EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഗസയില്‍ വെടിനിര്‍ത്തല്‍ നാല് ദിവസം; ഹമാസും ഇസ്രായേലും തമ്മിലുള്ള ധാരണ…

ഗസയില്‍ ഹമാസും ഇസ്രായേലും വെടിനിര്‍ത്തല്‍ കരാറിലെത്തിയിരിക്കുകയാണ്. നാല് ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍. കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ നീണ്ട മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഇസ്രായേല്‍ വെടിനിര്‍ത്തലിന് അനുമതി നല്‍കിയത്. തീരുമാനം ഇന്ന് ഖത്തറിനെ അറിയിക്കും. ഔദ്യോഗിക പ്രഖ്യാപനം വൈകീട്ടോടെ ഖത്തറില്‍ ഉണ്ടാവുമെന്നാണ് സൂചന. അടുത്ത 24 മണിക്കൂറിനകം നിലവില്‍ വരുന്ന വെടിനിര്‍ത്തല്‍ ധാരണയിലെ വിശദാംശങ്ങള്‍ ഇവയാണ്.ഗസ മുനമ്പില്‍ 4 ദിവസത്തേക്ക് ഇരു വിഭാഗവും വെടിനിര്‍ത്തല്‍ പാലിക്കും. മുനമ്പില്‍ എല്ലായിടത്തും അധിനിവേശ സൈന്യം നടത്തുന്ന എല്ലാ സൈനിക നടപടികളും അവസാനിപ്പിക്കണം. ഇക്കാലയളവില്‍ മുനമ്പില്‍ ഒരിടത്തും അധിനിവേശം ആരെയും ലക്ഷ്യമിടുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യില്ല. മുനമ്പില്‍ വടക്ക് നിന്ന് തെക്കോട്ട് സ്വലാഹുദ്ദീന്‍ സ്ട്രീറ്റിലൂടെ ആളുകളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കും. വെടിനിര്‍ത്തല്‍ ദിവസങ്ങളില്‍ തെക്ക് ഭാഗത്ത് പൂര്‍ണമായും വടക്ക് ഭാഗത്ത് ദിവസം 6 മണിക്കൂറും വ്യോമസഞ്ചാരം നിര്‍ത്തുക.അധിനിവേശ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ ജനതയില്‍ നിന്ന് 150 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരമായി പോരാളികള്‍ ബന്ദികളാക്കിയ 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും.ഗസ മുനമ്പിലെ എല്ലാ മേഖലകളിലേക്കും മാനുഷിക, ദുരിതാശ്വാസ, വൈദ്യ, ഇന്ധന സഹായങ്ങള്‍ എത്തിക്കുവാന്‍ നൂറുകണക്കിന് ട്രക്കുകള്‍ പ്രവേശിക്കും.ഗസ മുനമ്പിലേക്ക് അധിനിവേശ സൈനിക വാഹനങ്ങളുടെ നീക്കം പൂര്‍ണമായും നിര്‍ത്തണം.ഗസയ്ക്ക് വേണ്ടി ഖത്തറും ഇസ്രായേലിന് വേണ്ടി ഈജിപ്തുമാണ് ധാരണക്ക് വേണ്ടി രംഗത്തിറങ്ങിയത്. ഈ വെടിനിര്‍ത്തലില്‍ പുതുക്കലോ നീട്ടലോ സാധ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *