EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



തലസ്ഥാനത്ത് എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ തെരുവിലിറങ്ങി ഗവര്‍ണറുടെ ആക്രോശം…

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ തലസ്ഥാനത്ത് നാടകീയ സംഭവങ്ങള്‍. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായെത്തിയതോടെ കാറില്‍നിന്നു പുറത്തിറങ്ങിയ ഗവര്‍ണര്‍ ആക്രോശിച്ചു. പ്രതിഷേധക്കാരെ ‘ബ്ലഡി ക്രിമിനല്‍സ്’ എന്നു വിളിച്ച ഗവര്‍ണര്‍ സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകര്‍ന്നതായും തന്നെ വകവരുത്താന്‍ മുഖ്യമന്ത്രി ആളുകളെ അയയ്ക്കുന്നതായും കുറ്റപ്പെടുത്തി. വരൂ എന്റെ മുന്നിലേക്ക് വരൂ എന്നു പറഞ്ഞാണ് ഗവര്‍ണര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ വെല്ലുവിളിക്കുന്നുണ്ട്. ബില്ലുകളില്‍ ഒപ്പിടാതെ പിടിച്ചുവയ്ക്കുന്നതിലും സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കുന്നതിലും പ്രതിഷേധിച്ചുമാണ് യൂനിവേഴ്‌സിറ്റി കോളജിനടുത്തും പിന്നീട് ജനറല്‍ ആശുപത്രി പരിസരത്തുമാണ് രണ്ടുതവണ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

ഇവരെ അറസ്റ്റ് ചെയ്തുനീക്കിയതിനു പിന്നാലെ വൈകിട്ടോടെ വീണ്ടും പ്രതിഷേധം അരങ്ങേറുകയായിരുന്നു. കാറില്‍ പോവുകയായിരുന്ന ഗവര്‍ണറെ തടഞ്ഞുനിര്‍ത്തി കാറില്‍ അടിക്കുകയും മറ്റും ചെയ്യുന്നുണ്ട്. ഇതിനിടെ വാഹനത്തില്‍നിന്നിറങ്ങിയ ഗവര്‍ണര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ ചെന്നതോടെ പോലിസും പാടുപെട്ടു. എസ് എഫ് ഐ പ്രവര്‍ത്തകരെ ഏറെ പാടുപെട്ടാണ് പോലിസ് ജീപ്പില്‍ കയറ്റിവിട്ടത്. ഇതിനിടെ, തനിക്ക് സുരക്ഷ ഉറപ്പാക്കിയില്ലെന്നും മുഖ്യമന്ത്രിയാണ് ആക്രമണത്തിനു പിന്നിലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു.പ്രതിഷേധമുണ്ടാവുമ്പോള്‍ പോലിസുകാര്‍ എല്ലാവരും കാറിനുള്ളില്‍ ഇരിക്കുകയായിരുന്നു. പാവപ്പെട്ട അവര്‍ എന്തുചെയ്യാനാണ്. അവര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്. ഞാന്‍ കാറില്‍നിന്നും ഇറങ്ങിയപ്പോള്‍ പ്രതിഷേധക്കാരെ ജീപ്പില്‍ കയറ്റി അവിടെനിന്നും മാറ്റുകയാണ് പോലിസുകാര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ കാറിനടുത്തേക്ക് ഇത്തരത്തില്‍ ആരെങ്കിലും വരാന്‍ പോലിസുകാര്‍ അനുവദിക്കുമോയെന്നും അതിവിടെ നടക്കുമോയെന്നും അദ്ദേഹം ചോദിച്ചു. തന്നെ കായികമായി ആക്രമിക്കാന്‍ മുഖ്യമന്ത്രിയാണ് പ്രതിഷേധക്കാരെ അയച്ചത്. ഗുണ്ടകളാണ് ഇവിടെ ഭരിക്കുന്നത്. ഭരണഘടനാ സംവിധാനങ്ങള്‍ തകര്‍ന്നു. ഇവരുടെ ഗുണ്ടാരാജ് തുടരാന്‍ അനുവദിക്കില്ല. ഭരണഘടനാ സംവിധാനങ്ങള്‍ തകരുന്നതും അനുവദിക്കാനാവില്ല. ഞാന്‍ ചെയ്യുന്ന ചില കാര്യങ്ങളോട് മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടാവാം. അതിന് കായികമായി തന്നെ ആക്രമിക്കാനുള്ള ഗൂഢാലോചനയാണോ മുഖ്യമന്ത്രി നടത്തേണ്ടതെന്നും ഗവര്‍ണര്‍ ചോദിച്ചു. തലസ്ഥാനത്തുണ്ടായ പ്രതിഷേധം വരുംദിവസങ്ങളില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം

നടി തൃഷയ്ക്ക് എതിരായ പരാമര്‍ശത്തിന് പിന്നാലെ അപകീര്‍ത്തി കേസുമായെത്തിയ നടന്‍ മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം. ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കേണ്ടത് തൃഷയാണെന്നാണ് വിമര്‍ശനം. പൊതുസ്ഥലത്ത് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് മന്‍സൂര്‍ അലി ഖാന്‍ മനസിലാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ തൃഷ കൃഷ്ണന്‍, ദേശീയ വനിതാ കമ്മീഷന്‍ അംഗം കൂടിയായ ഖുശ്ബു സുന്ദര്‍, നടന്‍ ചിരഞ്ജീവി എന്നിവര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഒരുകോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മന്‍സൂര്‍ അലി ഖാന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

