EN24TV

കാനം രാജേന്ദ്രന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി…

സി പി ഐ സംസ്ഥാന സെക്രട്ടറിയും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സമുന്നത നേതാവുമായ കാനം രാജേന്ദ്രന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെടുത്തി. കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അർപ്പിച്ച ശേഷമാണ് യോഗം ചേർന്നത്.സംസ്കാരം നടക്കുന്ന ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും

നവകേരള സദസ്സ് തുടങ്ങുക. രാവിലെ നിശ്ചയിച്ചിരുന്ന ആദ്യ പരിപാടി പെരുമ്പാവൂരിൽ ഉച്ചയ്ക്ക് രണ്ടു മണിക്കാരംഭിക്കും. തുടർന്ന് 3 .30 കോതമംഗലം, 4 .30 മൂവാറ്റുപുഴ, 6 .30 തൊടുപുഴ എന്നിങ്ങനെയായിരിക്കും പരിപാടികൾ.ശനിയാഴ്ചത്തെ പരിപാടികൾ മാറ്റിവച്ചു.

Leave a Comment

Your email address will not be published. Required fields are marked *