EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



Kerala news

മധ്യപ്രദേശില്‍ വോട്ടെടുപ്പിനിടെ പലയിടത്തും സംഘര്‍ഷം; ബിജെപി സ്ഥാനാര്‍ത്ഥിക്ക് പരിക്ക്…

മധ്യപ്രദേശില്‍ വോട്ടെടുപ്പിനിടെ അക്രമം. സംസ്ഥാനത്തെ സെന്‍സിറ്റീവ് പ്രദേശങ്ങളായ ഭിന്ദിലും മൊറേനയിലും ആണ് വോട്ടെടുപ്പിനിടെ അക്രമമുണ്ടായത്. ഭിന്ദിലെ മെഹ്ഗാവ് അസംബ്ലി മണ്ഡലത്തിലെ മന്‍ഹാദ് ഗ്രാമത്തില്‍ നടന്ന സംഘര്‍ഷത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി രാകേഷ് ശുക്ലയ്ക്ക് നിസാര പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.കല്ലേറില്‍ രാകേഷ് ശുക്ലയുടെ കാറിനും കേടുപാടുകള്‍ സംഭവിച്ചു. അക്രമികളെ പിരിച്ചുവിടാന്‍ രാകേഷ് ശുക്ലയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് രണ്ട് തവണ വെടിയുതിര്‍ത്തു. പോളിംഗ് ബൂത്തിന് പുറത്ത് കല്ലേറുണ്ടായതായാണ് വിവരം. മൊറേന …

മധ്യപ്രദേശില്‍ വോട്ടെടുപ്പിനിടെ പലയിടത്തും സംഘര്‍ഷം; ബിജെപി സ്ഥാനാര്‍ത്ഥിക്ക് പരിക്ക്… Read More »

ബിജെപി നേതാവും നടനുമായ സുരേഷ്‌ ഗോപിക്കെതിരെ കുറ്റപത്രം… 

വനിതാ മാധ്യമ പ്രവർത്തകയോട്‌ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ബിജെപി നേതാവും നടനുമായ സുരേഷ്‌ ഗോപിക്കെതിരെ കുറ്റപത്രം ഉടൻ. ഒരാഴ്ചക്കകം നാലാം ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട്‌ കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിക്കും. ദുരുദ്ദേശ്യത്തോടെ പെരുമാറിയിട്ടില്ലെന്നാണ്‌  സുരേഷ് ഗോപി ചോദ്യംചെയ്യലിൽ പൊലീസിനോട്‌ പറഞ്ഞത്‌. സിഐ പി കെ ജിജീഷ്, എസ്ഐ ബിനു മോഹനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.   മൊഴി പൂർണമായി ചിത്രീകരിച്ചിട്ടുണ്ട്. ഇതും പരാതിക്കാരിയുടെ മൊഴിയും വിശദമായി പരിശോധിച്ചശേഷമാണ് കുറ്റപത്രം തയ്യാറാക്കുക. സുരേഷ്‌ ഗോപിയുടെ അറസ്‌റ്റ്‌ ഉണ്ടാകില്ലെന്നാണ്‌ സൂചന. …

ബിജെപി നേതാവും നടനുമായ സുരേഷ്‌ ഗോപിക്കെതിരെ കുറ്റപത്രം…  Read More »

ന്യൂസീലന്‍ഡിനെ 70 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍…

ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. ന്യൂസിലന്‍ഡിനെ 70 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക്. മുഹമ്മദ് ഷമിയാണ് കളിയിലെ താരം. 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്റ് ഒരു ഘട്ടത്തില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 220 എന്ന ശക്തമായ നിലയിലായിരുന്നു. 7 വിക്കറ്റ് നേടിയ ഷമിയാണ് ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്.ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറിലേക്ക് എത്താന്‍ കഴിയുന്നതും ശ്രമിച്ച കിവികള്‍ക്ക് പക്ഷെ ഷമിയുടെ മുന്നില്‍ മുട്ട് മടക്കേണ്ടി വന്നു. ന്യൂസിലന്‍ഡ് 48.5 ഓവറില്‍ 327 …

ന്യൂസീലന്‍ഡിനെ 70 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍… Read More »

നവകേരള സദസ്സ് – സംഘാടക സമിതി രൂപീകരിച്ചു…

വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിന്റെ സംഘാടക സമിതി രൂപീകരിച്ചു.മരുതംകുഴി ഉദിയന്നൂർ ദേവി ആഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം അഡ്വ. വി.കെ പ്രശാന്ത്എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം പുറത്തിറക്കുന്ന പ്രതിവാര വാർത്താപത്രികയുടെ പ്രകാശനം മേയർ ആര്യാ രാജേന്ദ്രൻ മുൻ മേയർ അഡ്വ. കെ ചന്ദ്രികക്ക് നൽകി നിർവ്വഹിച്ചു. കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ഇ.ജി മോഹനൻ, ഡെപ്യൂട്ടി മേയർ പി.കെ രാജു, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായപാളയം രാജൻ, …

നവകേരള സദസ്സ് – സംഘാടക സമിതി രൂപീകരിച്ചു… Read More »

സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത…

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതും മഴയെ സ്വാധീനിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള തീരത്ത് ഇന്ന് ( ബുധനാഴ്ച) രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ …

സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത… Read More »

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ബലാൽസംഗം ചെയ്‌തു കൊന്ന പ്രതിക്ക് വധശിക്ഷ…

ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ. എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. നേരത്തെ അസഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടന്ന് 100-ാം ദിവസമാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നൂറ്റിപത്താമത് ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്. പോക്‌സോ നിയമം നിലവില്‍ വന്ന ദിവസം തന്നെയാണ് പ്രതിക്കെതിരായ ശിക്ഷാവിധി പറഞ്ഞിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ശിശുദിനത്തിൽ പുറപ്പെടുവിച്ച ശിക്ഷാവിധി കേള്‍ക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു. പ്രതിക്ക് …

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ബലാൽസംഗം ചെയ്‌തു കൊന്ന പ്രതിക്ക് വധശിക്ഷ… Read More »

ഹൈക്കോടതിയെ സമീപിക്കും’: ഹര്‍ജിക്കാരന്‍ ആര്‍ എസ് ശശികുമാര്‍…

ദുരിതാശ്വാസനിധി വകമാറ്റിയ കേസിലെ വിധിയില്‍ അത്ഭുതമില്ലെന്നും മൂന്ന് ലോകായുക്തമാരും സ്വാധീനിക്കപ്പെട്ടെന്നും ഹര്‍ജിക്കാരന്‍ ആര്‍ എസ് ശശികുമാര്‍. ഒരിക്കലും ഒരു ന്യായാധിപന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത വിധി പ്രസ്താവമാണിത്. നിര്‍ഭാഗ്യകരം എന്നേ പറയാന്‍ ഉള്ളൂ.കേസില്‍ ഹര്‍ജി തള്ളിയ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയില്‍ സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍ ആര്‍എസ് ശശികുമാര്‍. ലോകായുക്ത മുട്ടിലിഴയുകയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് വിധി കിട്ടിയില്ലെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നും ആര്‍എസ് ശശികുമാര്‍ പറഞ്ഞു.കെ കെ രാമചന്ദ്രന്‍ നായരുടെ പുസ്തക പ്രകാശത്തിന് പോയ ജഡ്ജിമാര്‍, …

ഹൈക്കോടതിയെ സമീപിക്കും’: ഹര്‍ജിക്കാരന്‍ ആര്‍ എസ് ശശികുമാര്‍… Read More »

കർണാടകയിൽ പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും വെട്ടിക്കൊന്നു; മാതാവിന് ഗുരുതര പരിക്ക്…

