EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ദേവസ്വം ബോർഡ് രാജിവയ്ക്കണമെന്നാവശ്യ പ്പെട്ടുകൊണ്ട് ഹിന്ദു ഐക്യവേദി…

ശബരിമല ക്ഷേത്രത്തിലെ സ്വത്ത് വകകൾ സംരക്ഷിക്കുന്നതിൽ വീഴ്ചവരുത്തിയ നിലവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉടൻ രാജിവച്ചൊഴിയണം. ദ്വാരപാലകരുടെ സ്വർണ്ണപ്പാളി കോടതി വിധി മറികടന്ന് നിയവിരുദ്ധമായിട്ടാണ് ശബരിമലയിൽ നിന്നും പുറത്തേക്ക് കൊണ്ടുപോയത് ബോർഡിൻ്റെ കസ്‌റ്റഡിയിൽ സൂക്ഷിക്കേണ്ട സ്വർണ്ണ പീഠങ്ങൾ ഒരു വ്യക്തിയുടെ കൈയ്യിൽ വർഷങ്ങളോളം ഇരുന്നത് എന്ത് കാരണം കൊണ്ടാണ് എന്ന് ദേവസ്വം ബോർഡിന് വ്യക്തമാക്കാനായിട്ടില്ല സ്വർണ്ണപ്പാളിയുടെ തൂക്കത്തിൽ 4.5 കിലോയുടെ കുറവ് സംഭവിച്ചതിൻ്റെ ഉത്തരവാദിത്വം ദേവസ്വം ബോർഡിന് ആണുള്ളത്. തൂക്കത്തിൽ കുറവ് സംഭവിച്ചതിനെ കുറിച്ച് മഹസ്സറിൽ രേഖപ്പെടുത്താത്തത് കുറ്റവാളികളെ സംരക്ഷിക്കാനാണ് ശബരിമല ക്ഷേത്രത്തിൽ നടക്കുന്ന എല്ലാ അഴിമതിയും ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് നടക്കുന്നത്. പമ്പയിൽ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ തീരുമാനിച്ചതിലും അഴിമതിയുണ്ട്. സന്നിധാനത്ത് നിലവിലെ ഭസ്മക്കുളത്തിന് പകരം മറ്റൊന്ന് നിർമ്മിക്കാൻ തീരുമാനിച്ചത് കോടതി ഇടപെടൽ മൂലമാണ് തടയപ്പെട്ടത് അയ്യപ്പൻമാർക്ക് നൽകി വരുന്ന അന്നദാനത്തിൽ പോലും അഴിമതിയാണ്. അയ്യഷിക്ത സംഘടനകൾ സൗജന്യമായി നൽകിവന്ന അന്നദാനം നിർത്തലാക്കിയാണ് ദേവസ്വം ബോർഡ് കോടികൾ ചിലവാക്കി അന്നദാനം നൽകുന്നത് ഉപയോഗ ശൂന്യമായ 6 കോടി രൂപയുടെ അരവണ നശിപ്പിക്കാൻ ടെൻഡർ നൽകിയ നടപടിയിലും അഴിമതിയുണ്ട്. ദേവസ്വം ബോർഡ് ഒരു കമ്മീഷൻ ബോർഡ് ആയി അധപ്പതിച്ചിരിക്കുകയാണ്.

ദേവസ്വം ബോർഡ് വരുമാനത്തിൻ്റെ 90 ശതമാനവും ജീവനക്കാർക്ക് ശമ്പളം കൊടുക്കാനാണ് ഉപയോഗിക്കുന്നത്. ശമ്പളത്തിനും പെൻഷനും പണം കണ്ടെത്താനാണ് ഭക്തരുടെ മേൽ അധികഭാരം അടിച്ചേൽപിച്ച് വഴിപാട് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചത്. ക്ഷേത്രങ്ങളിൽ നടത്തേണ്ട നവീകരണ പ്രവർത്തനങ്ങളെല്ലാം കാലങ്ങളായി സ്‌തംഭിച്ചിരിക്കുകയാണ്. ദേവസ്വം ബോർഡിനെ നിയന്ത്രിക്കുന്നത് CITU യൂണിയനാണ്. ക്ഷേത്രങ്ങളെ സി പി എമ്മിൻ്റെ ഇടത്താവളങ്ങളാക്കി നശിപ്പിക്കുന്ന പണിയാണ് ഈ ദേവസ്വം ബോർഡ് ചെയ്‌തുകൊണ്ടിരിക്കുന്നത്. ഭക്തജന സംഘടനകളെ ക്ഷേത്രങ്ങളിൽ നിന്നും പുറത്താക്കിയത് സി പി എമ്മിൻ്റെ ഈ അജണ്ട നടപ്പാക്കാനാണ്.

ദേവസ്വം ബോർഡുകളുടെ കെടുകാര്യസ്‌ഥതക്കും അഴിമതിക്കെതിരെയും ഹിന്ദു ഐക്യവേദി പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കും. നവംബർ മാസത്തിൽ ശബരിലെ സംരക്ഷണ ജാഗരണ പരിപാടികൾ നടത്തും.

പത്രസമ്മേളനത്തിൽ സംസ്‌ഥാന ട്രഷറർ ജ്യോതീന്ദ്രകുമാർ, സംസ്‌ഥാന സെക്രട്ടറിമാരായ സന്ദീപ് തമ്പാനൂർ കെ.പ്രഭാകരൻ എന്നിവരും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *