‘ഹിജാബ് നിരോധിച്ച ബി.ജെപിയും തട്ടം ഉപേക്ഷിക്കുന്നത് നേട്ടമായി കാണുന്ന സിപിഎമ്മും തമ്മിൽ എന്താണ് വ്യത്യാസം’; പ്രതിപക്ഷ നേതാവ്…
സിപിഎം സംസ്ഥാന സമിതി അംഗം കെ. അനിൽകുമാറിന്റെ പരാമർശം അനുചിതവും അസംബന്ധവുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഒരാൾ ഏത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നൊക്കെയുള്ളത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. സംഘ്പരിവാറിന് കീഴ്പ്പെട്ട കേരളത്തിലെ സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് അനിൽകുമാറിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞുതട്ടം ഒഴിവാക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്ന പ്രസ്താവന വിശ്വാസത്തിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുമുള്ള നഗ്നമായ കടന്നുകയറ്റമാണ്.ഹിജാബ് നിരോധിച്ച ബി.ജെ.പി സർക്കാരും തട്ടം ഉപേക്ഷിക്കുന്നത് പാർട്ടി നേട്ടമായി കാണുന്ന സി.പി.എമ്മും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? …