EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



Kerala news

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായ പുനരധിവാസ പദ്ധതിക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിന് കിഫ്‌ബി ട്രിഡയ്ക്ക് ലഭ്യമാക്കിയ 60 കോടി രൂപയുടെ ചെക്ക് ജില്ലാ കളക്ടർക്ക് കൈമാറുന്നു .

കോൺഗ്രസിൽ തമ്മിലടി രൂക്ഷം ; പോർവിളി നേർക്കുനേർ , ഹൈക്കമാൻഡ് എന്നാൽ താരിഖ് അൻവർ അല്ലെന്ന്‌ ഹസ്സൻ

ബ്ലോക്ക്‌ പ്രസിഡന്റ്‌ പട്ടികയെത്തുടർന്ന്‌ സംസ്ഥാന കോൺഗ്രസിൽ തുടങ്ങിയ തമ്മിലടി പരസ്യ വിഴുപ്പലക്കിലേക്ക്‌. നേതാക്കൾ നേർക്കുനേർ മറുപടി പറയാൻ തുടങ്ങിയതോടെ പോർവിളിയിലേക്കെത്തി. കോൺഗ്രസിൽ പരസ്‌പര വിശ്വാസം നഷ്ടപ്പെട്ടതായി യുഡിഎഫ്‌ കൺവീനർകൂടിയായ എം എം ഹസ്സൻ കെപിസിസി ഓഫീസിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ആക്ഷേപിച്ചു. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ഇന്ദിരാ ഭവനിൽ ഉള്ളപ്പോഴായിരുന്നു ഹസ്സന്റെ കുറ്റാരോപണം. പ്രശ്ന പരിഹാരത്തിനായി ഹൈക്കമാൻഡിനെ സമീപിക്കുമെന്നു പറഞ്ഞ ഹസ്സൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവറിനെയും തള്ളിപ്പറഞ്ഞു. ഹൈക്കമാൻഡ് എന്നു …

കോൺഗ്രസിൽ തമ്മിലടി രൂക്ഷം ; പോർവിളി നേർക്കുനേർ , ഹൈക്കമാൻഡ് എന്നാൽ താരിഖ് അൻവർ അല്ലെന്ന്‌ ഹസ്സൻ Read More »

നിഹാലിന്റെ മരണം; മൃതദേഹം കണ്ടെത്തിയത് നായ്ക്കള്‍ കടിച്ചുപറിച്ച നിലയില്‍…

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ 11 വയസ്സുകാരന്‍ മരിച്ചത് കഴിഞ്ഞ ദിവസമാണ്. വിവരമറിഞ്ഞ് വിറങ്ങലിച്ചു നില്‍ക്കുകയാണ് മുഴപ്പിലങ്ങാട് ഗ്രാമം. സംസാരശേഷിയില്ലാത്ത നിഹാലാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഓട്ടിസം ബാധിച്ച്, സംസാരശേഷി കുറഞ്ഞ കുട്ടിയെ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മുഴപ്പിലങ്ങാട് കെട്ടിനകത്ത് ദാറുല്‍ റഹ്‌മയില്‍ നിഹാല്‍ നൗഷാദ് (11) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരമുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രി എട്ടോടെയാണ് 300 മീറ്റര്‍ അകലെയുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ പിന്‍ഭാഗത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ …

നിഹാലിന്റെ മരണം; മൃതദേഹം കണ്ടെത്തിയത് നായ്ക്കള്‍ കടിച്ചുപറിച്ച നിലയില്‍… Read More »

മധ്യപ്രദേശ് കോൺ​ഗ്രസ് പ്രചാരണത്തിന ഇന്നു തു‌ടക്കം…

മധ്യപ്രദേശിലെ കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം പ്രിയങ്ക ​ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യും. ഈ വർഷം അവസാനത്തോടെ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് ഉജ്വല വിജയം സമ്മാനിക്കുകയാണ് ലക്ഷ്യം. കർണാടക മാതൃകയിലാണ് കോൺ​ഗ്രസ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്. പ്രിയങ്കയെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജബൽപുർ മേയറും സിറ്റി കോൺ​ഗ്രസ് പ്രസിഡന്റുമായ ബഹാദൂർ സിം​ഗ് അറിയിച്ചു. രാവിലെ പത്തരയോടെ പ്രിയങ്ക ​ഗാന്ധി ജബൽപുർ വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് നർമദയിലെ ​ഗൗരീഘട്ടിലെത്തി പ്രാർഥന നടത്തും. ഇവിടെ മു​ഗളന്മാരുമായി ഏറ്റുമുട്ടി ധീര രക്തസാക്ഷിയായ റാണി …

മധ്യപ്രദേശ് കോൺ​ഗ്രസ് പ്രചാരണത്തിന ഇന്നു തു‌ടക്കം… Read More »

