EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



Kerala news

മഴു ഉപയോഗിച്ച് മകളുടെ കഴുത്തില്‍ വെട്ടി: ക്രൂരത മദ്യലഹരിയിലെന്ന്, വേദനയായി നക്ഷത്ര…

മാവേലിക്കര പുന്നമുട്ടില്‍ ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തിയത് മദ്യ ലഹരിയിലെന്ന് പ്രാഥമിക നിഗമനം. കഴുത്തില്‍ വെട്ടേറ്റ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. അതേസമയം പ്രതിക്ക് മാനസിക പ്രശ്‌നം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.കഴിഞ്ഞദിവസം രാത്രി 7 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം. പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പൊലീസ് പിടികൂടി.മഴു ഉപയോഗിച്ച് കുഞ്ഞിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന മഹേഷിന്റെ കുടുംബക്കാരിയായ സുനന്ദ എന്ന യുവതിക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ …

മഴു ഉപയോഗിച്ച് മകളുടെ കഴുത്തില്‍ വെട്ടി: ക്രൂരത മദ്യലഹരിയിലെന്ന്, വേദനയായി നക്ഷത്ര… Read More »

മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് തുടക്കം; ധനമന്ത്രിയും സ്പീക്കറും മുഖ്യമന്ത്രിക്കൊപ്പം…

ലോകകേരളസഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു. രാവിലെ 4.35നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ദുബായ് വഴി ന്യൂയോര്‍ക്കിലേക്ക് തിരിച്ചു. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഇതിന് പുറമെ ക്യൂബയും മുഖ്യമന്ത്രി സന്ദര്‍ശിക്കും.

ശ്രദ്ധ സതീഷിൻ്റെ ആത്മഹത്യ ഇൻസ്റ്റിറ്റ്യൂഷണൽ മർഡറെന്ന് കെ.എസ്.യു

കോട്ടയം അമൽജ്യോതി കോളജിലെ വിദ്യാർഥിനിയുടെ മരണവും ജിഷ്ണു പ്രണോയിയുടെ മരണവും ഒക്കെ ഒരു ആത്മഹത്യ ആയി മാത്രം എഴുതി തള്ളാൻ കഴിയില്ലെന്നും ഇതിനെയെല്ലാം ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ ആയി തന്നെ നോക്കി കാണണമെന്നും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് എംജെ യദു കൃഷ്ണൻ പറഞ്ഞു. പ്രതികരണശേഷിയില്ലാത്ത ഒരു കൂട്ടം വിദ്യാർത്ഥി സമൂഹത്തെ രൂപപ്പെടുത്തുവാനുള്ള കേരളത്തിലെ സ്വാശ്രയ മാനേജ്മെന്റ്കളുടെ ശ്രമത്തിന്റെ ഫലമായിട്ടാണ് ഇത്തരം പ്രവണതകൾ ഉണ്ടാകുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.കോളേജുകളുടെ സ്റ്റാറ്റസ് ഉയർത്തിപ്പിടിക്കുക എന്ന ഇടുങ്ങിയ ചിന്താഗതി വച്ചു പുലർത്തി …

ശ്രദ്ധ സതീഷിൻ്റെ ആത്മഹത്യ ഇൻസ്റ്റിറ്റ്യൂഷണൽ മർഡറെന്ന് കെ.എസ്.യു Read More »

ഒഡിഷ ട്രെയിൻ ദുരന്തം: സിബിഐ കേസെടുത്തു…

ഒഡിഷ ട്രെയിൻ ദുരന്തത്തിൽ സിബിഐ കേസെടുത്തു. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് മുമ്പ് രേഖകളും മൊഴികളും ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ ഏജൻസി.സെക്ഷൻ 337 (മനുഷ്യജീവനെ അപകടപ്പെടുത്തുന്ന വിധത്തിൽ അശ്രദ്ധമായി ഏതെങ്കിലും പ്രവൃത്തി ചെയ്‌ത്‌ ആരെയെങ്കിലും വേദനിപ്പിച്ചാൽ), 338 (മറ്റുള്ളവരുടെ ജീവനോ വ്യക്തിസുരക്ഷയോ അപകടപ്പെടുത്തുന്ന ഒരു പ്രവൃത്തിയിലൂടെ ഗുരുതരമായ അപകടമുണ്ടാക്കുന്നത്), 304 എ (അശ്രദ്ധമൂലമുള്ള മരണത്തിന് കാരണമാകുന്നു), കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 34 (പൊതു ഉദ്ദേശ്യത്തിന്റെ പുറത്ത് ഒരുകൂട്ടം ആളുകൾ ചെയ്‌ത പ്രവൃത്തികൾ) എന്നീ വകുപ്പുകൾ ചുമത്തിയാണ് സിബിഐ …

ഒഡിഷ ട്രെയിൻ ദുരന്തം: സിബിഐ കേസെടുത്തു… Read More »

ഈ ലോകം തോറ്റവരുടേത് കൂടിയാണ്- ഡോ. കെ. വാസുകി ഐ.എ.എസ്.

