EN24TV

ചിറ്റൂരില്‍ മരിച്ച ആറുവയസുകാരന്‍ സുഹാന്റേത് മുങ്ങി മരണം തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്…

ചിറ്റൂരില്‍ മരിച്ച ആറുവയസുകാരന്‍ സുഹാന്റേത് മുങ്ങി മരണം തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സുഹാന്റെ ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളോ പരിക്കുകളോ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ വച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

സുഹാന്റെ മൃതദേഹം ആദ്യം സുഹാന്‍ പഠിച്ച അമ്പാട്ടുപാളയം റോയല്‍ ഇന്ത്യന്‍ സ്‌കൂളിലേക്ക് എത്തിക്കും. ശേഷം എരുമങ്കാടുള്ള മാതാവിന്റെ വീട്ടിലും ഉച്ചയ്ക്കുശേഷം ചിറ്റൂര്‍ നല്ലേപ്പിള്ളിയിലുള്ള പിതാവിന്റെ വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. ശേഷം ഖബറടക്കും. കഴിഞ്ഞ ദിവസം പകല്‍ 11 മണിയോടെ കാണാതായ സുഹാന്റെ മൃതദേഹം വീടിനടുത്തുള്ള കുളത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

വര്‍ണ്ണച്ചിറകുകള്‍ ജനുവരി രണ്ടു മുതല്‍

വനിത ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളുടെ സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്ന ചില്‍ഡ്രന്‍സ് ഫെസ്റ്റ് ‘വര്‍ണ്ണച്ചിറകുകള്‍’ ജനുവരി രണ്ട് , മൂന്ന്, നാല് തീയതികളിലായി നടത്തുന്നു.

വഴുതയ്ക്കാട് ഗവ.വിമന്‍സ് കോളേജിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇത്തവണ സംസ്ഥാനത്തെ 16 ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളോടൊപ്പം നിര്‍ഭയ സ്കീമിന് കീഴില്‍ വരുന്ന 13 ഹോമുകളിലെ കുട്ടികളും പങ്കെടുക്കും.

ഫെസ്റ്റിന്റെ ഭാഗമായി കുട്ടികളിലെ ശാസ്ത്രാഭിരുചി വളര്‍ത്തുന്ന എക്‌സ്‌പോയും സംഘടിപ്പിക്കും. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി രണ്ടിന് രാവിലെ 10 മണിക്ക് നടക്കും.

പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി നൽകി; യുവതിക്കെതിരെ കേസെടുത്തു

കൊച്ചി: പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി നൽകിയ യുവതിക്കെതിരെ കേസെടുത്തു. എറണാകുളത്താണ് സംഭവം. ആലപ്പുഴ സ്വദേശി ബഷീറിന്റെ പരാതിയിലാണ് പനങ്ങാട് പൊലീസ് യുവതിക്കെതിരെ കേസെടുത്തത്. പീഡന പരാതി നൽകി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന് എഫ്‌ഐആറിൽ പറയുന്നു. 380000 രൂപ വാങ്ങി പിന്നീട് 14 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. പണം നൽകാതെ വഞ്ചിച്ചെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. യുവതിയുടെ പരാതിയിൽ പൊലീസുകാരനെതിരെ വകുപ്പുതല നടപടിയും ഉണ്ടായിരുന്നു. പൊലീസുകാരൻ പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു.

എറണാകുളം ജുഡീഷണൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ നിർദേശാനുസരണമാണ് പൊലീസ് കേസെടുത്തത്. സൗഹൃദം മുതലെടുത്തുള്ള തട്ടിപ്പെന്നാണ് ബഷീറിന്റെ ആരോപണം.

Leave a Comment

Your email address will not be published. Required fields are marked *