കര്‍ണാടകയിലെ ഉഡുപ്പിയില്‍ മാതാവും മൂന്ന് മക്കളും വീട്ടില്‍ കുത്തേറ്റു മരിച്ച നിലയില്‍. നെജര്‍ ഗ്രാമത്തിലാണ് സംഭവം. ഹസീനയെന്ന വീട്ടമ്മയേയും മൂന്ന് മക്കളുമാണ് കുത്തേറ്റുമരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ അതിക്രമിച്ചുകയറിയ അക്രമികള്‍ ആദ്യം വീട്ടമ്മയേയും രണ്ടുമക്കളേയും കൊലപ്പെടുത്തി. തുടര്‍ന്ന് ഇവിടേക്കെത്തിയ 12-കാരനായ ഇളയമകനേയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍നിന്ന് നിലവിളി കേട്ട് ഓടിയെത്തിയെ തങ്ങളെ അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്ന് അയല്‍വാസികള്‍ പറഞ്ഞു. കൊലപ്പെട്ട സ്ത്രീയുടെ ഭര്‍തൃമാതാവിനും കുത്തേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടമ്മയേയും മക്കളെയും കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി ഉഡുപ്പി എസ്.പി. പറഞ്ഞു. സംഭവത്തില്‍ വിശദാന്വേഷണം ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടില്‍നിന്ന് വിലപിടിപ്പുള്ള സാധനങ്ങളൊന്നും കാണാതായിട്ടില്ല. നിലവിളി കേട്ടതിനെത്തുടര്‍ന്ന് നാട്ടുകാരാണ് രാവിലെ പത്തുമണിയോടെ പോലീസിനെ വിവരമറിയിക്കുന്നത്.
നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു: വി ഡി സതീശൻ
കര്‍ഷകരോട് സര്‍ക്കാര്‍ കാട്ടുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് തകഴിയില്‍ ആത്മഹത്യ ചെയ്ത പ്രസാദെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആത്മഹത്യാ കുറിപ്പിലും പ്രസാദ് സര്‍ക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സമീപനം ഇതാണെങ്കില്‍ ഇനിയും കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകുന്ന ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നത്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ നിയമസഭയ്ക്കുള്ളില്‍ പുറത്തും പ്രതിപക്ഷം ഗൗരവത്തോടെ ചൂണ്ടിക്കാട്ടിയതാണ്. നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. മാസങ്ങള്‍ കഴിഞ്ഞിട്ടും നെല്ല് സംഭരിച്ചതിന്റെ പണം കര്‍ഷകര്‍ക്ക് നല്‍കിയില്ല. സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ ബാങ്കുകള്‍ മുന്‍കൂറായി കര്‍ഷകര്‍ക്ക് നല്‍കുന്ന പണം വായ്പയായാണ് രേഖപ്പെടുത്തുന്നത്. സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് പണം നല്‍കാത്തതിനാല്‍ വായ്പാ തിരിച്ചടവ് മുടങ്ങിയതായി രേഖപ്പെടുത്തുകയും കര്‍ഷകനെ സിബില്‍ റേറ്റിങില്‍ ഉള്‍പ്പെടുകയും ചെയ്യും. സിബില്‍ സ്‌കോര്‍ കുറയുന്നതിനാല്‍ ഒരു ബാങ്കില്‍ നിന്നും വായ്പ കിട്ടാത്ത ഗുരുതരമായ അവസ്ഥയിലേക്കാണ് സര്‍ക്കാര്‍ കര്‍ഷകരെ എത്തിച്ചിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.
ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലിൽ പൊട്ടിത്തെറി, ഒരാൾ മരിച്ചു…
ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. അറ്റകുറ്റപ്പണിക്കിടെയാണ് ദുരന്തമുണ്ടയതെന്ന് ദൃക്സാക്ഷികൾ അറിയിച്ചു.