ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ (20) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
പുലർച്ചെ മൂന്നുമണിയോടെയാണ് ചോദ്യം ചെയ്യൽ പൂർത്തിയായത്.
10 മണിക്കൂറാണു കെ.ആർ.പത്മകുമാറിനെയും കുടുംബത്തെയും അടൂർ കെഎപി ക്യാംപിൽവച്ചു ചോദ്യം ചെയ്തത്.
ഒരുമിച്ചിരിത്തിയും അല്ലാതെയും നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതില്‍ ഇരുവര്‍ക്കും പങ്കില്ലെന്നായിരുന്നു പത്മകുമാര്‍ നല്‍കിയ മൊഴി. തനിക്ക് മാത്രമാണ് പങ്കെന്നും താനാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നുമായിരുന്നു കഴിഞ്ഞ ദിവസം പത്മകുമാര്‍ മൊഴി നല്‍കിയത്. ഇന്നലെ 10.30 മണിക്കൂര്‍ പ്രതികളെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.