തലക്കൊപ്പമെത്തിയ പ്രളയജലത്തില്‍ മലയാളി മുങ്ങിത്താഴുമ്പോള്‍ പ്രത്യാശയുടെ മുഖവും ഊര്‍ജ്ജവും പകര്‍ന്ന് കേരളീയമനസ്സില്‍ കൂടുകെട്ടിയ തങ്കതമിഴ് ഐ.എ.എസ് ഓഫീസര്‍. സിവില്‍ സര്‍വ്വീസ് സെലക്ഷന്‍ ചട്ടങ്ങളുടെ ജാതകം തിരുത്തിയെഴുതിച്ച 2008 മധ്യപ്രദേശ് കേഡര്‍ സിവില്‍ സര്‍വ്വന്റ്. കേരളത്തില്‍ പാലക്കാട് സബ് കലക്ടറായി തുടക്കം. അനര്‍ട്ട് ഡയറക്ടര്‍, നഗരകാര്യ ഡയറക്ടര്‍, കൃഷിവകുപ്പ് ഡയറക്ടര്‍, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, തിരുവനന്തപുരം ജില്ലാ കലക്ടര്‍ തുടങ്ങിയ പദവികള്‍. നിലവില്‍ ലേബർ കമ്മീഷണര്‍.

കൊങ്കണ്‍ ട്രെയിനുകളുടെ മണ്‍സൂണ്‍ സമയക്രമത്തില്‍ മാറ്റം…

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. മണ്‍സൂണ്‍ കാല സമയക്രമത്തിലാണ് മാറ്റം.ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെ പുതിയ സമയക്രമത്തിലാകും സര്‍വിസ്. ശനിയാഴ്ചകളില്‍ ഉച്ചക്ക് 1.25 നുള്ള എറണാകുളം- നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) രാവിലെ 10.10ന് സര്‍വിസ് ആരംഭിക്കും.

മണിപ്പുരിൽ കലാപം പടരുന്നു, ജവാന് വീരമൃത്യു, 3 കലാപകാരികളും മരിച്ചു…

കാലപം പടരുന്ന മണിപ്പൂരിൽ ചെറിയ ഇടവേളയ്ക്കു ശേഷം കലാപം കത്തിപ്പടരുന്നു. ഇന്നലെ മാത്രം മൂന്നു സിവിലിയന്മാർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയും ഇന്നുമായി നടത്തിയ അക്രമങ്ങൾ ചെറുക്കുന്നതിനിടെ ഒരു ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചെന്ന് സേന വ്യക്തമാക്കി. പേരുവിവരങ്ങൾ വ്യക്തമല്ല. അസം റൈഫിൾസിലെ രണ്ടു പേർക്കും ​ഗുരുതരമായി പരുക്കേറ്റു. തൗബൂർ മേഖലയിലാണ് കലാപം രൂക്ഷം ഇവിടെ മൂന്നു പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.കലാപം അമർച്ച ചെയ്യാൻ സ്ഥലത്തെത്തിയ കേന്ദ്ര മന്ത്രി അമിത് ഷാ മടങ്ങിയ ശേഷവും കലാപം കത്തിപ്പടരുന്നത് …

മണിപ്പുരിൽ കലാപം പടരുന്നു, ജവാന് വീരമൃത്യു, 3 കലാപകാരികളും മരിച്ചു… Read More »

ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ കേരളതീരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ മുന്നറിയിപ്പ്…

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നു. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദം ഒരു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടൽ പ്രക്ഷുബ്ധമായിരിക്കാൻ സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ കേരള തീരത്തു നിന്ന് മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല. മാത്രമല്ല ഞായറാഴ്ച മുതൽ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച നിർദേശം മറികടന്ന് ആരെങ്കിലും മത്സ്യബന്ധനത്തിന്‌ പോയിട്ടുണ്ടെങ്കിൽ അവർ എത്രയും വേഗം അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തിച്ചേരണമെന്നും അറിയിച്ചു.