കര്‍ണാടകയിലെ ഉഡുപ്പിയില്‍ മാതാവും മൂന്ന് മക്കളും വീട്ടില്‍ കുത്തേറ്റു മരിച്ച നിലയില്‍. നെജര്‍ ഗ്രാമത്തിലാണ് സംഭവം. ഹസീനയെന്ന വീട്ടമ്മയേയും മൂന്ന് മക്കളുമാണ് കുത്തേറ്റുമരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ അതിക്രമിച്ചുകയറിയ അക്രമികള്‍ ആദ്യം വീട്ടമ്മയേയും രണ്ടുമക്കളേയും കൊലപ്പെടുത്തി. തുടര്‍ന്ന് ഇവിടേക്കെത്തിയ 12-കാരനായ ഇളയമകനേയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍നിന്ന് നിലവിളി കേട്ട് ഓടിയെത്തിയെ തങ്ങളെ അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്ന് അയല്‍വാസികള്‍ പറഞ്ഞു. കൊലപ്പെട്ട സ്ത്രീയുടെ ഭര്‍തൃമാതാവിനും കുത്തേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടമ്മയേയും മക്കളെയും കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് …

കർണാടകയിൽ പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും വെട്ടിക്കൊന്നു; മാതാവിന് ഗുരുതര പരിക്ക്… Read More »

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം വ്യാജമെന്ന് പോലിസ്…

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി. സംസ്ഥാന പോലിസ് ആസ്ഥാനത്തേക്കാണ് വ്യാഴാഴ്ച രാവിലെ ഫോണ്‍ സന്ദേശം വന്നത്. ഇതേത്തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍ പോലിസ് പരിശോധന നടത്തി. അതേസമയം, സന്ദേശം വ്യാജമെന്ന് പിന്നീട് പോലിസ് അറിയിച്ചു. വിളിച്ചയാളെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശി നിധിന്‍ എന്നയാളാണ് വിളിച്ചത്. ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന ആളാണ് എന്നാണ് വിവരം. ജബലിയ്യ അഭയാര്‍ഥി ക്യാംപിനു നേരെ വീണ്ടും ആക്രമണം; 30ലേറെ പേര്‍ കൊല്ലപ്പെട്ടു… ലോകരാഷ്ട്രങ്ങളുടെ അഭ്യര്‍ഥനകള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് അഭയാര്‍ഥി ക്യാംപുകള്‍ക്കു നേരെയുള്ള ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍. …

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം വ്യാജമെന്ന് പോലിസ്… Read More »

നവകേരള സദസ്സ്‌ …

മന്ത്രിസഭയൊന്നാകെ നിയമസഭാ മണ്ഡലങ്ങളിലേക്കെത്തുന്ന നവകേരള സദസ്സിൽ ജനങ്ങളിൽനിന്ന്‌ പരാതി സ്വീകരിക്കാൻ വിപുലമായ സംവിധാനം. കാത്തിരിപ്പുകൂടാതെ പരാതി നൽകാനാവശ്യമായ കൗണ്ടറുകൾ പ്രധാന വേദിയിൽനിന്ന്‌ മാറി സ്ഥാപിക്കും. സ്‌ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടറുകളുണ്ടാകും. പരാതി നൽകേണ്ട രീതി കൗണ്ടറുകൾക്കു മുന്നിൽ പ്രദർശിപ്പിക്കും. നവകേരള സദസ്സ്‌ ആരംഭിക്കുന്നതിന്‌ മൂന്നു മണിക്കൂർ മുമ്പുതന്നെ പരാതി സ്വീകരിച്ചു തുടങ്ങും. മുഴുവൻ പരാതികളും സ്വീകരിച്ചശേഷമേ കൗണ്ടറുകൾ അടയ്‌ക്കൂ. പൊതുജനങ്ങളിൽനിന്ന്‌ സ്വീകരിക്കുന്ന പരാതികളിൽ ഒരുമാസത്തിനുള്ളിൽ പരിഹാരമുണ്ടാകും. സംസ്ഥാനതലത്തിലുള്ള പരാതികൾ ഒന്നര മാസത്തിനുള്ളിലും.പരാതികളിൽ പൂർണമായ വിലാസവും …

നവകേരള സദസ്സ്‌ … Read More »