
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐ നേതാവ് ഭാസുരാംഗന്റെയും മകന് അഖില്‍ജിത്തിന്റെയും അറസ്റ്റ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം ഉടന്‍ രേഖപ്പെടുത്തിയേക്കും. ബാങ്കിലും ബാങ്കിലെ രണ്ട് സെക്രട്ടറിമാരുടെ വീടുകളിലും ഇന്നു രാവിലെ 6 മുതല്‍ പത്തംഗ സംഘം പരിശോധന നടത്തുന്നുണ്ട്. ഭാസുരാംഗന്റെ പൂജപ്പുരയിലെ മകന്റെ വീട്ടിലും കാട്ടാക്കട അഞ്ചുതെങ്ങിന്മൂട് മുന്‍ സെക്രട്ടറി ശാന്തകുമാരിയുടെ വീട്ടിലും പേരൂര്‍ക്കടയിലെ മുന്‍ സെക്രട്ടറിയുടെ വീട്ടിലും പരിശോധ നടക്കുന്നുണ്ട്. ഒരേ സമയം പല സംഘങ്ങളായാണ് പരിശോധന നടത്തുന്നത്. ബാങ്കില്‍ 101 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്നാണ് ആരോപണം. കോടികളുടെ നിക്ഷേപ ക്രമക്കേട് നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി പരിശോധന നടത്തിയത്. വിജിലന്‍സ് സംഘം തട്ടിപ്പ് കണ്ടെത്തിയതിനു പിന്നാലെ സിപി ഐ തദ്സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. സിപിഐ നേതാവ് ഭാസുരാംഗന് പ്രസിഡന്റായിരുന്ന ഭരണസമിതിക്കെതിരെയാണ് പരാതിയുയര്‍ന്നിരുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ഭാസുരാംഗനായിരുന്നു ബാങ്ക് പ്രസിഡന്റ്. ഈയിടെയാണ് ഭരണ സമിതി രാജിവച്ചത്. നിലവില്‍ ബാങ്കില്‍ അഡ്മിനിസട്രേറ്റീവ് ഭരണമാണ്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം; 14 സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്…

കണ്ണൂര്‍ പഴയങ്ങാടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ 14 സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ചവരെ ആക്രമിച്ചതിനാണ് പഴയങ്ങാടി പോലിസ് കേസെടുത്തത്. വധശ്രമം ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഹെല്‍മറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലക്കടിച്ചുവെന്ന് എഫ്ഐആറില്‍ പറയുന്നു. 14 പേര് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.മാടായിപ്പാറയില്‍ കല്യാശ്ശേരി മണ്ഡലം നവകേരള സദസ് കഴിഞ്ഞ് തളിപ്പറമ്പിലേക്കുള്ള യാത്രയിലായിരുന്നു മന്ത്രിസഭയുടെ ബസ് എരിപുരത്തെത്തിയപ്പോള്‍ കരിങ്കൊടി വീശിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. നവകേരള ബസ് കടന്നുപോകുമ്പോഴായിരുന്നു യൂത്ത് കോണ്‍ ജില്ലാ വൈസ് പ്രസിഡന്റിനെ ഉള്‍പ്പെടെ മര്‍ദ്ദിച്ചത്. വനിതാ നേതാവിനെ ഉള്‍പ്പെടെ കൂട്ടത്തോടെ മര്‍ദിച്ചുവെന്നാണ് പരാതി. ജില്ലാ വൈസ് പ്രസിഡന്റ് സുധീഷിനെ സിപിഎം പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരും വളഞ്ഞിട്ട് തല്ലി. ഹെല്‍മറ്റും ചെടിച്ചട്ടിയും കൊണ്ട് അടിച്ചു. കരിങ്കൊടി കാണിച്ചതിന് പിന്നില്‍ ഗൂഢാലോചനയെന്ന് എം വി ഗോവിന്ദന് ആരോപിച്ചു. അതേസമയം, സിപിഎം ആസൂത്രിത ആക്രമണം നടത്തിയെന്നും കൈകാര്യം ചെയ്യാനാണ് തീരുമാനമെങ്കില്‍ തിരുവനന്തപുരം വരെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണുമെന്നും കെ സുധാകരനും വി ഡി സതീശനും പ്രതികരിച്ചു.

