EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി; മല്ലു ഭട്ടി വിക്രമാർക ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു‌…

തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. ഹൈദരാബാദിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ചടങ്ങ്. രേവന്ത് റെഡ്ഡിക്ക് ഗവർണർ തമിഴിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എം.പി, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് സോണിയ ഗാന്ധിയും രേവന്ത് റെഡ്ഡിയും തുറന്ന വാഹനത്തിൽ സഞ്ചരിച്ച് പ്രവർത്തകരെ അഭിവാദ്യം ചെയ്തു.കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയവരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ വൻ ജനാവലിയാണ് പങ്കെടുത്തത്. മുതിർന്ന നേതാവ് മല്ലു ഭട്ടി വിക്രമാർക ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു‌. ശദ്ദം പ്രസാദ് കുമാർ സ്‌പീക്കറായി ചുമതലയേൽക്കും.

ഡോ.ഷഹനയുടെ മരണം; സമഗ്രാന്വേഷണം വേണം: വിമന്‍ ഇന്ത്യാ മൂവ്മെന്റ്

മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ത്ഥിനിയായ ഡോ. ഷഹന ജീവനൊടുക്കിയതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി റൈഹാനത്ത് സുധീര്‍. സ്ത്രീധനം ചോദിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെങ്കില്‍ അതിനെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം. വിദ്യാസമ്പന്നരായ വ്യക്തികള്‍ സ്ത്രീധനം പോലുള്ള സാമൂഹിക തിന്മകളില്‍ ഏര്‍പ്പെടുന്നത് ഗുരുതരമായ സാമൂഹിക പ്രശ്നമായി കാണേണ്ടതുണ്ട്. അതോടൊപ്പം പെണ്‍കുട്ടികള്‍ ഇത്തരം സാഹചര്യങ്ങളില്‍ കരുത്താര്‍ജിക്കുകയാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീധന നിരോധന നിയമം ഉണ്ടായിട്ടും സമൂഹത്തിലെ ഉപരിവര്‍ഗങ്ങളില്‍ പോലും ഇത്തരത്തിലുള്ള അത്യാചാരങ്ങള്‍ നിലനില്‍ക്കുന്നത് ഗൗരവതരമാണ്. സ്ത്രീധന മരണങ്ങളെ അത്യന്തം ഗൗരവത്തോടെ കണ്ട് ശക്തമായ നടപടി എടുക്കണമെന്നും സമൂഹവും മത സാംസ്‌കാരിക രംഗത്തുള്ളവരും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും റൈഹാനത്ത് സുധീര്‍ ഓര്‍മപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *