
കനകക്കുന്നിൽ തയ്യാറാക്കിയ തറവാട്ടു മുറ്റത്തു വഞ്ചിപ്പാട്ടു അരങ്ങേറിയപ്പോൾ.. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, എ എ റഹീം എം പി, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ സമീപം
കല നിലാവിൽ വിരിഞ്ഞ് നിശാഗന്ധി …
കനകക്കുന്നിൽ കലാവിസ്മയം നിറച്ച് ഓണം വാരാഘോഷത്തിൻ്റെ ഉദ്ഘാടനദിനം.
പഞ്ചവാദ്യവും ചെണ്ട മേളവും ചിങ്ങനിലാവ് മെഗാഷോയും കനകക്കുന്നിൽ ഉത്സവ പ്രതീതി നിറച്ചു.
കൈരളി ടി വി അവതരിപ്പിച്ച ചിങ്ങനിലാവ് സംഗീത നൃത്താവിഷ്കാരം കാണികളെ ആവേശത്തിലാക്കി.

സൂരജ് സന്തോഷ്, അമൃത സുരേഷ്, മിഥുൻ ജയരാജ്, മേഘ്ന സുമേഷ്, ദിൽഷ പ്രസന്നൻ, പാർവതി അരുൺ എന്നീ കലാ കാരൻമാരാണ് നിശാഗന്ധിയിൽ കലാ സന്ധ്യയൊരുകിയത്. ‘കൃപാകരി… ‘ എന്നു തുടങ്ങുന്ന ഭക്തിഗാനത്തോടെയാണ് മെഗാ ഷോയ്ക്ക് തുടക്കമായത്. മൂന്നര മണിക്കൂർ നീണ്ടുനിന്ന പരിപാടി ആസ്വദിക്കാനായി എത്തിയ കലാപ്രേമികളാൽ നിശാഗന്ധി ജനനിബിഢമായിരുന്നു.ഇരുപത് വർഷത്തിലധികം പഞ്ചവാദ്യത്തിൽ അനുഭവസമ്പത്ത് ഉള്ള മഹേഷും സംഘവും നടത്തിയ പഞ്ചവാദ്യമാണ് ഉദ്‌ഘാടന ദിനത്തിൽ കനകക്കുന്നിന്റെ പ്രവേശന കവാടത്തിൽ ആദ്യം നടന്നത്. കിളിമാനൂർ അനിൽ മാരാർ, കാലപീഠം ശ്രീരാഗ്, കിളിമാനൂർ ബിനു, ബാലരാമപുരം മഹേഷ്, വിഘ്‌നേശ്, സതീഷ് ബാബു, നെയ്യാറ്റിൻകര ജയശങ്കർ എന്നിവരാണ് നാദവിസ്മയം തീർത്തത്.


രാജ്യത്തെ ജിഎസ്ടി നിരക്കുകള്‍ 5%, 18% എന്നീ രണ്ട് സ്ലാബുകളായി ചുരുക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 22 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. പുതിയ പരിഷ്‌കരണങ്ങള്‍ അനുസരിച്ച് നിരവധി നിത്യോപയോഗ സാധനങ്ങളടക്കം 175 ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും. ടൂത്ത്പേസ്റ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, ഹെയര്‍ ഓയില്‍ തുടങ്ങിയവ ഇനി 5% ജിഎസ്ടി സ്ലാബില്‍ ഉള്‍പ്പെടും. 2500 രൂപ വരെ വിലയുള്ള വസ്ത്രങ്ങള്‍ക്കും ചെരുപ്പുകള്‍ക്കും നികുതി 5 ശതമാനമായി കുറയും. പനീര്‍, വെണ്ണ, ചപ്പാത്തി, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയെ ജിഎസ്ടിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി. വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി. ടി.വി., സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ഓട്ടോ പാര്‍ട്സ്, മൂന്ന് ചക്ര വാഹനങ്ങള്‍, രാസവളം, കീടനാശിനികള്‍ എന്നിവയ്ക്ക് 18% നികുതിയായിരിക്കും. ആഡംബര കാറുകള്‍, സ്വകാര്യ വിമാനങ്ങള്‍, വലിയ കാറുകള്‍, ഇടത്തരം കാറുകള്‍ എന്നിവയ്ക്ക് 40% ജിഎസ്ടി ചുമത്തും.പാന്‍ മസാല, സിഗരറ്റ്, ഗുട്ട്ക, ചവയ്ക്കുന്ന പുകയില പോലുള്ള മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍, സര്‍ദ പോലുള്ള ഉല്‍പ്പന്നങ്ങള്‍, ബീഡി എന്നിവക്ക് 40 ശതമാനം ജി എസ് ടി ചുമത്തിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പഞ്ചസാര, മധുരപലഹാരങ്ങള്‍, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍, പഴച്ചാറുകള്‍ അടങ്ങിയ കാര്‍ബണേറ്റഡ് പാനീയങ്ങള്‍, പഴച്ചാറുകള്‍ അടങ്ങിയ കാര്‍ബണേറ്റഡ് പാനീയങ്ങള്‍, മദ്യം ഇല്ലാത്ത പാനീയങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ സാധനങ്ങളും 40 ശതമാനം ജി എസ് ടിയുടെ പരിധിയില്‍ വരുമെന്നും മന്ത്രി അറിയിച്ചു.

