
ഏകദിന ലോകകപ്പില്‍ ആറാം തവണ ചാമ്പ്യന്മാരായി ഓസ്‌ട്രേലിയ. ഫൈനലില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസീസ് ലോകകിരീടം തിരിച്ചുപിടിച്ചത്. ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയും മാര്‍നസ് ലബുഷെയ്‌നിന്റെ അര്‍ദ്ധ സെഞ്ചുറിയും ഫൈനല്‍ വിജയത്തില്‍ നിര്‍ണായകമായി.

ഇന്ത്യക്കായി ജസ്പ്രീത് ബുംറ 2 വിക്കറ്റ് വീഴ്ത്തി. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി ഒരു വിക്കറ്റ് സ്വന്തമാക്കി. പതിവിനു വിപരീതമായി ബുംറയ്‌ക്കൊപ്പം ഷമിയാണ് ഇന്ത്യന്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്തത്.

നടൻ വിനോദ് തോമസ് മരിച്ചത് കാറിലെ എസിയിൽ നിന്ന് കാർബൺ മോണോക്സൈഡ് ശ്വസിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

സിനിമസീരിയല്‍ നടന്‍ വിനോദ് തോമസിന്റെ മരണകാരണം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണ കാരണം വ്യക്തമായത്.സംസ്‌കാരം മറ്റന്നാള്‍ മുട്ടമ്പലം പൊതു ശ്മശാനത്തില്‍ നടക്കും. പാമ്പാടിയിലെ ബാറിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് വിനോദ് തോമസിന്റെ മൃതദേഹം കണ്ടെത്തിയത്. കാറില്‍ കയറിയ വിനോദ് കുറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് ബാറിലെ സുരക്ഷാ ജീവനക്കാരന്‍ കാറിന്റെ അരികില്‍ എത്തിയപ്പോള്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
