പ്രഭാത സവാരിക്കിറങ്ങിയവരുടെ ദേഹത്തേക്ക് വാഹനം ഇടിച്ചുകയറി രണ്ടു പേർ മരിച്ചു. പേരുർക്കട വഴയിലയിൽ ഇന്നു പുലർച്ചെയാണു സംഭവം. രാവിലെ നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാർ പാഞ്ഞ് കയറിയാണ് അപകടമുണ്ടായത്. ഇരുവരെയും മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വഴയില സ്വദേശികളായ ഹരിദാസ്, വിജയകുമാർ എന്നിവരാണ് മരിച്ചത്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് ഇടിച്ചതെന്നു പൊലീസ്. വാഹനത്തിൽ ഉണ്ടായിരുന്നത് ആന്ധ്രപ്രദേശ് സ്വദേശികൾ.