ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതും മഴയെ സ്വാധീനിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള തീരത്ത് ഇന്ന് ( ബുധനാഴ്ച) രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് വ്യാഴാഴ്ചയോടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
സമദൃഷ്ടി സ്വാഭിമാന സന്ദേശ യാത്ര… ഭിന്നശേഷി ജന ജാഗ്രത സമ്മേളനം, സംസ്ഥാന പ്രതിനിധി സമ്മേളനം.
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; ചോദ്യം ചെയ്യലിനായി സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിൽ…
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ചോദ്യം ചെയ്യലിനായി സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിൽ എത്തി. വൻ ജനാവലിയുടെ അകമ്പടിയോടെയാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി എത്തിയത്. ജാഥയായി എത്തിയ പ്രവർത്തകരെ സ്റ്റേഷനു മുന്നിൽ പോലീസ് തടഞ്ഞു. മൂന്ന് അഭിഭാഷകരും സുരേഷ് ഗോപിക്കായി സ്റ്റേഷനിലെത്തി.മുദ്രാവാക്യം വിളികളോടെ പ്രവർത്തകരും ജനങ്ങളും തടിച്ചുകൂടിയതോടെ കണ്ണൂർ റോഡിലെ ഗതാഗതം തടസപ്പെട്ടു. ഇതോടെ വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ പദയാത്രയായി സ്റ്റേഷനിൽ എത്തി. നവംബർ 18-നകം ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സുരേഷ് ഗോപിക്ക് പോലീസ് നോട്ടീസ് നൽകിയിരുന്നത്.
കോണ്‍ഗ്രസ് പരിപാടി തീരുമാനിക്കുന്നത് എ.കെ.ജി സെന്ററിലല്ല: വി.ഡി സതീശൻ
കോണ്‍ഗ്രസ് പരിപാടി തീരുമാനിക്കുന്നത് എ.കെ.ജി സെന്ററിലല്ലെന്നും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നിശ്ചയിച്ചതു പോലെ കോഴിക്കോട് നടക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പലസ്തീന്‍ റാലിക്ക് വേണ്ടി കോഴിക്കോട് കടപ്പുറത്തെ സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസാണ് ആദ്യം ആവശ്യപ്പെട്ടത്. സ്വാഭാവികമായും തരേണ്ടതായിരുന്നു. പിന്നീട് സര്‍ക്കാരും ഇതേ സ്ഥലം ആവശ്യപ്പെട്ടപ്പോള്‍ പലസ്തീന്‍ റാലിക്ക് വേണ്ടി അനുവദിക്കാനാകില്ലെന്ന് ജില്ലാ ഭരണകൂടം നിലപാടെടുത്തു. കോണ്‍ഗ്രസിന്റെ പരിപാടി 23 നും സര്‍ക്കാരിന്റേത് 25നുമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പരിപാടിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തില്‍ റാലി നടത്താവുന്നതാണ്. വൈക്കം സത്യഗ്രഹ വാര്‍ഷിക പരിപാടി കെ.പി.സി.സി നടത്തിയ അതേ പന്തലിലാണ് സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയും നടന്നത്. രണ്ട് കൂട്ടര്‍ക്കും ബുദ്ധമുട്ട് ഇല്ലാത്ത രീതിയില്‍ കോഴിക്കോട്ടെ പരിപാടി നടക്കുന്നതിന് അനുയോജ്യമായ സഹാചര്യമുണ്ടാകുമെന്നാണ് കരുതുന്നത്. പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകും. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടി നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് റാലി തീരുമാനിക്കുന്നത് എ.കെ.ജി സെന്ററിലല്ല. അത് കെ.പി.സി.സി ഓഫീസിലാണ് തീരുമാനിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് സി.പി.എം റാലി നടത്തിയത്. അതിനും എത്രയോ മുന്‍പാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ലീഗ് സംഘടിപ്പിച്ചത്. സി.പി.എം റാലിക്കും മുന്‍പ് കോണ്‍ഗ്രസും മലപ്പുറത്ത് ജില്ലാതല റാലി നടത്തി. ജില്ലാ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോഴിക്കോട്ടെ കോണ്‍ഗ്രസ് റാലി തീരുമാനിച്ചത്.
സിപിഎം നേതാവ് എന്‍ ശങ്കരയ്യ അന്തരിച്ചു.
സിപിഎം സ്ഥാപക നേതാക്കളിലൊരാളായ എന്‍. ശങ്കരയ്യ (102) അന്തരിച്ചു. ഇന്നലെയാണ് പനി ബാധിതനായി ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം.1964 ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന് സിപിഎം പടുത്തുയര്‍ത്തിയ 32 സഖാക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ട് പേരില്‍ ഒരാളാണ് എന്‍.ശങ്കരയ്യ. 1922 ജൂലൈ 15ന് മധുരയിലായിരുന്നു ശങ്കരയ്യയുടെ ജനനം. അഞ്ചാംക്ലാസുവരെ തൂത്തുക്കുടിയിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് മധുര സെയിന്റ് സ്‌കൂളില്‍ ചേര്‍ന്നു. പതിനേഴാം വയസ്സില്‍ സിപിഐ അംഗമായി. 1962-ല്‍ ഇന്ത്യ ചൈന യുദ്ധസമയത്ത് ജയിലില്‍ അടയ്ക്കപ്പെട്ട കമ്മ്യൂണിസ്റ്റുകളില്‍ ഒരാള്‍ ശങ്കരയ്യയായിരുന്നു. 1964-ല്‍ സിപിഐ ജനറല്‍ സെക്രട്ടറി പിസി ജോഷി മധുരയില്‍ വന്നിരുന്നു. അന്ന് സമ്മേളനത്തില്‍ ഒരു ലക്ഷം ജനങ്ങളെ പങ്കെടുപ്പിച്ചത് ശങ്കരയ്യയുടെ മിടുക്കായിരുന്നു. 1965-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അടിച്ചമര്‍ത്താന്‍ ശ്രമം നടന്നപ്പോള്‍ 17 മാസം ജയിലില്‍ കിടന്നു. കയ്യൂര്‍ സഖാക്കളെ തൂക്കിലേറ്റുന്ന സമയത്ത് കണ്ണൂര്‍ ജയിലില്‍ തടവുകാരനായി ശങ്കരയ്യയും ഉണ്ടായിരുന്നു. 1967,1977,1980 തിരഞ്ഞെടുപ്പുകളില്‍ സിപിഎം അംഗമായി തമിഴ്‌നാട് നിയമസഭയിലെത്തി. തമിഴ്‌നാട് നിയമസഭയില്‍ ആദ്യമായി തമിഴ് സംസാരിച്ചത് തങ്ങളുടെ കാലത്താണെന്ന് ശങ്കരയ്യ പറയാറുണ്ട്. അന്ന് തമിഴ് സംസാരിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. കുടുംബം ഭാര്യ -പരേതയായ നവമണി അമ്മാള്‍. സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവയായിരുന്ന അവര്‍ 2016-ല്‍ അന്തരിച്ചു. 3 മക്കളുണ്ട്.