എഴുത്തുകാരി പി. വത്സല അന്തരിച്ചു…

എഴുത്തുകാരി പി വത്സല (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുക്കം കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി 10.30നായിരുന്നു അന്ത്യം. മകൾ ഹോമിയോ ഡോക്ടർ മിനിയുടെ മുക്കത്തെ വീട്ടിലായിരുന്നു താമസം. സംസ്കാരം പിന്നീട്തിരുനെല്ലി കാട്ടിലെ ആദിവാസികളുടെ ദുരിതങ്ങൾ ഒപ്പിയെടുത്ത നോവൽ ‘നെല്ല് ’ ആദ്യ ശ്രദ്ധേയ രചനയാണ്. ഇത് പിന്നീട് വെള്ളിത്തിരയിലുമെത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ‘മറുപുറം’ എന്ന നോവലിന്റെ രചനയിലായിരുന്നു.നിഴലുറങ്ങുന്ന വഴികൾ, ആഗ്നേയം, അരക്കില്ലം, ഗൗതമൻ, പാളയം, ചാവേർ, കൂമൻകൊല്ലി, നമ്പരുകൾ, വിലാപം തുടങ്ങിയവയാണ് മറ്റു പ്രധാനകൃതികൾ. പതിനേഴ് നോവലുകളും മുന്നൂറിലേറെ ചെറുകഥകളും യാത്രാവിവരണങ്ങളും ബാലസാഹിത്യ കൃതികളും എഴുതി. സമഗ്ര സംഭാവനയ്ക്ക് 2021ൽ എഴുത്തച്ഛൻ പുരസ്കാരവും ‘നിഴലുറങ്ങുന്ന വഴികൾ’ നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു. കേരള സാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. 2019ൽ വിശിഷ്ടാംഗത്വം നൽകി അക്കാദമി ആദരിച്ചു.ഭർത്താവ്: എം അപ്പുക്കുട്ടി. മക്കൾ: അരുൺ മാറോളി (ന്യൂയോർക്ക്), ഡോ. മിനി. മരുമക്കൾ: ഡോ. നീനാ കുമാർ, അഡ്വ. കസ്തൂരി വിദ്യാ നമ്പ്യാർ.

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം…

കല്യാശ്ശേരി പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ഡിവൈഎഫ്ഐ അക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവ കേരള വേദിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഡിസിസി പരിസരത്ത് നിന്ന് മാർച്ച് ആരംഭിച്ചതിന് തൊട്ടുപിന്നാലെ തന്നെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇതിന് പിന്നാലെ പലതവണ ജലപീരങ്കി ഉപയോഗിച്ചു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായി. പിന്നാലെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിജിത്ത് ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നവ കേരള ജനസദസ് നടക്കുന്ന വളപട്ടണം മന്നാ സ്റ്റേഡിയത്തിന് മുന്നിൽ യൂത്ത് ലീഗ് പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ ആക്രമിച്ചു.

രാഹുലിനും സോണിയക്കും ഇഡി കുരുക്ക്; 752 കോടിയുടെ സ്വത്ത് കണ്ടുകെട്ടി…

കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുള്ളവർ പ്രതികളായ നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 752 കോടി രൂപയുടെ വസ്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സോണിയയ്ക്കും രാഹുലിനും ഓഹരിയുള്ള അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ (എജെഎൽ) 661.69 കോടി രൂപയുടെയും യങ് ഇന്ത്യൻ കമ്പനിയുടെ 90.21 കോടി രൂപയുടെയും ആസ്തികളാണ് കണ്ടുകെട്ടിയത്. ഡൽഹിയിലെയും മുംബൈയിലെയും നാഷണൽ ഹെറാൾഡ് ഓഫീസുകൾ, ലഖ്നൗ നെഹ്റു ഭവൻ എന്നിവ ഉൾപ്പെടെയാണിത്. ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയിൽ ഏഴു പേർ പ്രതികളായി രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായാണ് നടപടിയെന്ന് ഇഡി അറിയിച്ചു. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി 2012ൽ നൽകിയ പരാതി പ്രകാരമുള്ള കേസിൽ മോട്ടിലാൽ വോറ, ഓസ്കർ ഫെർണാണ്ടസ്, സുമൻ ദുബെ, സാം പിട്രോഡ എന്നിവരും പ്രതികളാണ്.യങ് ഇന്ത്യൻ കമ്പനി രൂപീകരിച്ച് പ്രതികൾ എജെഎല്ലിന്റെ നൂറുകണക്കിന് കോടി രൂപയുടെ സ്വത്ത് നിയമവിരുദ്ധമായി സ്വന്തമാക്കിയെന്നാണ് കേസ്. നാഷണൽ ഹെറാൾഡ് പത്ര പ്രസിദ്ധീകരണത്തിനായി എജെഎല്ലിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ ഭൂമി സൗജന്യനിരക്കിൽ ലഭിച്ചിരുന്നു. 2008ൽ എജെഎൽ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. എജെഎൽ എഐസിസിയിൽനിന്ന് 90.21 കോടി രൂപയുടെ വായ്പ എടുത്തിരുന്നു. എന്നാൽ, ഇത് തിരിച്ചുവാങ്ങേണ്ടതില്ലെന്ന് എഐസിസി തീരുമാനിക്കുകയും എജെഎൽ 50 ലക്ഷം രൂപയ്ക്ക് സോണിയയും രാഹുലും ഡയറക്ടർമാരായ യങ് ഇന്ത്യന്‍ വിൽക്കുകയും ചെയ്തു.
