
തിരുവനന്തപുരം: ഭിന്നശേഷി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിഫറൻ്റ് ആർട് സെന്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ഭിന്നശേഷി കലാമേളയായ സമ്മോഹന്റെ രണ്ടാം പതിപ്പിന് ഈ മാസം 27നു തിരുവനന്തപുരത്തി തുടക്കമാവും. വിഖ്യാത ചലച്ചിത്ര സംവിണകനും ഡിഫറൻ്റ് ആർട്സൊന് തുടക്കമാവടിയുമായ അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന കലാ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും.. സമ്മോഹൻ 2023 കൂടുതൽ ആളുകളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 26ന് മാനവീയം വീഥിയിൽ ഡിഫറന്റ് ആർട്ട് സെന്ററിലെ വിദ്യാർത്ഥികളും അധ്യാപകരും, നാഗ്‌പൂരിൽ നിന്നെത്തിയ കലാകാരും വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.
സെപ്തംബർ 27,28 എന്നിങ്ങനെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലാമേളയിൽ പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ഡൽഹി, ഒഡീഷ, തമിഴ്‌നാട്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, എന്നീ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുനൂറോളം ഭിന്നശേഷി സർഗപ്രതിഭകൾ പങ്കെടുക്കും. സംഗീതം, നൃത്തം, നാടകം തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് കലാപ്രകടനങ്ങൾ നടക്കുക. ഭിന്നശേഷി കലാകാരന്മാരായ ഫാത്തിമ അൻഷി, ധന്യാരവി, ആര്യപ്രകാശ്, ആദിത്യ സുരേഷ്, അനന്യ ബിജേഷ് തുടങ്ങിയവരും സമ്മോഹനിൽ പങ്കെടുക്കും.
ഭിന്നശേഷി കലാകാരന്മാരുടെ കഴിവുകൾ രാജ്യത്തിന് മുന്നിൽ തെളിയിക്കാനുള്ള വേദിയാണ് സമ്മോഹനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡിഫറൻ്റ് ആർട് സെന്ററിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഗോപിനാഥ് മുതുകാട് പറഞ്ഞു. കലാപരമായി, മികച്ച കഴിവുകളുള്ള ഭിന്നശേഷി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കേണ്ടതും, അവരെ വളർത്തിയെടുക്കേണ്ടതും സമൂഹത്തിന്റെയും നമ്മൾ ഓരോരുത്തരുടെയും കടമയാണ്. ഭിന്നശേഷിയുള്ള ആളുകളുടെ ഉന്നമനം ലക്ഷ്യമിട്ട് കാസർഗോഡ് ആരംഭിക്കുന്ന ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസബിലിറ്റിയുടെ (ഐഐപിഡി) പ്രവർത്തനങ്ങൾക്കും സമ്മോഹൻ 2025 ഊർജമേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്രസമ്മേളനത്തിൽ ഡിഫറൻ്റ് ആർട് സെന്റർ ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ ജിജി തോംസൺ, ഡയറക്ടർ ഡോ. അനിൽ നായർ തുടങ്ങിയവർ പങ്കെടുത്തു.
