EN24TV

‘ഷൂ ഏറ് എങ്ങനെ വധശ്രമമാകും, മന്ത്രിമാരെ മാത്രമല്ല, പൊതുജനത്തെയും സംരക്ഷിക്കണം’ പോലീസിന് കോടതിയുടെ രൂക്ഷവിമർശനം…

നവ കേരള ബസിനുനേരെ ഷൂസ് എറിഞ്ഞ കേസില്‍ കെഎസ്‌യു യൂത്ത്-കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത സംഭവത്തിൽ പോലീസിനെതിരെ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി വിമർശനം. പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതി വിമർശനമുന്നയിച്ചത്. വധശ്രമം എങ്ങനെ നിലനിൽക്കുമെന്ന് ചോദിച്ച കോടതി മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെയും പൊലീസ് സംരക്ഷിക്കണമെന്ന് ചൂണ്ടിക്കാണിച്ചു. പൊതുസ്ഥലത്ത് പ്രതികളെ ആക്രമിച്ചവർ എവിടെയെന്നും കോടതി ചോദിച്ചു. നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസിൽ കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയാണ് കുറുപ്പുംപടി പൊലീസ് കേസെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കിയ സമയത്തായിരുന്നു കോടതി സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടതും പൊലീസിനെ വിമർശിച്ചതും.

Leave a Comment

Your email address will not be published. Required fields are marked *