EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



വിദ്യാലയങ്ങൾ മികച്ച സാമൂഹിക ഇടമായും മാറുന്നു: മന്ത്രി കെ എൻ ബാലഗോപാൽ…

മെച്ചപ്പെട്ട ഭൗതികസാഹചര്യം ഒരുക്കിനൽകിയതോടെ വിദ്യാലയങ്ങൾ മികച്ച സാമൂഹിക ഇടമായും മാറുന്നുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. മൈലം സർക്കാർ കെ വി എൽപി സ്കൂളിലെ വർണകൂടാരം മാതൃകാ പ്രീ- സ്കൂൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പൊതുവിദ്യാലയങ്ങൾ മികച്ച പഠനാന്തരീക്ഷമാണ് ഒരുക്കുന്നത്. വർണകൂടാരം പോലുള്ള സൗഹൃദ ഇടങ്ങൾ കഴിവുകൾ പ്രകടിപ്പിക്കാൻ വഴിഒരുക്കുന്നു. നിർമിതബുദ്ധിസാധ്യത ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ സ്കൂളുകളിൽ പരിശീലിപ്പിക്കുന്നുണ്ട്. കഴിഞ്ഞവർഷം ഉയർന്ന വിജയശതമാനം നിലനിർത്തിയ വിദ്യാഭ്യാസ ജില്ല കൊട്ടാരക്കരയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി നാഥ് അധ്യക്ഷയായി. ജില്ലാ സിപിസി എസ് എസ് കെ ജി.കെ. ഹരികുമാർ പദ്ധതി വിശദീകരിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്കുമാർ മുഖ്യപ്രഭാഷണം നടത്തി. മൈലം സർക്കാർ കെ വി എൽപിഎസ് സ്കൂൾ പ്രധാന അധ്യാപിക പി. ശ്രീകല, ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ, മൈലം ഗ്രാമപഞ്ചായത്ത് വാർഡ് അംഗം എ.ബി. അംബികാ കുമാരി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജി.എസ്. അജിത, കുളക്കട ബി.ആർസി ബിപിസി എൽ. രാജി, കുളക്കട ബി ആർ സി കോർഡിനേറ്റർ സി.അരുൺ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ആർ.മധു, എസ് എം സി ചെയർമാൻ എസ്.സുനിത, മുൻ പ്രഥമാധ്യാപകൻ ജെയിംസ് ജോർജ്, എം പി ടി എ പ്രസിഡന്റ് ടി. ശാന്തി തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *