുകളില്‍ ആളെക്കൂട്ടിയതുകൊണ്ടല്ല സിനിമകള്‍ ചലച്ചിത്രമേളകളിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. അക്കാര്യം പോലും അറിയാത്തയാളാണു കേരളത്തില്‍ ചലച്ചിത്രമേളയുടെ ചെയര്‍മാനായിരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ലജ്ജിക്കുന്നുവെന്നും ഡോ.ബിജു. ബിജുവിന്റെ ‘അദൃശ്യജാലകങ്ങള്‍’ സിനിമയ്ക്ക് തിയറ്ററില്‍ ആളു കയറുന്നില്ലെന്നും സ്വന്തം പ്രസക്തി എന്തെന്ന് ആലോചിക്കണമെന്നും രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണു സമൂഹമാധ്യമത്തില്‍ ബിജുവിന്റെ തുറന്ന കത്ത്.

‘ബാ​ങ്ക് കാ​ഷ്യ​ര്‍​പോ​ലും ഇ​ത്ര​യും പ​ണം ക​ണ്ടി​ട്ടി​ല്ല’; കോ​ണ്‍​ഗ്ര​സ് എം​പി​യി​ൽ​നി​ന്ന് ക​ള്ള​പ്പ​ണം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വി​മ​ർ​ശ​ന​വു​മാ​യി അ​മി​ത് ഷാ

കോ​ണ്‍​ഗ്ര​സ് രാ​ജ്യ​സ​ഭാ എം​പി ധീ​ര​ജ് പ്ര​സാ​ദ് സാ​ഹു​വി​ല്‍​നി​ന്നും അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​മാ​യി കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ക​ണ്ടെ​ത്തി​യി​ട്ടും ഇ​ന്ത്യ മു​ന്ന​ണി​യി​ല്‍​നി​ന്നു​ള്ള ആ​രും ഇ​തി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ക​യോ അ​ദ്ദേ​ഹ​ത്തെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യോ ചെ​യ്യാ​ത്ത​തി​നെ വി​മ​ര്‍​ശി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​എം​പി​യു​ടെ പേ​രോ പാ​ര്‍​ട്ടി​യു​ടെ പേ​രോ വെ​ളി​പ്പെ​ടു​ത്താ​താ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ പ്ര​തി​ക​ര​ണം.ജാ​ര്‍​ഖ​ണ്ഡി​ല്‍ ഇ​പ്പോ​ള്‍ ഒ​രു എം​പി​യു​ണ്ട്, അ​ദ്ദേ​ഹം ഏ​ത് പാ​ര്‍​ട്ടി​ക്കാ​ര​നാ​ണെ​ന്നു ഞാ​ന്‍ പ​റ​യേ​ണ്ട​തി​ല്ല. പ​ക്ഷേ ലോ​ക​ത്തി​ന് മു​ഴു​വ​ന്‍ അ​തി​നെ​ക്കു​റി​ച്ച് അ​റി​യാം.ബാ​ങ്ക് കാ​ഷ്യ​ര്‍​മാ​ർ പോ​ലും പ​റ​യു​ന്നു ഇ​ത്ര​യും കാ​ശ് ത​ങ്ങ​ൾ ക​ണ്ടി​ട്ടി​ല്ലെ​ന്ന് – അ​മി​ത് ഷാ ​പ​റ​ഞ്ഞു. ഇ​തു​വ​രെ 350 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ക​ള്ള​പ്പ​ണ​മാ​ണ് ധീ​ര​ജ് പ്ര​സാ​ദ് സാ​ഹു​വി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ഒ​രു ഓ​പ്പ​റേ​ഷ​നി​ല്‍ രാ​ജ്യ​ത്തെ ഒ​രു ഏ​ജ​ന്‍​സി ക​ണ്ടെ​ത്തു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ​ണ​മാ​ണ്.

Leave a Comment

Your email address will not be published. Required fields are marked *