പഞ്ചാബില്‍ നിന്ന് വീണ്ടും പാക് ഡ്രോണ്‍ പിടികൂടി…

പഞ്ചാബിലെ ടാൺ തരൺ ജില്ലയിൽ നിന്ന് പാക് ഡ്രോൺ പിടികൂടി അതിർത്തി രക്ഷാ സേന. ബിഎസ്എഫിന്റെയും പഞ്ചാബ് പോലീസിന്റെയും സംയുക്ത സംഘമാണ് ടാൺ തരൺ ജില്ലയിൽ നിന്നും ഡ്രോൺ കണ്ടെത്തിയത്. ഡ്രോൺ പൂർണമായും തകർന്ന നിലയിലായിരുന്നു.ഡിഫോടക സാമഗ്രികൾ വഹിക്കുന്നതിനുള്ള ചരടും അതിൽ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പ്രത്യേക വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജോകെ ഗ്രാമത്തിൽ തിരച്ചിൽ നടത്തിയതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. DJI Matrice 300 RTK സീരീസിന്റെ ക്വാഡ്‌കോപ്റ്ററായിരുന്നു കണ്ടെത്തിയ ഡ്രോൺ.

മദ്യലഹരിയില്‍ റെയില്‍വേ പാളത്തില്‍ കിടന്നുറങ്ങിയ യുവാവിനെ ട്രെയിന്‍ നിര്‍ത്തി രക്ഷപ്പെടുത്തി…

കൊല്ലംചെങ്കോട്ട പാതയിലെ പാളത്തില്‍ മദ്യലഹരിയില്‍ കിടന്നുറങ്ങിയ യുവാവിനെ ട്രെയിന്‍ നിര്‍ത്തി രക്ഷിച്ചു. അച്ചന്‍കോവില്‍ ചെമ്പനരുവി നിരവില്‍ പുത്തന്‍വീട്ടില്‍ റെജി(39)യാണ് പാളത്തില്‍ കിടന്നുറങ്ങിയത്. എഴുകോണ്‍ റെയില്‍വേ സ്‌റ്റേഷനു സമീപം ശനിയാഴ്ച വൈകീട്ട് 6 മണിക്കാണ് സംഭവം. കൊല്ലത്തുനിന്നു പുനലൂരിലേക്കുള്ള മെമു, ചീരങ്കാവ് ഇ.എസ്.ഐ ആശുപത്രിക്കു സമീപമെത്തിയപ്പോള്‍ യുവാവ് പാളത്തിന്റെ മധ്യത്തില്‍ കിടന്നുറങ്ങുന്നത് ലോക്കോ പൈലറ്റ് കണ്ടു.വേഗം കുറവായിരുന്നതിനാല്‍ തീവണ്ടി നിര്‍ത്തി ലോക്കോ പൈലറ്റും യാത്രികരും ചേര്‍ന്ന് യുവാവിനെ പാളത്തില്‍നിന്നു പിടിച്ചുമാറ്റി എഴുകോണ്‍ പോലീസില്‍ ഏല്‍പ്പിച്ചു. പോലീസിന്റെ നിര്‍ദേശപ്രകാരം ബന്ധുക്കളെത്തി …

മദ്യലഹരിയില്‍ റെയില്‍വേ പാളത്തില്‍ കിടന്നുറങ്ങിയ യുവാവിനെ ട്രെയിന്‍ നിര്‍ത്തി രക്ഷപ്പെടുത്തി… Read More »

മാര്‍ക്ക് ലിസ്റ്റ് വിവാദം; മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാറിനെതിരെ കേസെടുത്തതില്‍ വ്യാപക പ്രതിഷേധം…

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്ക് എതിരെ പൊലീസ് കേസെടുത്തതിൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വ്യാപക പ്രതിഷേധം. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്.മഹാരാജാസ് കോളജിലെ ആർക്കിയോളജി വിഭാഗം കോ-ഓർഡിനേറ്റർ വിനോദ് കുമാറാണ് കേസിലെ ഒന്നാം പ്രതി. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ. വി.എസ് ജോയ് രണ്ടാം പ്രതിയും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് …

മാര്‍ക്ക് ലിസ്റ്റ് വിവാദം; മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാറിനെതിരെ കേസെടുത്തതില്‍ വ്യാപക പ്രതിഷേധം… Read More »

മണിപ്പൂരിൽ വീണ്ടും സംഘർഷം: മൂന്നുപേർ കൊല്ലപ്പെട്ടു…

രണ്ടുപേർക്ക് പരിക്ക്. ഖോക്കൻ ഗ്രാമത്തിലാണ് വെടിവെപ്പ് ഉണ്ടായത്. മണിപ്പൂർ കലാപം അന്വേഷിക്കാൻ സിബിഐ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കലാപത്തിലെ ഗൂഢാലോചന അന്വേഷിക്കും. കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകളും സിബിഐ രജിസ്റ്റർ ചെയ്തു. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നല്‍കും. ഗൂഢാലോചന അന്വേഷിക്കാന്‍ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.അതേ സമയം മണിപ്പൂർ സംഘർഷത്തിൽ മരണം 98 ആയെന്ന് റിപ്പോർട്ട്. 310 പേർക്ക് പരിക്കേറ്റു. തീവച്ചതുമായി ബന്ധപ്പെട്ട് 4014 കേസുകളും രജിസ്റ്റർ ചെയ്തു. ഭൂരിഭാ​ഗം …

മണിപ്പൂരിൽ വീണ്ടും സംഘർഷം: മൂന്നുപേർ കൊല്ലപ്പെട്ടു… Read More »