ജിഎസ്ടി നിരക്കുകള്‍ രണ്ട് സ്ലാബുകളായി ചുരുക്കാനുള്ള ജിഎസ്ടി കൗണ്‍സില്‍ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു. ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കുക എന്നതാണ് പ്രധാനമെന്ന് ധനമന്ത്രാലയവും വ്യക്തമാക്കി. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ വില്‍പ്പന ഉണ്ടാകുമെന്ന് കരുതുന്നുവെന്നും ധനമന്ത്രാലയം പറയുന്നു.ഗുരുവിനെ പകര്‍ത്തിയ നേതാവാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ വെള്ളാപ്പള്ളി പകര്‍ത്തിയെന്നും വെള്ളാപ്പള്ളിയുടെ കാലത്ത് എസ്എന്‍ഡിപി യോഗം സാമ്പത്തിക ഉന്നതിയിലേക്ക് ഉയര്‍ന്നുവെന്നും വെള്ളാപ്പള്ളിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും യുവത്വത്തിന് മാതൃകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ശ്രീനാരായണീയം കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശ്രീനാരായണ ഗുരു ആലുവയില്‍ സര്‍വമത സമ്മേളനം നടത്താന്‍ കാരണം മാപ്പിളലഹളയാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാപ്പിളമാര്‍ ഹിന്ദുമതത്തിലുള്ളവരെ കൊന്നൊടുക്കുന്നത് കണ്ടതുകൊണ്ടാണ് എല്ലാ മതത്തിന്റെയും ആശയം ഒന്നാണെന്ന് പഠിപ്പിക്കാന്‍ വേണ്ടി സര്‍വ്വമത സമ്മേളനം ഗുരു നടത്തിയത്. ഈ മാപ്പിള ലഹളയെ പറ്റി കുമാരനാശാന്‍ കവിത എഴുതിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. കുമാരനാശാന്റെ ദുരവസ്ഥ എന്ന കവിത ഉദ്ധരിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.യൂത്ത് കോണ്‍?ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ച സംഭവത്തില്‍ ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കി തൃശൂര്‍ ഡിഐജി ഹരിശങ്കര്‍. ക്രൂരമര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് നടപടി. പരാതി ഉയര്‍ന്ന അന്ന് തന്നെ നടപടി എടുത്തെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. നാലു ഉദ്യോഗസ്ഥര്‍ക്കും രണ്ട് വര്‍ഷത്തെ ഇന്‍ക്രിമെന്റ് കട്ട് ചെയ്യുകയും സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമേ ഉള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജീപ്പും ബസും കൂട്ടിയിടിച്ച് 3 മരണം…

ജീപ്പും ബസും കൂട്ടിയിടിച്ച് 3 മരണം
കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. ജീപ്പും കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിക്കുകയായിരുന്നു അപകടം. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു. ചേർത്തയിലേക്ക് പോയ ബസും എതിർദിശയിൽ നിന്ന് വന്ന് ജീപ്പും ആണ് കൂട്ടിയിടിച്ചത്. ജീപ്പിലുണ്ടായിരുന്ന തേവലക്കര സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. രാവിലെ ആറരയോടെയായിരുന്നു അപകടം. ബസിലുള്ളവർക്കും പരിക്കേറ്റു.
