EN24TV

ശാസ്താംപൂവം ഉന്നതിയില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ സന്ദര്‍ശനം നടത്തി…

ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013-ന്റെ പരിധിയില്‍ വരുന്ന വിവിധ പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ കൊടകര, വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് പരിധിയിലെ ശാസ്താംപൂവം (ആനപ്പന്തം) ഗോത്രവര്‍ഗ്ഗ ഉന്നതിയില്‍ സന്ദര്‍ശനം നടത്തി. സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ജിനു സഖറിയ ഉമ്മന്‍, കമ്മീഷന്‍ അംഗങ്ങളായ ഷീല വിജയകുമാര്‍, മുരുകേഷ് ചെറുനാലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.

ഗോത്രവര്‍ഗ്ഗ ഉന്നതികളിലെ ഗുണഭോക്താക്കളെ നേരില്‍ കാണുകയും പൊതുവിതരണം, വനിതാ ശിശു വികസനം തുടങ്ങിയ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതിയും കമ്മീഷന്‍ അവലോകനം ചെയ്തു. തുടര്‍ന്ന് വെള്ളിക്കുളങ്ങര ഗവ. യു.പി. സ്‌കൂള്‍ സന്ദര്‍ശിച്ച് ഉച്ചഭക്ഷണ പദ്ധതിയുടെ നിര്‍വ്വഹണം കമ്മീഷന്‍ പരിശോധിച്ചു.ജില്ലാ സപ്ലൈ ഓഫീസര്‍ ടി.ജെ ആശ, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എം. ശശി, ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസര്‍ പി. പ്രവീണ്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എല്‍.പി. പ്രദീപ്, ജൂനിയര്‍ സൂപ്രണ്ട് ലിനി, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ കുമാരന്‍, തങ്കമണി, അരുണ്‍, ഷൈജി, ഐ.സി.ഡി.എസ്. കൊടകര സി.ഡി.പി.ഒ. സുധര്‍മണി, സൂപ്പര്‍വൈസര്‍ മീര, നൂണ്‍മീല്‍ ഓഫീസര്‍ മുഹമ്മദ് നിസാര്‍, എ.ഇ.ഒ. നിഷ പി.ബി, ചാലക്കുടി തഹസില്‍ദാര്‍ കെ.എ ജേക്കബ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വി ആന്റണി, എം.എ റീജേഷ്, വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *