
കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കണ്ണൂർ കിഴുത്തള്ളി സ്വദേശി ഷൈജു തച്ചോത്ത് ആണ് വീട്ടിൽ തൂങ്ങി മരിച്ചത്.
കോടികളുടെ നിക്ഷേപ തട്ടിപ്പിൽ 50ൽ അധികം കേസ് ബ്രാഞ്ച് മാനേജർ എന്ന നിലയിൽ ഷൈജുവിനെതിരെയും ഉണ്ട്.മരണവും കേസും തമ്മിൽ ബന്ധമില്ലെന്ന നിഗമനത്തിലാണ് പോലീസ്.

കണിയാപുരം രാമചന്ദ്രന്റെ ഭാര്യ എം വസന്തലക്ഷ്മി അന്തരിച്ചു …

തിരുവനന്തപുരം കമ്മ്യൂണിസ്റ്റ് നേതാവും സാഹിത്യ-സാംസ്‌കാരിക പ്രതിഭയുമായിരുന്ന കണിയാപുരം രാമചന്ദ്രന്റെ ഭാര്യ എം വസന്തലക്ഷ്മി (84) അന്തരിച്ചു.
കസ്റ്റഡി മർദനം; പോലീസുകാരെ പിരിച്ചുവിട്ടേക്കും ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ചു
തിരുവനനന്തപുരം : കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനത്തിൽ പൊലീസുകാരെ പിരിച്ചുവിട്ടേക്കും. പൊലീസുകാരെ പിരിച്ചുവിടാമെന്ന് ഡിജിപിക്ക് നിയമോപദേശം ലഭിച്ചു. നാലുപൊലീസുകാർക്കെതിരെ സസ്‌പെൻഷന് ശിപാർശ ചെയ്തുകൊണ്ട് തൃശൂർ ഡിഐജി ഉത്തരമേഖല ഐജിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.നേരത്തെ എടുത്ത അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, തന്നെ മർദിച്ച അഞ്ചുപേരെയും സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് വി.എസ് സുജിത്ത് പറഞ്ഞു. പൊലീസ് സ്റ്റേഷനിലെ എല്ലാ ഭാഗങ്ങളിലും സിസിടിവി ഉണ്ടാകണമെന്ന സുപ്രിംകോടതിയിലെ കേസിൽ കക്ഷി ചേരുമെന്നും സുജിത്ത് വ്യക്തമാക്കി.


ജില്ലാ പഞ്ചായത്ത് അംഗം സ. കെ.വി ശ്രീകാന്ത് അന്തരിച്ചു ….