വെള്ളവും ഭക്ഷണവുമില്ല, തീർഥാടകർ പ്രതിഷേധിക്കുന്നു

 പതിനെട്ടു മണിക്കൂർ വരെ ക്യൂ നിൽക്കുന്ന തീർഥാ‌ടകർക്ക് വെള്ളവും ഭക്ഷണവും കിട്ടാനില്ലെന്ന് ചൂണ്ടികാട്ടി തീർത്ഥാടകരുടെ പ്രതിഷേധം. ഇലവുങ്കലിലും നിലയ്ക്കലിലുമാണ് ശബരിമല തീർത്ഥാടകർ പ്രതിഷേധിച്ചത്. ചരിത്രത്തിലാദ്യമാണ് തീർഥാടകർ പ്രതിഷേധവുമായി രം​ഗത്തിറങ്ങിയത്. വെള്ളവും ഭക്ഷണവും ഇല്ലാതെ മണിക്കൂറുകൾ കിടക്കേണ്ടിവന്നതോടെയാണ് തീർത്ഥാടകർ സംഘം ചേർന്ന് പ്രതിഷേധിച്ചത്.പ്ലാപ്പള്ളി മുതൽ നിലയ്ക്കൽ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡിനും പോലീസിനും വീഴ്ചയുണ്ടായെന്നു തീർഥാടകർ പറയുന്നു.

ശബരിമലയിലെ ആസൂത്രണം ആകെ പാളി.അതിനിടെ ശബരിമലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാനും പരിഹാരം കാണുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ അവലോകന യോഗം വിളിച്ചു. ഇന്നു രാവിലെ 10ന് അവലോകന യോഗം ചേരും. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനടക്കമുള്ള മന്ത്രിമാർ ഓൺലൈനായി ചേരുന്ന യോഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ്‌ പ്രസിഡന്റ്, കമ്മീഷണർ, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.അതേ സമയം, ജനസദസ് പ്രഹസനത്തിൽ നിന്ന് ദേവസ്വം മന്ത്രി മാറി നിന്ന് ശബരിമലയിലെത്തി തീർഥാ‌ടകരുടെ സൗകര്യങ്ങൾ വിലയിരുത്തണമെന്നാണ് തീർഥാ‌‌ടകരുടെ ആവശ്യം. ശബരിമല ഏകോപനത്തിന് ആരുമില്ലാത്ത സ്ഥിതിയാണുള്ളത്. മന്ത്രിമാർ കൂട്ടത്തോ‌ടെ തലസ്ഥാനം വിട്ടത് സംസ്ഥാനത്താകെ ഭരണ സ്തംഭനത്തിനും ഇടയാക്കിയിട്ടുണ്ട്.

പ്രതിപക്ഷ നേതാക്കളെ തടവിലാക്കി; ഗുലാം നബിമാത്രം പുറത്ത്‌

വിധി പ്രഖ്യാപിക്കുംമുമ്പേ കശ്‌മീരിലെ പ്രതിപക്ഷ നേതാക്കളെ തടവിലാക്കി. മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹ്‌ബൂബ മുഫ്തി, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ഗുപ്‌കാർ സഖ്യം കൺവീനറുമായ മുഹമ്മദ്‌ യൂസഫ്‌ തരിഗാമി തുടങ്ങിയവരെല്ലാം തടവിലായി. ഹുറിയത്ത് ചെയർമാൻ മിർവായിസ് ഉമർ ഫാറൂഖിനെയും തടവിലിട്ടു. ശ്രീനഗറിലുള്ള വീടിന്റെ ഗേറ്റ്‌ പൂട്ടിയതിന്റെ ദൃശ്യങ്ങളടക്കം ഒമർ അബ്ദുള്ള പുറത്തുവിട്ടു. വീടിന്റെ എല്ലാ ഗേറ്റും പൊലീസ്‌ പൂട്ടിയെന്ന്‌ മുഫ്‌തിയും പറഞ്ഞു. വീടിന്‌ മുന്നിൽ സായുധ പൊലീസ്‌ നിലയുറപ്പിച്ചെന്നും പുറത്തുപോകാൻ അനുവദിക്കുന്നില്ലന്നും തരിഗാമി പറഞ്ഞു. എന്നാൽ, ബിജെപിയോട്‌ അനുഭാവം പുലർത്തുന്ന മുൻ കോൺഗ്രസ്‌ നേതാവ്‌ ഗുലാം നബി ആസാദിനെ തടഞ്ഞില്ല. ഗുപ്‌കാർ റോഡിൽവന്ന്‌ തങ്ങളുടെ പ്രതികരണം എടുക്കാൻ മാധ്യമങ്ങളെ വിലക്കിയപ്പോൾ ഗുലാം നബിക്ക്‌ പാർടി ഓഫീസ്‌ സന്ദർശിക്കാനും പ്രതികരണം നടത്താനും തടസ്സമുണ്ടായില്ലെന്ന്‌ ഒമർ അബ്ദുള്ള പറഞ്ഞു. 

സമൂഹമാധ്യങ്ങളും കർശന നിരീക്ഷണത്തിലായിരുന്നു. രാഷ്‌ട്രീയ കാരണങ്ങൾ മുൻനിർത്തി ആരെയും തടവിലിട്ടില്ലെന്ന്‌ ലഫ്‌. ഗവർണർ മനോജ്‌ സിൻഹ അവകാശപ്പെട്ടു. നേതാക്കളെ വീട്ടുതടങ്കലിൽ ആക്കിയതിൽ വി ശിവദാസൻ രാജ്യസഭയിൽ പ്രതിഷേധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *